അങ്കാറ: തുര്‍ക്കിയിലും സിറിയയിലുമുണ്ടായ ഭൂചലനത്തില്‍ മരണം 20,000 കടന്നു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ഇനിയും നിരവധി പേര്‍ കുടുങ്ങിക്കിടപ്പുണ്ടാകുമെന്നാണ് സംശയിക്കപ്പെടുന്നത്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. അതിശൈത്യവും മഴയും രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്.
മരണസംഖ്യ ഇനിയും ഉയരുമെന്നാണ് അധികൃതര്‍ സൂചിപ്പിക്കുന്നത്. അതിജീവിച്ചവര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടേക്കാമെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും കനത്ത വെല്ലുവിളിയാണ്. ആരോഗ്യപ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിനായി ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അഥനോം ഗബ്രിയേസസ് ഭൂചലനം നാശം വിതച്ച സിറിയയിലേക്ക് പോയി.
സിറിയയിലെ വിമത മേഖലകളില്‍ യുഎന്‍ സഹായം എത്തിത്തുടങ്ങിയിട്ടുണ്ട്.ഭൂകമ്പത്തിൽ തകർന്നടിഞ്ഞ തുർക്കിയിലും സിറിയയിലും രക്ഷാപ്രവർത്തനം നടത്താൻ ‘ഓപ്പറേഷൻ ദോസ്ത്’ (സുഹൃത്ത്) എന്ന പേരിൽ ഇന്ത്യൻ സംഘം അവിടെ തുടരുകയാണ്. പ്രത്യേക വിമാനത്തിൽ മരുന്നുകളടക്കം എത്തിക്കുന്നുണ്ട്.
കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ രക്ഷിക്കാൻ ചൊവ്വാഴ്ച 101 അംഗ ദുരന്തനിവാരണ സേനയെയാണ് ഇന്ത്യ തുർക്കിയിലേക്കയച്ചത്.തിങ്കളാഴ്ച പുലർച്ചെയാണ് തുർക്കിയുടെ തെക്കുകിഴക്കൻ മേഖലയിലും സിറിയയുടെ വടക്കുപടിഞ്ഞാറൻ മേഖലയിലും വൻ ഭൂകമ്പം ഉണ്ടായത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates