US School firing എക്സ്
World

അമേരിക്കയില്‍ സ്‌കൂളില്‍ വെടിവെപ്പ്, രണ്ട് കുട്ടികൾ കൊല്ലപ്പെട്ടു; 17 പേര്‍ക്ക് പരിക്ക്

സ്‌കൂളിലുണ്ടായ വെടിവെപ്പ് എഫ്ബിഐ അന്വേഷിക്കും

സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടണ്‍: അമേരിക്കയിലെ സ്‌കൂളിലുണ്ടായ  വെടിവെപ്പില്‍  രണ്ടു കുട്ടികള്‍ കൊല്ലപ്പെട്ടു. 14 കുട്ടികള്‍ ഉള്‍പ്പെടെ 17 പേര്‍ക്ക് പരിക്കേറ്റു. മിനിയാപോളിസിലെ കാത്തലിക് സ്‌കൂളിലാണ് വെടിവെപ്പുണ്ടായതെന്ന് മിനസോട്ട ഗവര്‍ണര്‍ ടിം വാള്‍ട്‌സ് പറഞ്ഞു.

എട്ടു വയസ്സിനും 10 വയസ്സിനും ഇടയില്‍ പ്രായമുള്ള കുട്ടികളാണ് മരിച്ചത്. അക്രമിയായ 20 കാരന്‍ റോബിന്‍ വെസ്റ്റ്മാന്‍ സ്വയം വെടിവെച്ച് ജീവനൊടുക്കിയതായി പൊലീസ് വ്യക്തമാക്കി.കുട്ടികളുടെ പ്രഭാത പ്രാര്‍ത്ഥനയ്ക്കിടെയാണ് വെടിവെപ്പുണ്ടായത്.

വെടിവെപ്പ് എഫ്ബിഐ അന്വേഷിക്കും. ഭീകരപ്രവര്‍ത്തനമാണോ, കത്തോലിക്കരെ ലക്ഷ്യമിട്ടുള്ള ആക്രമണമാണോയെന്ന് അന്വേഷിക്കുമെന്ന് അദികൃതര്‍ വ്യക്തമാക്കി. സംഭവത്തില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നടുക്കം രേഖപ്പെടുത്തി.

Two children were killed and 17 others were injured in a shooting at a school in the United States.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

ട്രെയിനില്‍ കത്തിക്കുത്ത്; ഇംഗ്ലണ്ടില്‍ നിരവധിപ്പേര്‍ക്ക് പരിക്ക്, ആശുപത്രിയിൽ

ശ്രീകാകുളം ദുരന്തം; ക്ഷേത്ര ഉടമയ്ക്ക് എതിരെ നരഹത്യാ കേസ്, ക്ഷേത്രം നിര്‍മ്മിച്ചതും ഉത്സവം സംഘടിപ്പിച്ചതും അനുമതിയില്ലാതെ

ഈ നക്ഷത്രക്കാർക്ക് സന്തോഷ വാർത്ത കാത്തിരിക്കുന്നു! സാമ്പത്തിക കാര്യങ്ങളിൽ മുൻകരുതൽ വേണം

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

SCROLL FOR NEXT