ഫോണ്‍ തട്ടിയെടുത്ത് തത്ത പറക്കുന്നതിനിടെ പകര്‍ത്തിയ ദൃശ്യം 
World

യുവാവിന്റെ കൈയില്‍ നിന്ന് ഫോണ്‍ തട്ടിയെടുത്ത് തത്ത പറന്നു; ക്യാമറയില്‍ പതിഞ്ഞത് മനോഹരമായ ആകാശ ദൃശ്യങ്ങള്‍- വീഡിയോ 

തത്ത പറന്നകന്നതിനു പിന്നാലെ യുവാവും തത്തയുടെ പിന്നാലെ മൊബൈലിനായി ഓടുന്നുണ്ടായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ഡ്രോണ്‍ ഉപയോഗിച്ച് ആകാശ ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് കണ്ടിട്ടുണ്ട്. എന്നാല്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ആകാശ ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് പതിവല്ല. എന്നാല്‍ മൊബൈലില്‍ പകര്‍ത്തിയ മനോഹരമായ ഒരു ആകാശ ദൃശ്യമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. ഇത് പകര്‍ത്തിയത് ഒരു തത്തയാണെന്നതാണ് പ്രത്യേകത.

വീടിനു സമീപം നിന്ന് മൊബൈലില്‍ ദൃശ്യം പകര്‍ത്തുകയായിരുന്ന യുവാവ്. ഈസമയത്ത് യുവാവിന്റെ കൈയില്‍ നിന്ന് ഫോണ്‍ തട്ടിയെടുത്ത് തത്ത പറന്നകന്നു. ക്യാമറ ഓണായതിനാല്‍ തത്ത പറക്കുന്നതിനിടയിലുള്ള ദൃശ്യങ്ങളൊക്കെയും അതില്‍ പതിഞ്ഞു. ഒരു മിനിട്ടും 49 സെക്കന്‍ഡുമാണ് തത്ത മൊബൈലുമായി പറന്നത്. സമീപത്തുള്ള വീടുകളുടെയും മറ്റു കെട്ടിടങ്ങളുടെയുമൊക്കെ മനോഹരമായ ആകാശക്കാഴ്ചയാണ് മൊബൈലില്‍ പതിഞ്ഞത്. 

തത്ത പറന്നകന്നതിനു പിന്നാലെ യുവാവും തത്തയുടെ പിന്നാലെ മൊബൈലിനായി ഓടുന്നുണ്ടായിരുന്നു. കുറച്ചുസമയം പറന്ന ശേഷം തത്ത മൊബൈല്‍ ഒരു കാറിന്റെ മുകളില്‍ ഇടുകയായിരുന്നു. തത്തയെ പിന്തുടര്‍ന്ന യുവാവ് ഇത് കണ്ടെത്തുകയും ചെയ്തു. ഫ്രെഡ് സ്‌കള്‍ട്‌സ് എന്ന ട്വിറ്റര്‍ പേജാണ് ദൃശ്യം പങ്കുവച്ചത്.തത്ത പകര്‍ത്തിയ ദൃശ്യം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതൊടെ ഏറെ ജനശ്രദ്ധ നേടി. ചുരുങ്ങിയ സമയത്തിനുള്ളില്‍ 10 ലക്ഷത്തിലധികം ആളുകളാണ് മനോഹരമായ ദൃശ്യം കണ്ടത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി

​Jantar Mantar Protest: രാഹുൽ​ഗാന്ധിയെ പൊലീസ് വിട്ടയച്ചു; പ്രതിഷേധാ​ഗ്നിയിൽ ഡൽഹി

Today's Rashi Phalam October 08|അപ്രതീക്ഷിതമായ നേട്ടമുണ്ടാകാം, ധനലാഭത്തിന് സാധ്യത

'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'