സെഡി വിൽ ഭാര്യമാർക്കൊപ്പം/ ഇൻസ്റ്റ​ഗ്രാം 
World

അഞ്ച് ഭാര്യമാരും ​ഗർഭിണികൾ; എല്ലാവർക്കും ഒന്നിച്ച് 'ബേബി ഷവർ' നടത്തി യുവാവ്

ന്യൂയോർക്ക് സ്വദേശിയായ സെഡി വിൽ എന്ന 22കാരനാണ് തന്റെ ​ഗർഭിണിമാരായ ഭാര്യമാരുടെ ബേബി ഷവർ വ്യത്യസ്തമാക്കിയത്

Author : സമകാലിക മലയാളം ഡെസ്ക്

ഞ്ച് ഭാര്യമാരുടെയും ബേബി ഷവർ ഒന്നിച്ച് നടത്തി യുവാവ്. ന്യൂയോർക്ക് സ്വദേശിയായ സെഡി വിൽ എന്ന 22കാരനാണ് തന്റെ ​ഗർഭിണിമാരായ ഭാര്യമാരുടെ ബേബി ഷവർ വ്യത്യസ്തമാക്കിയത്. സെഡിയുടെ ഭാര്യമാരിലൊരാളായ ലിസി ആഷ്​ലി ടിക് ടോക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ക്വീൻസിൽ വച്ച് സംഘടിപ്പിച്ച പാർട്ടിയിൽ നിരവധി ആളുകളാണ് പങ്കെടുത്തത്. 

വിഡിയോയിൽ ബോണി ബി, കെയ് മെറി, ജൈലിൻ വില, ലൈൻല കലിഫ ഗല്ലേറ്റി എന്നിവരാണ് തനിക്കൊപ്പമുള്ളതെന്നും മറ്റ് ഗർഭിണികളെ ആഷ്​ലി പരിചയപ്പെടുത്തുന്നുണ്ട്. ഞങ്ങളുടെ സുന്ദരമായ കുടുംബം എന്നും സെഡിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ആഷ്​ലി കുറിച്ചു. ജനിക്കാൻ പോകുന്ന കുഞ്ഞുങ്ങളെ പൊന്നുപോലെ നോക്കുമെന്നും കുടുംബം ഇത് അംഗീകരിച്ചിട്ടുണ്ടെന്നും അവർ വെളിപ്പെടുത്തി. സമൂഹം മാറിയതനുസരിച്ച് ബന്ധങ്ങളും മാറിയെന്നായിരുന്നു സെഡിയുടെ മാനേജർ ഒരു മാധ്യമത്തോട് പ്രതികരിച്ചത്. 

ആഷ്​ലി പങ്കുവച്ച വിഡിയോയിൽ ഗർഭിണികൾ ബേബി ഷവർ ആഘോഷമാക്കുന്നത് കാണാം. എന്നാൽ വിഡിയോയ്‌ക്ക് താഴെ നിരവധി ആളുകളാണ് പ്രതികരണവുമായി എത്തിയത്. ഇത്ര സന്തോഷത്തോടെ അഞ്ച് ഭാര്യമർക്കൊപ്പം കഴിയുന്നത് വിശ്വസിക്കാനാകുന്നില്ലെന്നായിരുന്നു ഒരാളുടെ കമന്റ്. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗളൂരുവിൽ മലയാളി യുവാക്കളുടെ ₹20 ലക്ഷം കവർന്ന കേസ്: കവർച്ചയ്ക്ക് ചുക്കാൻ പിടിച്ചത് സിഐഡി ഇൻസ്‌പെക്ടർ?

കാലാവസ്ഥാ മാറ്റത്തെക്കുറിച്ച് ഗവേഷണം നടത്താം; കേരള സർക്കാർ ഫെലോഷിപ്പ് നൽകും

പത്താം ക്ലാസ് യോഗ്യതയുണ്ടോ? ക്ലീൻ കേരള കമ്പനിയിൽ ജോലി, അഭിമുഖത്തിലൂടെ നിയമനം

ബജറ്റ് വെറും തമാശ; വികസന മുരടിപ്പിനുള്ള ഗ്യാരണ്ടി : പരിഹസിച്ച് ഡോ. തോമസ് ഐസക്

മോഹന്‍ലാല്‍ ചിത്രത്തില്‍ നന്നായി പെര്‍ഫോം ചെയ്താല്‍ വിസിബിലിറ്റി കൂടുതലായിരിക്കും: മുരളി ഗോപി