"True Hero, Saved Lives": Netanyahu Salutes Indian Pilot Stabbed On Plane 
World

'വ്യോമ ദുരന്തം തടഞ്ഞു, അസാധാരണ ധീരത'; ഇന്ത്യന്‍ പൈലറ്റ് സ്മിത് മച്ചാറിനെ അഭിനന്ദിച്ച് നെതന്യാഹു

'കുത്തേറ്റ് ഗുരുതര പരിക്കേറ്റിട്ടും അദ്ദേഹം പ്രതിരോധിക്കുകയും കോക്ക്പിറ്റ് വാതില്‍ തുറന്ന് നല്‍കുകയും ചെയ്തു'

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

ടെല്‍ അവീവ്: വിമാനത്തിനുള്ളിലുണ്ടായ ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റിട്ടും ധീരമായി പോരാടി 180ലേറെ യാത്രക്കാരുടെ ജീവന്‍ രക്ഷിച്ച ഇന്ത്യന്‍ പൈലറ്റ് ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ അഭിനന്ദിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. അസാമാന്യ ധൈര്യവും സമയോചിതമായ ഇടപെടലുമാണ് വലിയൊരു ദുരന്തം ഒഴിവാക്കിയതെന്ന് നെതന്യാഹു പറഞ്ഞു.

ദുബൈയില്‍ നിന്ന് ടെല്‍ അവീവിലേക്ക് പറന്ന ഫ്‌ളൈദുബായ് വിമാനത്തിലാണ് സംഭവം. സഹപൈലറ്റിന്റെ കുത്തേറ്റ് ഗുരുതര പരിക്കേറ്റ ശേഷവും ക്യാപ്റ്റന്‍ സ്മിത് മച്ചാര്‍ പ്രതിരോധിക്കുകയും കോക്ക്പിറ്റിന്റെ വാതില്‍ തുറന്നുകൊടുക്കുകയും ചെയ്തു. ഇതോടെ യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും ഉള്ളിലേക്ക് കടന്ന് അക്രമിയെ കീഴ്‌പ്പെടുത്താന്‍ സാധിച്ചു.

'അസാമാന്യ ധൈര്യം കാണിച്ച ഇന്ത്യന്‍ പൈലറ്റ് ക്യാപ്റ്റന്‍ സ്മിത് മച്ചാറിന് എന്റെ സല്യൂട്ട്. കുത്തേറ്റ് ഗുരുതര പരിക്കേറ്റിട്ടും അദ്ദേഹം പ്രതിരോധിക്കുകയും കോക്ക്പിറ്റ് വാതില്‍ തുറന്ന് നല്‍കുകയും ചെയ്തു. ഇതോടെ യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും അക്രമിയെ കീഴടക്കാന്‍ സാധിച്ചു. വലിയ വ്യോമ ദുരന്തമാണ് ഇതിലൂടെ ഒഴിവായത്.' -നെതന്യാഹു എക്‌സില്‍ കുറിച്ചു. ക്യാപ്റ്റന്‍ സ്മിത് മച്ചാര്‍ യഥാര്‍ത്ഥ നായകനാണെന്ന് വിശേഷിപ്പിച്ച നെതന്യാഹു, അദ്ദേഹം എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്നും ആശംസിച്ചു.

സൈപ്രസിലെ ഇസ്രായേല്‍ അംബാസഡര്‍ റൂവന്‍ അസറും ഇന്ത്യന്‍ പൈലറ്റിനെയും അക്രമിയെ തടയാന്‍ സഹായിച്ച യാത്രക്കാരെയും അഭിനന്ദിച്ച് രംഗത്തെത്തി. ഭീകരവാദത്തിനെതിരെ എല്ലാവരും ഒന്നിച്ചുനില്‍ക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

ഇന്ത്യന്‍ പൗരനായ സ്മിത് മച്ചാറിന് വാണിജ്യ വിമാനങ്ങള്‍ പറത്തുന്നതില്‍ 13 വര്‍ഷത്തിലേറെ പരിചയസമ്പത്തുണ്ട്. മുന്‍പ് സ്‌പൈസ് ജെറ്റില്‍ 10 വര്‍ഷത്തോളം സീനിയര്‍ കമാന്‍ഡറായും ലൈന്‍ ട്രെയിനിങ് ക്യാപ്റ്റനായും സേവനമനുഷ്ഠിച്ച അദ്ദേഹം 2022 ജൂണിലാണ് ഫ്‌ളൈദുബായില്‍ ചേര്‍ന്നത്. ബോയിങ് 737 വിമാനങ്ങളില്‍ 9,750 മണിക്കൂറിലധികം വിമാന ഓപ്പറേഷന്‍ പരിചയം അദ്ദേഹത്തിനുണ്ട്. നിലവില്‍ സൗദി അറേബ്യയിലെ ആശുപത്രിയില്‍ ചികിത്സയിലുള്ള അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു.

"True Hero, Saved Lives": Netanyahu Salutes Indian Pilot Stabbed On Plane

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

യൂത്ത് കോണ്‍ഗ്രസ് - എസ്എഫ്‌ഐ സംഘര്‍ഷം: ഇരുവിഭാഗത്തിനുമെതിരെ കേസെടുത്ത് പൊലീസ്

Today's Rashi Phalam october 01|വരുമാനം വർധിപ്പിക്കുന്ന ഒരു ആശയം പ്രാവർത്തികമാക്കും

മോഡലിങിന് മക്കള്‍ തടസ്സമെന്ന് നിവേദ്യ; ഫോണ്‍ ഉപയോഗത്തില്‍ ദമ്പതികള്‍ സ്ഥിരം വഴക്ക്; ഇരട്ടക്കൊലപാതകത്തില്‍ അമ്മയുടെ മൊഴി

പൊലീസ്- യൂത്ത് കോണ്‍ഗ്രസ് ആക്രമണം; നാളെ സംസ്ഥാന വ്യാപകമായി എസ്എഫ്‌ഐ പഠിപ്പ് മുടക്ക്

അടിക്ക് തിരിച്ചടി; വിന്‍ഡീസ് ഞെട്ടി, ഗില്ലും രോഹിതും തകര്‍ത്തടിച്ചു, പരമ്പര ഇന്ത്യയ്ക്ക്