'മിന്നുന്ന' തവള 
World

'തീ വിഴുങ്ങിയ' തവള, ആശ്ചര്യം - വീഡിയോ 

സയന്‍സ് ഗേളാണ് ട്വിറ്ററില്‍ വീഡിയോ പങ്കുവെച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്

ലൈറ്റ് പോലെ മിന്നുന്ന തവള!, കേള്‍ക്കുമ്പോള്‍ ആശ്ചര്യം തോന്നിയില്ലെങ്കിലേ അത്ഭുതമുള്ളൂ. മിന്നാമിനുങ്ങിനെ വിഴുങ്ങിയതിനെ തുടര്‍ന്ന് തവള ഇടയ്ക്കിടെ മിന്നുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്.

സയന്‍സ് ഗേളാണ് ട്വിറ്ററില്‍ വീഡിയോ പങ്കുവെച്ചത്.  അമേരിക്കയിലെ ഫ്‌ളോറിഡയിലാണ് സംഭവം നടന്നത്. മിന്നാമിനുങ്ങിനെ തവള വിഴുങ്ങുകയായിരുന്നു. തവളയുടെ വയറിന്റെ ഭാഗം തിളങ്ങുന്ന വീഡിയോ വ്യാപകമായാണ് പ്രചരിക്കുന്നത്. മിന്നാമിനുങ്ങ് തവളയുടെ വയറ്റില്‍ ജീവനോടെ ഉള്ളതുകൊണ്ടാണ് തിളക്കം ഉണ്ടായത്. 

പലപ്പോഴും മിന്നാമിനുങ്ങ് പോലുള്ള കീടങ്ങളെ വിഴുങ്ങിയാല്‍ അവ രക്ഷപ്പെടാന്‍ വിഷാംശമുള്ള രാസപദാര്‍ഥങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നത് പതിവാണ്. എന്നാല്‍ യാതൊരു പ്രശ്‌നങ്ങളുമില്ലാത്ത തരത്തിലാണ് തവളയെ കണ്ടത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പ്രായം 20-ൽ താഴെ, ജോലിയില്ല?; ഒൻപത് ഇന്ത്യൻ ഗുസ്തി താരങ്ങൾക്ക് വിസ നിഷേധിച്ച് യുഎസ്

ശൈലപുത്രി മുതൽ സിദ്ധിദാത്രി വരെ, നവദുർഗ്ഗയിലെ ഒൻപത് രൂപങ്ങൾ; നവരാത്രിയുടെ പ്രാധാന്യമെന്ത്?

​Jantar Mantar Protest: ഇന്നും പ്രതിഷേധത്തിന് സാധ്യത, സമാജ്‌വാദി പാർട്ടിയും ഭാഗമായേക്കും

നാഷണൽ ഇൻഷുറൻസ് കമ്പനിയിൽ 321 ഒഴിവുകൾ; ഫ്രഷേഴ്‌സിന് അവസരം

76 കിലോയിൽ നിന്ന് 56 ലേക്ക്, അഭിനയത്തേക്കാൾ വലുത് രാജ്യം; കാർ​ഗിൽ യുദ്ധത്തിൽ പങ്കെടുക്കാൻ സിനിമ ഉപേക്ഷിച്ച നാന പടേക്കർ