സാധുവായ റസിഡന്‍സ് വിസ, എമിറേറ്റ്‌സ് ഐഡി എന്നിവ ഇല്ലെങ്കില്‍ പിടിവീഴും പ്രതീകാത്മക ചിത്രം
World

ശമ്പളത്തിന്റെ അടിസ്ഥാനത്തില്‍ ഫാമിലി വിസ അനുവദിക്കാന്‍ തീരുമാനിച്ച് യുഎഇ

പിതാവ് യുഎഇയില്‍ ജോലി ചെയ്യുന്നുണ്ടെങ്കില്‍ മക്കളുടെ സ്‌പോണ്‍സര്‍ഷിപ് മാതാവിനു ലഭിക്കില്ല

Author : സമകാലിക മലയാളം ഡെസ്ക്

ദുബായ്: അപേക്ഷകരുടെ ശമ്പളത്തിന്റെ അടിസ്ഥാനത്തില്‍ ഫാമിലി വിസ അനുവദിക്കാന്‍ തീരുമാനിച്ച് യുഎഇ. തൊഴില്‍ മേഖല, തസ്തിക എന്നിവ പരിഗണിക്കാതെ തന്നെ 3000 ദിര്‍ഹം (ഏകദേശം 68,000 രൂപ) മാസശമ്പളവും താമസ സൗകര്യവുമുള്ള ആര്‍ക്കും ഇനി കുടുംബത്തെ എത്തിക്കാം. താമസ സൗകര്യത്തിന്റെ ചെലവ് സ്‌പോണ്‍സര്‍ വഹിക്കണം.

4000 ദിര്‍ഹം (ഏകദേശം 91,000 രൂപ) ശമ്പളമുള്ളവര്‍ക്കു താമസ സൗകര്യമുണ്ടെങ്കില്‍ സ്‌പോണ്‍സറുടെ സഹായമില്ലാതെ കുടുംബത്തെ എത്തിക്കാം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പിതാവ് യുഎഇയില്‍ ജോലി ചെയ്യുന്നുണ്ടെങ്കില്‍ മക്കളുടെ സ്‌പോണ്‍സര്‍ഷിപ് മാതാവിനു ലഭിക്കില്ല. പിതാവിന്റെ വിസയില്‍ത്തന്നെ എത്തണം. ജോലി ചെയ്യാന്‍ അനുമതിയില്ലാത്ത താമസ വിസയാണു മക്കള്‍ക്കു ലഭിക്കുക.

ഉദ്യോഗസ്ഥര്‍ക്കും സംരംഭകര്‍ക്കും കുടുംബ വിസയ്ക്ക് അപേക്ഷിക്കാനും അനുമതിയുണ്ട്. ഭാര്യയ്ക്കും 18 വയസ്സ് കഴിയാത്ത ആണ്‍കുട്ടികള്‍ക്കും അവിവാഹിതരായ പെണ്‍മക്കള്‍ക്കും കുടുംബനാഥന്റെ സ്‌പോണ്‍സര്‍ഷിപ്പില്‍ വിസ ലഭിക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും