ഡൊണാൾഡ് ട്രംപ്  പിടിഐ
World

47ാം യുഎസ് പ്രസിഡന്റ്; ഡൊണാൾഡ് ട്രംപ് ഇന്ന് ചുമതലയേൽക്കും

ഇന്ത്യൻ സമയം രാത്രി 10.30നാണ് ട്രംപിന്റെ സ്ഥാനാരോഹണം

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂയോർക്ക്: അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് ഇന്ന് ചുമതലയേൽക്കും. ഇന്ത്യൻ സമയം രാത്രി 10.30നാണ് ട്രംപിന്റെ സ്ഥാനാരോഹണം. അതിശൈത്യത്തെ തുടർന്ന് സ്ഥാനാരോഹണ ചടങ്ങുകൾ കാപിറ്റോൾ മന്ദിരത്തിനകത്തേക്ക് മാറ്റി. നേ​ര​ത്തെ തു​റ​ന്ന വേ​ദി​യി​ൽ സ്ഥാ​നാ​രോ​ഹ​ണ ച​ട​ങ്ങു​ക​ൾ ന​ട​ത്താ​നാ​യി​രു​ന്നു തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. സത്യപ്രതിജ്ഞക്കായി ഡൊണൾഡ് ട്രംപും കുടുംബവും ശനിയാഴ്ച വൈകുന്നേരം വാഷിങ്ടണിലെത്തി.

ഇന്ന് വാ​ഷിങ്ടണിൽ മൈ​ന​സ് 12 ഡി​ഗ്രി സെ​ൽ​ഷ്യ​സ് ത​ണു​പ്പാ​ണ് പ്ര​വ​ചി​ക്കു​ന്ന​ത്. 40 വ​ർ​ഷ​ത്തി​നു​ശേ​ഷ​മാ​ണ് യു​എ​സ് പ്ര​സി​ഡ​ൻറി​ൻറെ സ​ത്യ​പ്ര​തി​ജ്ഞ ച​ട​ങ്ങ് തു​റ​ന്ന ​വേ​ദി​യി​ൽ ​നി​ന്നു മാ​റ്റു​ന്ന​ത്. ച​ട​ങ്ങി​ലേ​ക്ക് ചൈ​നീ​സ് പ്ര​സി​ഡ​ൻറ് ഷി ​ജി​ൻ​പിങ് അ​ട​ക്ക​മു​ള്ള പ്ര​മു​ഖ​ർ എ​ത്തി​യേ​ക്കും.

ഇ​ന്ത്യ​യി​ൽ നി​ന്ന് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി എ​സ് ജ​യ​ശ​ങ്ക​ർ ച​ട​ങ്ങി​ൽ കേ​ന്ദ്ര സ​ർ​ക്കാ​രി​നെ പ്ര​തി​നി​ധീ​ക​രി​ച്ച് പ​ങ്കെ​ടു​ക്കും. ച​ട​ങ്ങി​നോ​ട​നു​ബ​ന്ധി​ച്ച് വെ​ള്ളി​യാ​ഴ്ച ആ​രം​ഭി​ച്ച വി​വി​ധ ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ തുടരും. പ​ള്ളി​ക​ളി​ൽ പ്രാ​ർ​ഥ​ന​ക​ൾ, വെ​ടി​ക്കെ​ട്ടു​ക​ൾ, റാ​ലി​ക​ൾ, ഘോ​ഷ​യാ​ത്ര​ക​ൾ, വി​രു​ന്നു​ക​ൾ തു​ട​ങ്ങി​യ​വ ഇ​തി​ലു​ൾ​പ്പെ​ടു​ന്നു. ഇ​ന്ന് പ്രാ​ദേ​ശി​ക​സ​മ​യം ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് കാ​പി​റ്റോ​ൾ അ​രീ​ന​യി​ൽ വി​ക്‌​ട​റി പ​രേ​ഡ് സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്.‌‌ ഡെ​മോ​ക്രാ​റ്റി​ക് സ്ഥാ​നാ​ർ​ഥി ക​മ​ല ഹാ​രി​സി​നെ തോ​ൽ​പ്പി​ച്ചാ​ണ് ട്രം​പ് ര​ണ്ടാം ത​വ​ണ​യും പ്ര​സി​ഡ​ൻറാ​യ​ത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണയുടെ 'റെഡ് ബുക്കില്‍' ഹവാല ഇടപാടിന് തെളിവ്; റിയാസിനും പങ്കെന്ന് ഇഡി കണ്ടെത്തല്‍

'പെണ്ണായതുകൊണ്ട് മാത്രമാണ് ഇതൊക്കെ അനുഭവിക്കേണ്ടി വന്നത്'; താലിബാന്‍ വിട്ടയച്ചു, ഇപ്പോഴും വിറയല്‍ മാറിയിട്ടില്ല: അരുണിമ

സൗദി വ്യോമതാവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം; പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷം

കാറുകളില്‍ പിന്നിലിരിക്കുന്നവരും സീറ്റ് ബെല്‍റ്റ് ധരിക്കണം; കര്‍ശനമായി നടപ്പാക്കണമെന്ന് സുപ്രീംകോടതി

'പുതിയ അധ്യായം ആരംഭിക്കുന്നു'; എആര്‍എമ്മിന് ശേഷം വീണ്ടും ഫാന്റസി ഫോക്‌ലോറുമായി ജിതിന്‍ ലാല്‍