വിമാനം കത്തുന്നതിന്റെ വീഡിയോ ദൃശ്യം/ എഎന്‍ഐ എക്‌സില്‍ പങ്കുവച്ച ചിത്രം 
World

300 ലേറെ യാത്രക്കാര്‍; ജപ്പാനില്‍ വിമാനത്തിന് തീപിടിച്ചു; വീഡിയോ 

വിമാനത്തില്‍ 300ലേറെ യാത്രക്കാര്‍ ഉണ്ടായിരുന്നതായി അധികൃതര്‍ പറഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്

ടോക്കിയോ:  ജപ്പാനിലെ ടോക്കിയോ വിമാനത്താവളത്തില്‍ ജപ്പാന്‍ എയര്‍ലൈന്‍സ് വിമാനത്തിനു തീപിടിച്ചു. റണ്‍വേയില്‍ വച്ചാണ് വിമാനത്തില്‍ തീപടര്‍ന്നത്. തീ പിടിച്ച വിമാനം മുന്നോട്ടുനീങ്ങുന്ന വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നു. അഗ്‌നിശമനസേന തീ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. 

വിമാനത്തില്‍ 300ലേറെ യാത്രക്കാര്‍ ഉണ്ടായിരുന്നതായി അധികൃതര്‍ പറഞ്ഞു. എല്ലാവരെയും സുരക്ഷിതരായി ഒഴിപ്പിച്ചതായി എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു

ഹനേദ വിമാനത്താവളത്തില്‍ വിമാനം ലാന്‍ഡ് ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണു റിപ്പോര്‍ട്ട്. വിമാനത്തിന്റെ ജനാലകളില്‍ കൂടി തീനാളങ്ങള്‍ പുറത്തേക്കുവരുന്നതും ദൃശ്യങ്ങളിലുണ്ട്. ജപ്പാനിലെ തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നാണ് ഹനേദ.

ഈ വാർത്ത കൂടി വായിക്കൂ 

​സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സര്‍ക്കാരിന്റെ അറിവില്ലാതെ ഒരു ഉദ്യോഗസ്ഥനെയും ഗവര്‍ണര്‍ വിളിച്ചുവരുത്തരുത്'; വിമര്‍ശനവുമായി മുഖ്യമന്ത്രി

യുഎഇയില്‍ മിസൈല്‍ ഭീഷണി; അടിയന്തര മുന്നറിയിപ്പ് സന്ദേശം, ജനങ്ങള്‍ നിര്‍ദേശങ്ങള്‍ പാലിക്കണം

റെയില്‍വേ പാളത്തിലേക്ക് മുട്ടിലിഴഞ്ഞെത്തി; ഒന്നര വയസുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു

ഗുരുവായൂരില്‍ ഓഗസ്റ്റ് 23ന് വിവാഹ ബുക്കിങ്ങ് 422 കടന്നു; ദര്‍ശനത്തിന് പ്രത്യേക ക്രമീകരണം; അനാവശ്യ യാത്ര ഒഴിവാക്കണം

കെ ടെറ്റ്: പൊതുവിദ്യാഭ്യാസവകുപ്പ് സുപ്രീം കോടതിയില്‍ ക്യൂറേറ്റീവ് പെറ്റീഷന്‍ നല്‍കും