ഡൊണാള്‍ഡ് ഗ്രാന്റ് 
World

കാമുകിയെ രക്ഷിക്കാൻ 25കാരൻ നടത്തിയ കൊല; 21വർഷത്തിന് ശേഷം വധശിക്ഷ നടപ്പാക്കി 

കാമുകിയെ ജാമ്യത്തിലിറക്കാനുള്ള പണം കണ്ടെത്താൻ മോഷണം നടത്തുന്നതിനിടെയാണ് കൊലപാതകം നടന്നത്

സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടണ്‍: 21 വര്‍ഷം മുന്‍പ് നടന്ന ഇരട്ടക്കൊലപാതകത്തിലെ പ്രതിയുടെ വധശിക്ഷ നടപ്പിലാക്കി അമേരിക്ക. മോഷണ ശ്രമത്തിനിടെ രണ്ട് ഹോട്ടല്‍ ജീവനക്കാരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഡൊണാള്‍ഡ് ഗ്രാന്റിന്റെ വധശിക്ഷയാണ് നടപ്പാക്കിയത്. 
‌‌
2001ല്‍ ഡൊണാള്‍ഡിന് 25 വയസ്സുള്ളപ്പോഴാണ് കൊലപാതകം നടന്നത്. ജയിലില്‍ കഴിയുകയായിരുന്ന കാമുകിയെ ജാമ്യത്തിലിറക്കാനുള്ള പണം കണ്ടെത്താൻ മോഷണം നടത്തുന്നതിനിടെയാണ് കൊലപാതകം നടന്നത്. ഹോട്ടല്‍ ജീവനക്കാര്‍ക്ക് നേരെ ഡൊണാള്‍ഡ് വെടിയുതിര്‍ക്കുകയായിരുന്നു. ഒരാള്‍ തല്‍ക്ഷണം മരിച്ചു. രണ്ടാമത്തെയാളെ കത്തി കൊണ്ട് കുത്തി മരണം ഉറപ്പിക്കുകയായിരുന്നു. 

2005ലാണ് ഡൊണാള്‍ഡിനെ വധശിക്ഷയ്ക്ക് കോടതി വിധിച്ചത്. ശിക്ഷ ഒഴിവാക്കാൻ പല തവണ പ്രതി അപ്പീല്‍ നല്‍കി. ബുധനാഴ്ച ഡൊണാള്‍ഡിന്റെ അപ്പീല്‍ യുഎസ് സുപ്രീം കോടതി തള്ളി. അമേരിക്ക നടപ്പിലാക്കിയ ഈ വർഷത്തെ ആദ്യ വധശിക്ഷയാണ് ഡൊണാൾഡിന്റേത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

'മാർവൽ സിനിമകളും അങ്ങനെയല്ലേ; 'ധുരന്ധർ' മുന്നോട്ട് വയ്ക്കുന്ന ചില പ്രത്യയശാസ്ത്രങ്ങളോട് വിയോജിപ്പുണ്ട്'

'അനങ്ങാതെ നിന്ന് പാടാനാകില്ല, ഞാന്‍ നടക്കും, ഡാന്‍സ് ചെയ്യും; സോഷ്യല്‍ മീഡിയ മാലിന്യക്കൂമ്പാരമായി മാറി'; ട്രോളുകള്‍ക്കെതിരെ അഭിരാമി

രാവിലെ നാം ചെയ്യുന്ന ഈ തെറ്റുകൾ ഒഴിവാക്കാം

ഇങ്ങോട്ട് ആരും വരണ്ട; വിവാദങ്ങൾക്ക് പിന്നാലെ മാധ്യമ പ്രവർത്തകർക്ക് വിലക്കുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്

SCROLL FOR NEXT