വീഡിയോ ദൃശ്യം 
World

തടാകത്തില്‍ നീന്താന്‍ ഇറങ്ങി; പിന്നാലെ ചെന്ന് ആക്രമിച്ച് മുതല; ഞെട്ടിക്കുന്ന വീഡിയോ

തടാകത്തില്‍ നീന്താന്‍ ഇറങ്ങി; പിന്നാലെ ചെന്ന് ആക്രമിച്ച് മുതല; ഞെട്ടിക്കുന്ന വീഡിയോ

സമകാലിക മലയാളം ഡെസ്ക്

ബ്രസീലിയ: വിലക്ക് ലംഘിച്ച് കാടിന് നടുവിലുള്ള തടാകത്തില്‍ നീന്തലിനിറങ്ങിയ ആള്‍ക്ക് മുതലയുടെ ആക്രമണത്തില്‍ പരിക്ക്. മുതല ഇയാളെ ആക്രമിക്കുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ബ്രസീലിലെ ക്യാംപോ ഗ്രാന്‍ഡേയിലാണ് സംഭവം. 

മുതലയുള്ളതിനാല്‍ ഇവിടേക്ക് പ്രവേശിക്കരുതെന്ന് മുന്നറിയിപ്പ് ഉണ്ടായിരുന്നു. ഇത് ലംഘിച്ചാണ് ഇയാള്‍ കടന്നത്. വൈകീട്ട് 4.40ഓടെ ഒരാള്‍ തടാകത്തില്‍ നീന്താന്‍ എത്തിയെന്ന് സംഭവത്തിന് ദൃക്‌സാക്ഷിയായ വില്യന്‍ കേയ്റ്റാനോ പറഞ്ഞു.

രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

തടാകത്തില്‍ നീന്താന്‍ ആരംഭിച്ചതു മുതല്‍, മുതല ഇയാളെ പിന്തുടരാന്‍ തുടങ്ങിയിരുന്നുവെന്ന് കേയ്റ്റാനോ പറഞ്ഞു. മുതല പിന്നാലെയുണ്ടെന്ന് മനസിലായപ്പോള്‍ വെള്ളത്തിലിറങ്ങിയ ആള്‍ കൂടുതല്‍ വേഗത്തില്‍ നീന്താന്‍ ആരംഭിച്ചു. എന്നാല്‍ അതിവേഗത്തില്‍ എത്തിയ മുതലയുടെ പിടിയില്‍ നിന്ന് രക്ഷപ്പെടാനായില്ല. കൈയുടെ ഭാഗത്താണ് അയാള്‍ക്ക് കടിയേറ്റത്. മുറിവുമായാണ് അയാള്‍ തടാകത്തില്‍ നിന്ന് കയറിവന്നതെന്നും കേയ്റ്റാനോ പറഞ്ഞു. കേയ്റ്റാനോ ആണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. 

വിനോദസഞ്ചാര കേന്ദ്രം അധികൃതര്‍ ഉടന്‍ പരിക്കേറ്റയാളെ ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചു. ഇയാളുടെ കൈയില്‍ മാത്രമാണ് പരിക്കേറ്റതെന്ന് അധികൃതര്‍ വ്യക്തമാക്കി. തടാകത്തിന് സമീപം മുന്നറിയിപ്പ് ബോര്‍ഡ് വെയ്ക്കാത്തതാണ് ഇത്തരം അപകടങ്ങളിലേക്ക് നയിക്കുന്നതെന്നാണ് തടാകം കാണാന്‍ എത്തിയവര്‍ ആരോപിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സി ജെ റോയിയുടെ മരണം കര്‍ണാടക സിഐഡി അന്വേഷിക്കും, ആദായ നികുതി വകുപ്പിനെതിരെ പൊലീസില്‍ പരാതി

ഡ്രൈ ഡേയിലും കൈയില്‍ സാധനം കിട്ടും; എഴുപത്തിയഞ്ചുകാരന്‍ എക്സൈസ് പിടിയില്‍

നഷ്ടത്തില്‍ മുന്നില്‍ കെഎസ്ആര്‍ടിസി, ലാഭത്തില്‍ കെഎസ്ഇബി; പൊതു മേഖലാ സ്ഥാപനങ്ങളുടെ ലാഭ നഷ്ടക്കണക്കുകള്‍ ഇങ്ങനെ

നീളമനുസരിച്ച് 15 മുതല്‍ 30 ശതമാനം വരെ വര്‍ധന; നാളെ മുതല്‍ സിഗരറ്റ് വില കുത്തനെ ഉയരും

രണ്ടാനച്ഛന്‍ വീടിന് തീവെച്ചു; അനുജത്തിയെ ഓട് പൊളിച്ച് രക്ഷിച്ച് പതിനഞ്ചുകാരന്‍

SCROLL FOR NEXT