ബോറിസ് ജോണ്‍സണ്‍ രാജ്യത്തെ അഭിസംബോധന ചെയ്യുന്നു, എഎന്‍ഐ 
World

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ രാജിവെച്ചു

ദിവസങ്ങള്‍ നീണ്ട രാഷ്ട്രീയ പ്രതിസന്ധിക്ക് ഒടുവില്‍, ബോറിസ് ജോണ്‍സണ്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനം രാജിവെച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍:  ദിവസങ്ങള്‍ നീണ്ട രാഷ്ട്രീയ പ്രതിസന്ധിക്ക് ഒടുവില്‍, ബോറിസ് ജോണ്‍സണ്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനം രാജിവെച്ചു. രാഷ്ട്രീയ പ്രതിസന്ധിയുടെ ആക്കം കൂട്ടി 59 എംപിമാര്‍ രാജിവെച്ചതിനെ തുടര്‍ന്നാണ് ബോറിസ് ജോണ്‍സണ്‍ രാജിവെച്ചത്. ഡൗണിങ് സ്ട്രീറ്റിന് വെളിയില്‍ രാജ്യത്തെ അഭിസംബോധന ചെയ്താണ് ബോറിസ് ജോണ്‍സണ്‍ രാജി പ്രഖ്യാപനം നടത്തിയത്.

പ്രധാനമന്ത്രി സ്ഥാനത്തിന് പുറമേ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ നേതൃപദവിയും ബോറിസ് ജോണ്‍സണ്‍ ഒഴിഞ്ഞു. പാര്‍ട്ടിയുടെ നേതൃപദവിയില്‍ പുതിയയാള്‍ വരുന്നത് വരെ കാവല്‍ മന്ത്രിയായി തുടരുമെന്നും ബോറിസ് ജോണ്‍സണ്‍ അറിയിച്ചു. ഒക്ടോബറില്‍ ചേരുന്ന പാര്‍ട്ടിയുടെ വാര്‍ഷിക യോഗത്തില്‍ പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് പുതിയയാളെ തെരഞ്ഞെടുക്കും. പാര്‍ട്ടി നേതൃത്വത്തെ തെരഞ്ഞെടുക്കുന്നതിനുള്ള സമയക്രമം അടുത്തയാഴ്ച പ്രഖ്യാപിക്കുമെന്നും ബോറിസ് ജോണ്‍സണ്‍ അറിയിച്ചു. 

നേരത്തെ, രണ്ടുദിവസം മുന്‍പ് ധനമന്ത്രിയായി സ്ഥാനമേറ്റ നദിം സഹവി , ബോറിസ് ജോണ്‍സണിനോട് രാജിവെയ്ക്കാന്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ചാന്‍സിലര്‍ ഋഷി സുനക് രാജിവെച്ച ഒഴിവിലാണ് നദിം സഹവിയെ ധനമന്ത്രിയായി ബോറിസ് ജോണ്‍സണ്‍ നിയമിച്ചത്.  ഹൃദയത്തില്‍ ഏതാണ് ശരിയെന്ന് തോന്നുന്നത്, അത് ചെയ്ത് പുറത്തുപോകുക എന്നതാണ് ബോറിസ് ജോണ്‍സണിനെ ഉദ്ദേശിച്ച് നദിം സഹവി ട്വിറ്ററില്‍ കുറിച്ചത്. 

കഴിഞ്ഞ ദിവസങ്ങളില്‍ ബോറിസ് ജോണ്‍സണില്‍ അവിശ്വാസം പ്രകടിപ്പിച്ച് ഒന്നിലധികം മന്ത്രിമാര്‍ രാജിവെച്ചതോടെയാണ് ടോറി സര്‍ക്കാരില്‍ പ്രതിസന്ധി മൂര്‍ച്ഛിച്ചത്. അവസാന ഘട്ടം വരെ പൊരുതാന്‍ ബോറിസ് ജോണ്‍സണ്‍ ശ്രമിച്ചെങ്കിലും ഒടുവില്‍ രാജിവെയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് ബോറിസ് ജോണ്‍സണിന്റെ അടുത്ത അനുയായി പറഞ്ഞു. 

കഴിഞ്ഞ ദിവസം ലൈംഗിക ആരോപണ വിധേയനായ ക്രിസ് പിഞ്ചറിനെ ഡെപ്യൂട്ടി ചീഫ് വിപ്പായി നിയമിച്ചതില്‍ പ്രതിഷേധിച്ചും ബോറിസിന്റെ നേതൃത്വത്തില്‍ അവിശ്വാസം രേഖപ്പെടുത്തിയുമാണ് ഋഷി സുനക്ക് അടക്കം രണ്ട് മന്ത്രിമാര്‍ രാജിവെച്ചത്. ഹെല്‍ത്ത് സെക്രട്ടറി സാജിദ് ജാവിദാണ് രാജി വെച്ച രണ്ടാമത്തെ മന്ത്രി. മണിക്കൂറുകള്‍ക്ക് മുന്‍പ് ടോറി സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി വിദ്യാഭ്യാസ മന്ത്രിയും രാജിവെച്ചിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ വിശ്വസിക്കൂ'; തൃണമൂലിന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി തള്ളി

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

യുദ്ധം തുടരുന്നത് ഭ്രാന്തന്മാരുടെ കയ്യില്‍ ആണവായുധങ്ങള്‍ ഇല്ലാതിരിക്കാന്‍: ട്രംപ്

ഷൂസ് എത്ര പഴയതായാലും പുത്തൻ പോലെ സൂക്ഷിക്കാം,ഈ ടിപ്സ് മതി‌

'ഉയ്യോ ഇത് എസ്തര്‍ അല്ലേ, മഞ്ജു വാര്യര്‍ ആണല്ലേ'; മറുപടി നല്‍കി യുവതാരം

SCROLL FOR NEXT