US President Donald Trump (L) takes part in a welcome ceremony with China's President Xi Jinping at the Great Hall of the People in Beijing on May 14, 2026. Photo |AFP
World

യുഎസും ചൈനയും പരസ്പരം ചാരപ്പണി നടത്തുന്നുണ്ട്, മികച്ചത് ഞങ്ങളുടേത്: ട്രംപ്

ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായുള്ള കൂടിക്കാഴ്ചയ്ക്ക് തൊട്ടുമുമ്പായിരുന്നു പ്രതികരണം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

ബെയ്ജിങ്: യുഎസും ചൈനയും പരസ്പരം ചാരപ്രവര്‍ത്തനം നടത്തുന്നുണ്ടെന്ന് തുറന്നുപറഞ്ഞ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. എന്നാല്‍ ചാരപ്രവര്‍ത്തനത്തില്‍ ചൈനയേക്കാള്‍ മികവ് അമേരിക്കയ്ക്കാണെന്നും ട്രംപ് അവകാശപ്പെട്ടു. എന്‍വിഡിയ മുന്‍ സിഇഒ ജെന്‍സന്‍ ഹുവാങ്ങുമായി ബന്ധപ്പെട്ട ചാരവിവാദം ചര്‍ച്ചയാകുന്നതിനിടെയാണ് ട്രംപിന്റെ പ്രതികരണം. ചൈന സന്ദര്‍ശനത്തിനിടെ വ്യാഴാഴ്ച ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായുള്ള കൂടിക്കാഴ്ചയ്ക്ക് തൊട്ടുമുമ്പായിരുന്നു പ്രതികരണം.

'അവര്‍ നമ്മളെ നിരീക്ഷിക്കുന്നുണ്ടെന്ന് പറയുന്നു. എന്നാല്‍ നമ്മളും അവരെ നിരീക്ഷിക്കുന്നുണ്ട്. അവരേക്കാള്‍ നന്നായി നമ്മള്‍ ചാരപ്രവര്‍ത്തനം നടത്തുന്നുണ്ടെന്നാണ് എന്റെ വിശ്വാസം. നമ്മള്‍ എന്താണ് ചെയ്യുന്നതെന്ന് എനിക്ക് പറയാനാകില്ല. പക്ഷേ, ഒരു കാര്യം പറയാം, എനിക്ക് എല്ലാ കാര്യങ്ങളും അറിയാം' -ട്രംപ് പറഞ്ഞു. ചാരപ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ ചൈനയോട് ആവശ്യപ്പെടുമോയെന്ന ചോദ്യത്തിനും ട്രംപ് രസകരമായ മറുപടിയാണ് നല്‍കിയത്. 'അവര്‍ എന്നോട് അത് നിര്‍ത്താന്‍ ആവശ്യപ്പെടും. എന്നാല്‍ ഞാന്‍ അത് ചെയ്യുമോയെന്ന് അറിയില്ല' എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ചൈനീസ് ചാരസംഘടനയുമായി ബന്ധമുണ്ടെന്ന് യുഎസ് രഹസ്യാന്വേഷണ വിഭാഗം സംശയിക്കുന്ന ആലീസ് ഹുവാങ്ങുമായുള്ള ബന്ധത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളാണ് എന്‍വിഡിയ മുന്‍ മേധാവി ജെന്‍സന്‍ ഹുവാങ്ങുമായി ബന്ധപ്പെട്ട വിവാദത്തിന് കാരണമായത്. ആലീസ് ഹുവാങ്ങും ജെന്‍സന്‍ ഹുവാങ്ങും തമ്മില്‍ കുടുംബബന്ധമില്ല. വിവാഹേതര ബന്ധമുണ്ടായിരുന്നുവെന്ന് ജെന്‍സന്‍ ഹുവാങ് സമ്മതിച്ചതായും ഇതുമായി ബന്ധപ്പെട്ട് എന്‍വിഡിയ അന്വേഷണം ആരംഭിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ആലീസിന് ചൈനീസ് രഹസ്യാന്വേഷണ വിഭാഗവുമായി ബന്ധമുണ്ടോയെന്നും കമ്പനിയില്‍ നിന്നുള്ള വിവരങ്ങള്‍ അവര്‍ ചൈനയ്ക്ക് കൈമാറിയിട്ടുണ്ടോയെന്നും യുഎസ് രഹസ്യാന്വേഷണ ഏജന്‍സികള്‍ പരിശോധിക്കുന്നതായാണ് വിവരം.

എന്നാല്‍ ആലീസ് ചാരപ്രവര്‍ത്തനം നടത്തിയെന്ന കാര്യം തനിക്ക് അറിയില്ലെന്നായിരുന്നു ട്രംപിന്റെ പ്രതികരണം. ആലീസിനെ സുന്ദരിയായ സ്ത്രീയെന്നും അദ്ദേഹം വിശേഷിപ്പിച്ചു. ചൈനയില്‍നിന്ന് എത്തുന്ന സുന്ദരികളായ സ്ത്രീകളെയെല്ലാം ചാരന്മാരായാണ് അവര്‍ (അമേരിക്കക്കാര്‍) കണക്കാക്കുന്നതെന്നും ട്രംപ് പറഞ്ഞു. ആലീസിന്റെ കമ്പനി ചൈനയ്ക്ക് എന്‍വിഡിയയുടെ നൂതന കമ്പ്യൂട്ടര്‍ ചിപ്പുകള്‍ ലഭ്യമാക്കാന്‍ സഹായിച്ചെന്ന റിപ്പോര്‍ട്ടുകളെക്കുറിച്ചും ട്രംപ് പ്രതികരിച്ചു. ചിപ്പുകള്‍ വാങ്ങിയ ഒരു ബിസിനസുകാരി മാത്രമാണ് ആലീസ്. അവ നിയമപരമായാണോ അല്ലാതെയാണോ വാങ്ങിയതെന്ന് അറിയില്ലെന്നും എന്നാല്‍ ചിപ്പുകള്‍ വില്‍ക്കാന്‍ അമേരിക്ക അനുവദിക്കുന്നുണ്ടെന്നും പണം സമ്പാദിക്കാനാണ് ആഗ്രഹിക്കുന്നതെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

വിവാദങ്ങള്‍ക്കിടെ ട്രംപും ഷി ജിന്‍പിങ്ങും തമ്മില്‍ നടന്ന കൂടിക്കാഴ്ചയില്‍ ചൈനയുമായുള്ള വ്യാപാരബന്ധങ്ങളും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയിലെ സഹകരണവും ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ചയായി.

Trump Admits US and China Spy on Each Other, Claims America Does It Better

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'റോഹിങ്ക്യകളെ മ്യാന്‍മര്‍ വംശഹത്യ ചെയ്തു'; ചരിത്രവിധിയുമായി അന്താരാഷ്ട്ര നീതിന്യായ കോടതി

എല്‍ടിടിഇ തലവന്‍ വേലുപ്പിള്ള പ്രഭാകരന്റെ പഴയ വീട് സന്ദര്‍ശിച്ച് ടിവികെ സഖ്യകക്ഷി നേതാവ്; വിമര്‍ശനവുമായി ബിജെപി, രാഷ്ട്രീയ വിവാദം

പിഎഫ് വരിക്കാര്‍ക്ക് സന്തോഷ വാര്‍ത്ത, ഘട്ടം ഘട്ടമായി പിന്‍വലിക്കാം, പരിധി ഉയര്‍ത്തി; മാറ്റങ്ങള്‍ അറിയാം

2 അർധ സെഞ്ച്വറികൾ, ആന്ധ്രയ്ക്കെതിരെ കേരളം ഭേദപ്പെട്ട സ്കോറിലേക്ക്

ബംഗ്ലാദേശില്‍ വീണ്ടും കലാപം, മുഹമ്മദ് യൂനുസിന്റെ വീടും ഗ്രാമീണ്‍ ബാങ്ക് ശാഖകളും തീവെച്ചു നശിപ്പിച്ചു; ധാക്കയില്‍ 565 പേർ അറസ്റ്റില്‍