പെരുമ്പാമ്പിനെ വിടാതെ പിന്തുടര്‍ന്ന് കൊത്തിയോടിച്ച് ടര്‍ക്കി 
World

ലക്ഷ്യം കുഞ്ഞുങ്ങള്‍, പെരുമ്പാമ്പിനെ വിടാതെ പിന്തുടര്‍ന്ന് കൊത്തിയോടിച്ച് ടര്‍ക്കി- വീഡിയോ 

ഓസ്‌ട്രേലിയയിലാണ് സംഭവം നടന്നത്

Author : സമകാലിക മലയാളം ഡെസ്ക്

പാമ്പ് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഭയപ്പെടുന്നവരാണ് ഭൂരിഭാഗം ആളുകളും. പാമ്പിനെ നേരിട്ട് കണ്ടാലോ, പറയുകയും വേണ്ട!. ഇപ്പോള്‍ പാമ്പിനെ കൊത്തിയോടിക്കുന്ന ടര്‍ക്കി കോഴിയുടെ ദൃശ്യങ്ങളാണ് വൈറലാകുന്നത്.

ഓസ്‌ട്രേലിയയിലാണ് സംഭവം നടന്നത്. പുല്‍ത്തകിടിയിലൂടെ ഇഴഞ്ഞു നീങ്ങുന്ന പെരുമ്പാമ്പിനെ കൊത്തിയോടിക്കുന്ന ടര്‍ക്കിയുടെ ദൃശ്യമാണിത്.പാമ്പിനെ വിടാതെ പിന്തുടര്‍ന്ന് ടര്‍ക്കി അതിനെ തുരത്തുകയായിരുന്നു. കുഞ്ഞുങ്ങളുടെ അരികിലേക്ക് എത്താതിരിക്കാനാണ് ടര്‍ക്കി പാമ്പിനെ ആക്രമിച്ചത്. 

ഏകദേശം 20 മിനിറ്റോളമാണ് ടര്‍ക്കി പാമ്പിന്റെ പിന്നാലെ നടന്നത്. സമീപത്തുള്ള കുറ്റച്ചെടികള്‍ക്കിടയില്‍ ഒളിക്കുന്നത് വരെ ടര്‍ക്കി പാമ്പിനെ പിന്തുടര്‍ന്നു. കേറ്റ് കറത്തേഴ്‌സ് എന്ന യുവതിയാണ് വീടിനു സമീപത്തുനിന്നും ടര്‍ക്കിയുടെ ദൃശ്യം പകര്‍ത്തിയതും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചതും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

"ഹിന്ദുവിരുദ്ധ, രാജ്യവിരുദ്ധ ശക്തികൾ ഹിന്ദുധർമ്മത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നു"; അയോധ്യ സംഭാവനക്കൊളളയിൽ ആർഎസ്എസ്

'ബാലഗോപാല്‍ അല്ല ആരായാലും പിണറായിയോട് അങ്ങനെ പറയാന്‍ പാടില്ല, അര്‍ഹമായ ആദരവ് നല്‍കണം'

'അഭിനന്ദനങ്ങൾ ലൂക്കാ'... ക്രിസ്റ്റ്യാനോ റൊണാൾഡോ മോഡ്രിചിനെ കെട്ടിപ്പിടിച്ച് പറഞ്ഞു...

'അവറാച്ചന്‍ റോക്സ്, അവറാച്ചാ നീ പാറയാകുന്നു...'; ചിരിപ്പിക്കാന്‍ വീണ്ടും ബിജു മേനോന്‍; 'അവറാച്ചൻ & സൺസ്' ടീസർ

സായ് സുദര്‍ശന് സെഞ്ച്വറി; 94 റണ്‍സുമായി ദേവ്ദത്ത് പടിക്കൽ; ഇന്ത്യ എ മികച്ച സ്‌കോറിലേക്ക്