പ്രകൃതി വിരുദ്ധ പീഡനം,രാജ്യദ്രോഹം ; സൗദി പൗരന്മാരായ പ്രതികളുടെ വധശിക്ഷ നടപ്പാക്കി ( death penalty ) file
World

പ്രായപൂർത്തിയാകാത്ത കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു,രാജ്യദ്രോഹം ; രണ്ട് സൗദി പൗരന്മാരുടെ വധശിക്ഷ നടപ്പാക്കി

കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന ഏതൊരാള്‍ക്കും ശരിഅത്ത് നിയമമനുസരിച്ചുള്ള ശിക്ഷകള്‍ നല്‍കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.

Author : സമകാലിക മലയാളം ഡെസ്ക്

വ്യത്യസ്ത കേസുകളിലായി കഴിഞ്ഞ ദിവസം സൗദിയിൽ രണ്ട് പൗരന്മാരുടെ വധശിക്ഷ നടപ്പാക്കി. പ്രായപൂർത്തിയാകാത്ത കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിയെയും രാജ്യദ്രോഹകേസിലെ പ്രതിയെയുമാണ് വധശിക്ഷയ്ക്ക് വിധേയരാക്കിയത്.

ജിസാനിൽ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ  കടത്തിക്കൊണ്ടുപോയി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിലെ പ്രതിയുടെ വധ ശിക്ഷ ( death penalty ) നടപ്പിലാക്കി. സൗദി പൗരന്‍ ഹുസൈന്‍ ബിന്‍ ഹാദി ബിന്‍ അലി അല്‍ശഅബിയെ വധശിക്ഷക്ക് വിധേയനാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

രാജ്യദ്രോഹ കുറ്റം ആരോപിക്കപ്പെട്ട കേസിൽ മറ്റൊരു സൗദി പൗരന്റെയും വധശിക്ഷ കഴിഞ്ഞ ദിവസം നടപ്പിലാക്കിയിരുന്നു. രാജ്യത്തിനെതിരെ ചാരവൃത്തി, ഭീകരതയ്ക്ക് ധനസഹായം നല്‍കല്‍ തുടങ്ങിയ കുറ്റത്തിന് അറസ്റ്റിലായ സൗദി പൗരന്‍ തുർക്കി ബിൻ അബ്ദുൽ അസീസ് ബിൻ സാലിഹ് അൽ - ജാസറിനെയാണ് വധശിക്ഷക്ക് വിധേയനാക്കിയത്.

രാജ്യത്തിന്റെ സുരക്ഷയെ ദുര്‍ബലപ്പെടുത്താനോ നിരപരാധികളായ സാധാരണക്കാരെ ആക്രമിക്കാനോ ശ്രമിക്കുന്ന ആളുകൾക്ക് എതിരെ കർശന നടപടിയുണ്ടാകുമെന്ന് ആഭ്യന്തര മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. ഇത്തരം കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന ഏതൊരാള്‍ക്കും ശരിഅത്ത് നിയമമനുസരിച്ചുള്ള ശിക്ഷകള്‍ നല്‍കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

'ദൈവവും സാത്തനും തമ്മിലുള്ള ചൂതു കളിയാണ് നമ്മുടെയൊക്കെ ജീവിതം'; 24 മണിക്കൂറിൽ 5 മില്യൺ കാഴ്ചക്കാരുമായി 'ഐ ആം ഗെയിം' ട്രെയ്‌ലർ

'അധിക്ഷേപം ഒന്നിനും പരിഹാരമല്ല'; യുവാക്കള്‍ക്ക് മാപ്പ് നല്‍കി പ്രധാനമന്ത്രി

'പട്ടി കടിക്കുന്നത് നോക്കുകയല്ല പഞ്ചായത്തിന്റെ പണി'; 19 വര്‍ഷത്തെ നിയമപോരാട്ടം; 70കാരന് പലിശ സഹിതം 30,000 നഷ്ടപരിഹാരം

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ജാഗ്രത