ന്യൂയോര്‍ക്ക്: ഇറാനിലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് ലൊസാഞ്ചലസില്‍ നടന്ന പ്രകടനത്തിലേക്ക് ട്രക്ക് ഇടിച്ചു കയറ്റാന്‍ ശ്രമം. നൂറിലധികം പേര്‍ പങ്കെടുത്ത ലൊസാഞ്ചലസിലെ വെറ്ററന്‍ അവന്യൂവില്‍ നടന്ന പ്രകടത്തിലേക്ക് യു-ഹോള്‍ ബോക്‌സ് ട്രക്ക് കടന്നുവരുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പുറത്തുവന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.
ആള്‍ക്കൂട്ടത്തിലേക്ക് എത്തിയ ട്രക്കിനെ ലൊസാഞ്ചലസ് പൊലീസ് ഇടപെട്ട് തടയാന്‍ ശ്രമിക്കുന്നതിന്റെ ഉള്‍പ്പെടെയുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്. ട്രക്ക് ഡ്രൈവറെ പ്രതിഷേധക്കാര്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. പ്രതിഷേധക്കാരുടെ പ്രതികരണത്തില്‍ ട്രക്കിന്റെ ജനാലകളും, മിററുകളും തകര്‍ന്നിട്ടുണ്ട്. സംഭവത്തില്‍ ഡ്രൈവറെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇയാളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.
ഇറാന്‍ ഭരണകൂട അനുകൂല നിലപാടുകള്‍ പ്രകടമാക്കുന്ന ബാനറുകള്‍ ഉള്‍പ്പെടെ രേഖപ്പെടുത്തിയതാണ് ട്രക്ക് എന്നാണ് റിപ്പോര്‍ട്ട്. 1953 ഓഗസ്റ്റ് 19ന് ഇറാന്‍ പ്രധാനമന്ത്രി മുഹമ്മദ് മുസാദിഖിന്റെ നേതൃത്വത്തിലുള്ള ജനാധിപത്യ സര്‍ക്കാര്‍ പുറത്താക്കപ്പെട്ടതിലെ യുഎസ് പങ്കാളത്തിത്തെ കുറിച്ച് പരാമര്‍ശിക്കുന്ന വാചകങ്ങളാണ് ട്രക്കിലെ പോസ്റ്ററുകളില്‍ ഉണ്ടായിരുന്നത്. 'ഷാ, ഭരണകൂടം വേണ്ട. യുഎസ്എ: 1953 ആവര്‍ത്തിക്കരുത്. എന്നായിരുന്നു ബാനര്‍. ഇറാനില്‍ കമ്മ്യൂണിസ്റ്റ് അനുകൂലികള്‍ പ്രക്ഷോഭം ആരംഭിച്ചതോടെ സോവിയറ്റ് യൂണിയന്‍ ഇടപെടല്‍ മറികടക്കാന്‍ ആയിരുന്നു 1953 ല്‍ യുഎസ് പിന്തുണയോടെ സര്‍ക്കാരിനെ അട്ടിമറിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇറാന് പുറത്തുള്ള ഏറ്റവും വലിയ ഇറാനിയന്‍ സമൂഹമാണ് ലൊസാഞ്ചലസിലേത്.
അതേസമയം, ഇറാനിലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് നേരെ നടക്കുന്ന പൊലീസ് നടപടിയില്‍ 530-ലധികം പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ഇറാന്റെ തലസ്ഥാനമായ ടെഹ്റാനില്‍ ഉള്‍പ്പെടെ ഞായറാഴ്ചയിലും വലിയ പ്രതിഷേധങ്ങള്‍ അരങ്ങേറിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates