Donald Trump ഫയൽ/ എപി
World

'അവരെ നരകത്തിലേക്ക് അയക്കും'; ഹോര്‍മുസ് ഉപരോധിക്കും: ഭീഷണിയുമായി ട്രംപ്

ഇസ്ലാമാബാദില്‍ നടന്ന സമാധാന ചര്‍ച്ചകള്‍ക്കിടെ ആണവ പദ്ധതികള്‍ ഉപേക്ഷിക്കാന്‍ ഇറാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് യുഎസ് നാവികസേന ഹോര്‍മുസ് കടലിടുക്ക് ഉപരോധിക്കുമെന്ന് പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.

സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടണ്‍: ഇസ്ലാമാബാദില്‍ നടന്ന സമാധാന ചര്‍ച്ചകള്‍ക്കിടെ ആണവ പദ്ധതികള്‍ ഉപേക്ഷിക്കാന്‍ ഇറാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് യുഎസ് നാവികസേന ഹോര്‍മുസ് കടലിടുക്ക് ഉപരോധിക്കുമെന്ന് പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഹോര്‍മുസ് തടയാന്‍ നാവിക സേനയ്ക്ക് നിര്‍ദേശം നല്‍കിയെന്നും ഇറാന് ചുങ്കം കൊടുത്ത് കടലിടുക്കിലേക്ക് പ്രവേശിക്കാനോ പുറത്തുപോകാനോ ശ്രമിക്കുന്ന എല്ലാ കപ്പലുകളെയും ഉപരോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാകിസ്ഥാനില്‍ നടന്ന മാരത്തണ്‍ ചര്‍ച്ചകള്‍ മികച്ച രീതിയിലാണ് നടന്നതെന്നും മിക്ക കാര്യങ്ങളിലും ധാരണയായെന്ന് പറഞ്ഞ ട്രംപ്, എന്നാല്‍ ആണവ പദ്ധതിയുടെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാന്‍ ഇറാന്‍ തയ്യാറായില്ലെന്നും വ്യക്തമാക്കി.

ഏതെങ്കിലും ഇറാന്‍ പൗരന്‍ തങ്ങളെ വെടിവയ്ക്കുകയോ സമാധാനപരമായി പോകുന്ന കപ്പലുകളെ വെടിവയ്ക്കുകയോ ചെയ്താല്‍ അവരെ നരകത്തിലേക്ക് അയക്കുമെന്നും ഉചിതമായ സമയത്ത് ഇറാനെ അവസാനിപ്പിക്കാന്‍ യുഎസ് തയ്യാറാണെന്നും ട്രൂത്ത് സോഷ്യലില്‍ പങ്കുവച്ച കുറിപ്പില്‍ അദ്ദേഹം പറഞ്ഞു. ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഘാലിബാഫിന്റെ നേതൃത്വത്തിലുള്ള സംഘവുമായി വാരാന്ത്യത്തില്‍ നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷം കരാറൊന്നുമില്ലാതെ യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാന്‍സ് പാകിസ്ഥാനില്‍ നിന്ന് മടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 1979-ലെ ഇസ്ലാമിക വിപ്ലവത്തിന് ശേഷം ഇരുപക്ഷവും തമ്മില്‍ നടന്ന ഏറ്റവും ഉയര്‍ന്ന തലത്തിലുള്ള കൂടിക്കാഴ്ചയായിരുന്നു ഇത്. ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു.

'ഞങ്ങളുടെ അവസാനത്തെയും മികച്ചതുമായ ഒരു ലളിതമായ നിര്‍ദ്ദേശം അവര്‍ക്ക് മുന്നില്‍ വെച്ചിട്ടുണ്ട്. ഇറാന്‍ അത് അംഗീകരിക്കുമോ എന്ന് കണ്ടറിയണം,'- വാന്‍സ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ലോകത്തിലെ അഞ്ചിലൊന്ന് ക്രൂഡ് ഓയില്‍ കടന്നുപോകുന്ന തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്ക് തുറന്നുകൊടുക്കുമെന്ന് ഇറാന്‍ വാഗ്ദാനം നല്‍കി. എന്നാല്‍ ഇറാന്‍ മനഃപൂര്‍വം അത് ലംഘിച്ചുവെന്നും ട്രൂത്ത് സോഷ്യലില്‍ ട്രംപ് കുറ്റപ്പെടുത്തി. കടലിടുക്കില്‍ ഇറാന്‍ വിന്യസിച്ച മൈനുകള്‍ തകര്‍ക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി.

Trump Orders Blocking All Ships Trying To Enter Or Leave Strait Of Hormuz

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നിതിൻ രാജിന്റെ മരണം; അധ്യാപകർക്കെതിരെ കേസെടുത്തു; അന്വേഷണത്തിന് പ്രത്യേക സംഘം

ജോസേട്ടനും നായകന്‍ ഗില്ലും പൊരുതി; ലഖ്നൗവിനെ അനായാസം വീഴ്ത്തി ​ഗുജറാത്ത്

ബ്രോഷറിന് 5.54 കോടി രൂപ, കത്തിന് ഒരു കോടി...; നവകേരള സര്‍വേയ്ക്ക് ചെലവായത് 13 കോടി, സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ കണക്ക്

'ആശാ ഭോസ്‍ലെ ജി, ആ ശബ്ദം ഞങ്ങളുടെ ഹൃദയങ്ങളിൽ എന്നും നിലനിൽക്കും'

കിയ സിറോസ് ഇവി ജൂലൈയില്‍ ഇന്ത്യന്‍ വിപണിയില്‍; അറിയാം ഫീച്ചറുകള്‍

SCROLL FOR NEXT