വിഡിയോ സ്ക്രീൻഷോട്ട് 
World

സൂപ്പര്‍മാര്‍ക്കറ്റില്‍ ഭക്ഷ്യവസ്തുക്കള്‍ക്ക് മുകളില്‍ എലിയുടെ വിളയാട്ടം; വിഡിയോ വൈറലായതിന് പിന്നാലെ ഫുഡ് സെക്ഷന്‍ അടച്ചു 

കടയില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയ ഒരു സ്ത്രീ പകര്‍ത്തിയ വിഡിയോയാണ് വൈറലായത്

Author : സമകാലിക മലയാളം ഡെസ്ക്

സൂപ്പര്‍മാര്‍ക്കറ്റില്‍ ഭക്ഷണസാധനങ്ങള്‍ സൂക്ഷിച്ചിരുന്ന ഷെല്‍ഫിന് മുകളിലൂടെ എലികള്‍ ഇഴയുന്ന വിഡിയോ വൈറല്‍. കടയില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയ ഒരു സ്ത്രീ പകര്‍ത്തിയ വിഡിയോയാണ് വൈറലായത്. സംഭവം ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ സൂപ്പര്‍മാര്‍ക്കറ്റിലെ ഫുഡ് സെക്ഷന്‍ അടച്ചു. 

പാക്കേജ്ഡ് ഭക്ഷണസാധനങ്ങള്‍ അടുക്കിവച്ചിരുന്ന ഷെല്‍ഫിന് മുകളിലായിട്ടാണ് എലികളെ കാണുന്നത്. വിര്‍ജീനിയയിലെ ഹാംപ്ടണിലുള്ള കടയിലാണ് എലികളെ കണ്ടത്. ഇക്കാര്യം ജീവനക്കാരില്‍ ഒരാള്‍ മാനേജറുടെ ശ്രദ്ധയില്‍പ്പെടുത്തിയെന്നും വിഡിയോ ഷൂട്ട് ചെയ്ത യുവതി പറഞ്ഞു. 

ഇതിനുപിന്നാലെ ഇവിടെനിന്നുള്ള ഭക്ഷണസാധനങ്ങളുടെ വില്‍പന പൂര്‍ണ്ണമായും നിര്‍ത്തിവച്ചു. ഇപഭോക്താക്കള്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ക്ഷമ ചോദിച്ച് ഔദ്യോഗിക പ്രസ്താവനയും ഇറക്കി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഉരലിന്റെ താളവും പട്ടുതട്ടത്തിന്റെ ശോഭയും; ഗൃഹാതുരതയുണർത്തി 'അരികുത്ത് കല്യാണം' വീണ്ടും: സോഷ്യൽ മീഡിയയിൽ വൈറലായി പഴയ മാപ്പിള പാരമ്പര്യം

കറുത്ത പൊന്നിന് പൊന്നുംവില; കിലോയ്ക്ക് 700 കടന്നു, പത്തുവര്‍ഷത്തിനിടയിലെ റെക്കോര്‍ഡ് മുന്നേറ്റം

ISRO-യിൽ കുക്ക് മുതൽ ഫയർമാൻ വരെ 22 ഒഴിവുകൾ; പത്താം ക്ലാസ് യോഗ്യത, തമിഴ്‌നാട്ടിൽ അവസരം !

സെൻസർ പൂർത്തിയാക്കി 'ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ'; സംഗീത് പ്രതാപ്-ഷറഫുദ്ദീൻ ചിത്രം തിയേറ്ററുകളിലേക്ക്

ഇല്ലാത്ത കാൻസറിന്റെ പേരിൽ 11 വർഷം കീമോതെറാപ്പി, ബെക്കി ജോൺസിന്റെ ജീവിതം മാറ്റിയ ഡോക്ടർ