ലണ്ടന്‍: അമേരിക്കയിലെ ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്സ്റ്റീനുമായി അടുത്ത ബന്ധത്തില്‍ ആരോപണ വിധേയനായ ആന്‍ഡ്രൂ രാജകുമാരന്‍ അറസ്റ്റില്‍. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തത് സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായാണ് തേംസ് വാലി പൊലീസ് അദ്ദേഹത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. എപ്സ്റ്റീന്‍ ഫയലുകളിലെ പുതിയ വെളിപ്പെടുത്തലുകള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് നടപടി.
നിലവില്‍ ബ്രിട്ടീഷ് രാജകുടുംബത്തില്‍ നിന്നും പുറത്താണ് ആന്‍ഡ്രൂ മൗണ്ട് ബാറ്റണ്‍-വിന്‍ഡ്സര്‍ എന്ന ആന്‍ഡ്രൂ. യുകെയുടെ വ്യാപാര പ്രതിനിധിയായിരിക്കെ 2010-ല്‍ എപ്സ്റ്റീന് രഹസ്യ രേഖകള്‍ കൈമാറി എന്ന ആരോപണത്തിലാണ് ആന്‍ഡ്രൂ അന്വേഷണം നേരിടുന്നത്. തന്റെ 66ാം ജന്മദിനത്തിലാണ് ആന്‍ഡ്രൂ രാജകുമാരന്‍ അറസ്റ്റിലായിരിക്കുന്നത് എന്നതാണ് മറ്റൊരു പ്രത്യേകത. നോര്‍ഫോക്കിലെ സാന്‍ഡ്രിംഗ്ഹാം എസ്റ്റേറ്റിലുള്ള വുഡ് ഫാമില്‍ നിന്നാണ് ആന്‍ഡ്രൂവിനെ കസ്റ്റഡിയിലെടുത്തത് എന്നാണ് റിപ്പോര്‍ട്ട്.
ബ്രിട്ടീഷ് രാജകുടുംബത്തിലെ അന്തരിച്ച എലിസബത്ത് രാജ്ഞിയുടെ രണ്ടാമത്തെ മകനുമാണ് മൗണ്ട്ബാറ്റണ്‍-വിന്‍ഡ്സര്‍. നിരന്തരം വിവാദങ്ങളില്‍ ഉള്‍പ്പെടുന്നതായിരുന്നു ആന്‍ഡ്രൂവിന്റെ ജീവിതം. വിവാദങ്ങളെ തുടര്‍ന്ന് രാജ പദവികള്‍ ഒഴിഞ്ഞ അദ്ദേഹം ഔദ്യോഗിക വസതിയില്‍ നിന്ന് സാന്‍ഡ്രിംഗ്ഹാം എസ്റ്റേറ്റിലേക്ക് താമസം മാറിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates