ഫോട്ടോ: ട്വിറ്റർ 
World

ഫോൺ കളിക്കാൻ കൊടുത്തു; രണ്ട് വയസുകാരൻ ഓർഡർ ചെയ്തത് ഒന്നര ലക്ഷം രൂപയുടെ ഫർണ്ണിച്ചറുകൾ! അമ്മയും അച്ഛനും ഞെട്ടി

ഫോൺ കളിക്കാൻ കൊടുത്തു; രണ്ട് വയസുകാരൻ ഓർഡർ ചെയ്തത് ഒന്നര ലക്ഷം രൂപയുടെ ഫർണ്ണിച്ചറുകൾ! അമ്മയും അച്ഛനും ഞെട്ടി

സമകാലിക മലയാളം ഡെസ്ക്

ന്യൂജഴ്‌സി: രണ്ട് വയസുകാരനായ മകന് ഫോൺ കളിക്കാൻ കൊടുത്തപ്പോൾ ആ അച്ഛനും അമ്മയും ഇത്ര പ്രതീക്ഷിച്ചില്ല. അമ്മയുടെ ഫോണിൽ കളിച്ച് രണ്ട് വയസുകാരൻ ഓർഡർ ചെയ്തത് ഒന്നര ലക്ഷം രൂപയുടെ സാധനങ്ങൾ! 

ന്യൂജഴ്‌സിയിലെ ഇന്ത്യൻ വംശജരായ പ്രമോദ് കുമാറിനെയും ഭാര്യ മാധു കുമാറിനെയുമാണ് രണ്ട് വയസുള്ള മകൻ അയാംഷ് ഞെട്ടിച്ചത്. ഏകദേശം 2000 ഡോളറോളം (1.4 ലക്ഷം) വിലമതിക്കുന്ന ഫർണിച്ചറുകളാണ് ഓൺലൈൻ ഷോപ്പിംങ് ശൃംഖലയായ വാൽമാർട്ടിൽ നിന്ന് അയാംഷ് ഓർഡർ ചെയ്തത്. 

പുതിയ വീട്ടിലേക്ക് താമസം മാറി ദിവസങ്ങൾക്കുള്ളിൽ നിരവധി പെട്ടികളിലായി ചെറുതും വലുതുമായ പല തരത്തിലുള്ള ഫർണിച്ചറുകൾ വീട്ടിലെത്താൻ തുടങ്ങിയതോടെ മാധുവും പ്രമോദും അമ്പരന്നു. സംശയം തോന്നിയ മാധു അവരുടെ ഓൺലൈൻ വ്യാപാര ആപ്ലിക്കേഷൻ പരിശോധിച്ചപ്പോൾ പല സാധനങ്ങളും ഒന്നിലേറെ തവണ ഓർഡർ ചെയ്തതായി കണ്ടെത്തി. 

പുതിയ വീട്ടിലേക്ക് താമസത്തിനെത്തുന്ന സമയത്ത് ഭാവിയിൽ വാങ്ങുന്നതിനായി കുറച്ച് ഗൃഹോപകരണങ്ങൾ തിരഞ്ഞെടുത്ത് ഓൺലൈൻ ആപ്പിന്റെ കാർട്ടിൽ സൂക്ഷിച്ചിരുന്നു. ഇതാണ് ഇപ്പോൾ വാങ്ങിയിരിക്കുന്നതെന്ന് അവർ മനസിലാക്കി. തുടർന്ന് തന്റെ ഭർത്താവിനോടും മുതിർന്ന രണ്ട് കുട്ടികളോടും സാധനങ്ങൾ വാങ്ങിയോ എന്ന് ചോദിച്ചെങ്കിലും അത് തങ്ങളല്ലെന്ന് അവർ ഉറപ്പിച്ചു പറഞ്ഞു. ഇതോടെയാണ് ആയാംഷിലേക്ക് സംശയം നീണ്ടത്.

ഈ സാധനങ്ങളെല്ലാം അയാംഷാണ് ഓർഡർ ചെയ്തതെന്ന് മനസിലാക്കിയതോടെ തങ്ങൾക്ക് ചിരിയാണ് വന്നതെന്ന് മാതാപിതാക്കൾ പ്രതികരിച്ചു. ഇനിമുതൽ ഫോണുകളിൽ നിർബന്ധമായും പാസ്വേഡ് ലോക്കുകൾ ഉപയോഗിക്കുമെന്നും അയാംഷിന്റെ മാതാപിതാക്കൾ കൂട്ടിച്ചേർത്തു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം എന്നെക്കാള്‍ ചെറുപ്പം; ദാരിദ്ര്യം മാറിയിട്ടില്ല, വിശക്കുന്ന വയറുകള്‍ കണ്ടുകൊണ്ടായിരിക്കണം വികസനം'

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

വോട്ടര്‍ പട്ടികയിലെ ക്രമക്കേട് ആരോപണം; കൊടുവള്ളി നഗരസഭ സെക്രട്ടറിയെ മാറ്റാന്‍ നിര്‍ദേശിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

വിദ്യാർത്ഥികൾക്ക് പൂജ്യം മാർക്ക്, സ്കൂൾ ജീവനക്കാർക്ക് 200,000 ദിർഹം പിഴ, പരീക്ഷയിൽ ക്രമക്കേട് കാണിച്ചാൽ കടുത്ത നടപടിയുമായി യുഎഇ

ബിഹാറില്‍ വീണ്ടും എന്‍ഡിഎ; മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൂടുതല്‍ പിന്തുണ തേജസ്വിക്ക്; അഭിപ്രായ സര്‍വേ

SCROLL FOR NEXT