അക്രമിയുടെ ചിത്രം പുറത്തുവിട്ടു/ എക്‌സ് 
World

അമേരിക്കയിൽ രണ്ടിടത്ത് വെടിവെപ്പ്; 16 പേർ കൊല്ലപ്പെട്ടു; ജാ​ഗ്രതാ നിർദേശം

പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്നും വീടിന് പുറത്തിറങ്ങരുതെന്നും പൊലീസ് മുന്നറിയിപ്പ് നൽകി

സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടണ്‍: അമേരിക്കയെ നടുക്കി വീണ്ടും വെടിവെയ്‌പ്പ്. മെയ്‌നിലെ ലൂവിസ്റ്റന്‍ സിറ്റിയില്‍ ബുധനാഴ്ച പലയിടങ്ങളിലായി നടന്ന വെടിവെപ്പില്‍ 16 പേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തിൽ അറുപതിലേറെ പേര്‍ക്ക് പരിക്കേറ്റു. മരണസംഖ്യ 22 ആയി ഉയർന്നതായും റിപ്പോർട്ടുകളുണ്ട്. രണ്ട് അക്രമികള്‍ ഉണ്ടായിരുന്നതായാണ് പൊലീസ് സംശയിക്കുന്നത്.

പ്രദേശത്തെ ഒരു ബാറിലും വാള്‍മാര്‍ട്ട് വിതരണ കേന്ദ്രത്തലുമാണ് വെടിവെപ്പ് നടന്നത്. മരണ സംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് സൂചന.
അക്രമികള്‍ക്കായി പൊലീസ് തെരച്ചില്‍ ആരംഭിച്ചു. സിസിടിവിയിൽ പതിഞ്ഞ അക്രമിയുടെയും അവർ സഞ്ചരിച്ച കാറിന്റെയും ചിത്രങ്ങള്‍
പൊലീസ് സോഷ്യല്‍മീഡിയയിലൂടെ പുറത്തുവിട്ടു.

പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്നും വീടിന് പുറത്തിറങ്ങരുതെന്നും പൊലീസ് മുന്നറിയിപ്പ് നൽകി. ആക്രമണത്തെ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ അപലപിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യര്‍?, മത്സരിക്കാന്‍ ആളെയിറക്കേണ്ട!, എതിര്‍പ്പുമായി കാസര്‍കോട് ഡിസിസി

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പാലാ സെ​ന്റ് തോമസ് കോളജിൽ 19 വകുപ്പുകളിൽ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുകൾ, ഏപ്രിൽ 13 വരെ അപേക്ഷിക്കാം

ദിവസവും 200 രൂപ ഇടാമോ?, ലക്ഷങ്ങള്‍ സമ്പാദിക്കാം; വിശദാംശങ്ങള്‍

പാലക്കാട് തീപാറുമോ?, തൃക്കരിപ്പൂരിൽ സന്ദീപ് വാര്യർ?, എതിർപ്പുമായി കാസർകോട് ഡിസിസി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

SCROLL FOR NEXT