Donald Trump A P
World

യുഎന്നിന്‍റേത് അടക്കം 60 അന്താരാഷ്ട്ര സംഘടനകളില്‍ നിന്നും അമേരിക്ക പിന്മാറി; പട്ടികയില്‍ ഇന്ത്യ നയിക്കുന്ന സോളാര്‍ അലയന്‍സും

ഈ സ്ഥാപനങ്ങള്‍ 'അനാവശ്യം' എന്നും അമേരിക്കയുടെ താല്‍പ്പര്യങ്ങള്‍ക്ക് 'വിരുദ്ധം' എന്നും ചൂണ്ടിക്കാട്ടിയാണ് ട്രംപിന്റെ നടപടി

സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടണ്‍: ഐക്യരാഷ്ട്ര സഭയുടേത് അടക്കം 60 ഓളം അന്താരാഷ്ട്ര സംഘടനകളില്‍ നിന്നും അമേരിക്ക പിന്മാറി. ഇതു സംബന്ധിച്ച ഉത്തരവില്‍ യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒപ്പുവെച്ചു. പിന്മാറിയവയില്‍ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള സഹകരണ സംരംഭമായ സോളാര്‍ അലയന്‍സ് ഇന്റര്‍നാഷണലും ഉള്‍പ്പെടുന്നു.

ഈ സ്ഥാപനങ്ങള്‍ 'അനാവശ്യം' എന്നും അമേരിക്കയുടെ താല്‍പ്പര്യങ്ങള്‍ക്ക് 'വിരുദ്ധം' എന്നും ചൂണ്ടിക്കാട്ടിയാണ് ട്രംപിന്റെ നടപടി. 66 യുഎന്‍, യുഎന്‍ ഇതര സംഘടനകളില്‍ അംഗമായി തുടരുന്നതോ, പങ്കെടുക്കുന്നതോ, അല്ലെങ്കില്‍ മറ്റുവിധത്തില്‍ പിന്തുണ നല്‍കുന്നതോ അമേരിക്കയുടെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന് തീരുമാനിച്ചെന്ന് ഉത്തരവില്‍ ഒപ്പുവെച്ച ശേഷം ട്രംപ് പറഞ്ഞു.

അമേരിക്ക പിന്മാറിയവയില്‍, യുഎസ് ദേശീയ താല്‍പ്പര്യങ്ങള്‍, സുരക്ഷ, സാമ്പത്തിക അഭിവൃദ്ധി അല്ലെങ്കില്‍ പരമാധികാരം എന്നിവയ്ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന 31 യുഎന്‍ സ്ഥാപനങ്ങളും, 35 യുഎന്‍ ഇതര സ്ഥാപനങ്ങളും ഉള്‍പ്പെടുന്നുണ്ടെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. എല്ലാ എക്‌സിക്യൂട്ടീവ് വകുപ്പുകളോടും ഏജന്‍സികളോടും പിന്മാറല്‍ എത്രയും വേഗം പ്രാബല്യത്തില്‍ വരുത്താന്‍ ട്രംപ് നിര്‍ദേശിച്ചിട്ടുണ്ട്.

ഇന്ത്യയുടെ നേതൃത്വത്തിലുള്ള സോളാര്‍ അലയന്‍സ് ഇന്റര്‍നാഷണലില്‍ നൂറോളം രാജ്യങ്ങള്‍ ഒപ്പുവെച്ചിട്ടുണ്ട്. 90 ലേറെ രാജ്യങ്ങള്‍ക്ക് പൂര്‍ണ്ണ അംഗങ്ങളാകാന്‍ അംഗീകാരം നല്‍കിയിട്ടുണ്ട്. അമേരിക്ക പിന്മാറിയ സംഘടനകളുടെ പൂര്‍ണ പട്ടിക പരിശോധിച്ചു വരികയാണെന്നും, പ്രതികരണം പിന്നീട് നടത്തുമെന്നും യു എന്‍ വക്താവ് വ്യക്തമാക്കി.

President Donald Trump has withdrawn the US from over 60 international organisations, including UN bodies and the India-France-led International Solar Alliance, calling the institutions "redundant" and "contrary" to America's interests.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തന്ത്രി ആചാര ലംഘനത്തിന് കൂട്ടുനിന്നു'; കണ്ഠരര് രാജീവര് റിമാൻഡില്‍, കട്ടിളപ്പാളി കേസില്‍ 13-ാം പ്രതി

'അറിഞ്ഞുകൊണ്ട് അയ്യപ്പന് ഒരു ദോഷവും ചെയ്യില്ല'; തന്ത്രിയെ പിന്തുണച്ച് ആര്‍ ശ്രീലേഖ, ചര്‍ച്ചയായതിന് പിന്നാലെ പോസ്റ്റ് പിന്‍വലിച്ചു

ഗുരുവായൂര്‍ ദേവസ്വം നിയമനം: ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡിന്റെ അധികാരം റദ്ദ് ചെയ്ത് ഹൈക്കോടതി

ഹിമാചല്‍ പ്രദേശില്‍ ബസ് കൊക്കയിലേക്ക് പതിച്ച് അപകടം, 9 മരണം; നിരവധി പേര്‍ക്ക് പരിക്ക്

ശമ്പളവും മറ്റ് അനുകൂല്യങ്ങളും ഖജനാവിലേക്ക് തിരിച്ചടച്ചു, 'ഇടതു നിരീക്ഷകന്‍ ' പദവി രാജിവെച്ചു; പരിഹാസ പോസ്റ്റുമായി ഹസ്‌കര്‍

SCROLL FOR NEXT