വിഡിയോ സ്ക്രീൻഷോട്ട് 
World

ഡ്രൈയറിൽ കോട്ടൺ കാൻഡി ഉണ്ടാക്കി യുവതി!, വിഡിയോ വൈറൽ, പിന്നാലെ വിമർശനവും  

മൂന്ന് മിനിറ്റുകൊണ്ട് കോട്ടൺ കാൻഡി എളുപ്പത്തിൽ ഉണ്ടാക്കുന്നതാണ് വിഡിയോയുടെ ഉള്ളടക്കം

Author : സമകാലിക മലയാളം ഡെസ്ക്

തുണി ഉണക്കാൻ ഉപയോ​ഗിക്കുന്ന ഡ്രൈയറിൽ നിന്ന് കോട്ടൺ കാൻഡി നിർമ്മിച്ച വിഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മൂന്ന് മിനിറ്റുകൊണ്ട് കോട്ടൺ കാൻഡി എളുപ്പത്തിൽ ഉണ്ടാക്കുന്നതാണ് വിഡിയോയുടെ ഉള്ളടക്കം. 

ഇതിനായി ഡ്രമ്മിലേക്ക് കുറച്ചധികം പഞ്ചസാര ഇട്ടു. ലിക്വിഡ് നിറയ്‌ക്കേണ്ട വലിപ്പിലേക്ക് ബ്ലൂബറി സോഡ ഒഴിക്കുന്നു. എയർ വെന്റ് ഒരു ഫോയിൽ പേപ്പർ ഉപയോഗിച്ച് അടയ്ക്കും, ഇവിടെയാണ് കോട്ടൺ കാൻഡി വന്നടിയുന്നത്. സ്റ്റീം ഫ്രഷ് ഓപ്ഷൻ സെറ്റ് ചെയ്ത് കുറച്ചുസമയം കാത്തിരിക്കുന്നു. നിമിഷങ്ങൾക്കകം എയർവെന്റ് പുറത്തെടുത്തപ്പോൾ അതിൽ നീല നിറത്തിലെ കോട്ടൺ കാൻഡി കാണാം. എനിക്ക് വാക്കുകൾ കിട്ടുന്നില്ല എന്ന് കുറിച്ചാണ് വിഡിയോ പങ്കുവച്ചരിക്കുന്നത്.

അതേസമയം വിഡിയോ കണ്ട പലരും അത്ര നല്ല അഭിപ്രായമല്ല പങ്കുവച്ചത്. ചിലർ ഇത് ഫേക്കാണ് എന്ന് പറഞ്ഞപ്പോൾ മറ്റുചിലർ ഇതുണ്ടാക്കുന്ന ആരോ​ഗ്യപ്രശ്നങ്ങളാണ് ചൂണ്ടിക്കാട്ടിയത്. കോട്ടൺ കാൻഡി ഉണ്ടാക്കാൻ 300 ഡി​ഗ്രീ ഫാരൻഹീറ്റ് വേണമെന്നും ഒരു ഡ്രൈയറിൽ 130 ഡി​ഗ്രീ ഫാരൻഹീറ്റ് മാത്രമാണ് ഉണ്ടാകുകയെന്നും ആളുകൾ പറഞ്ഞു. ഒരുപാട് കുട്ടികൾ ഈ വിഡിയോ കണ്ട് ഇത് അനുകരിക്കാൻ ശ്രമിക്കുമെന്നും അവർ ഡ്രൈയർ തന്നെ നശിപ്പിക്കുമെന്നും മറ്റൊരുകൂട്ടർ പറയുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെളിവുകള്‍ പ്രധാനപ്പെട്ടതെങ്കില്‍ ഇങ്ങനെ പുറത്തുവിടുമോ? ഇന്നത്തെ ദിവസം എന്തിന് തെരഞ്ഞെടുത്തു?; വീണയ്‌ക്കെതിരായ ആരോപണം ശുദ്ധ അസംബന്ധം'

'ഇന്നാണ് നിങ്ങളുടെ അവസാന പ്രവൃത്തിദിനം'; പുലര്‍ച്ചെ 6 മണിക്ക് ഒറാക്കിളിന്റെ മെയില്‍, വീണ്ടും കൂട്ടപ്പിരിച്ചുവിടല്‍

5000 രൂപ വരെ ഗ്യാരണ്ടീഡ് പെന്‍ഷന്‍, 35 വയസുകാരന്‍ മാസം എത്ര അടയ്ക്കണം?; അറിയാം സര്‍ക്കാര്‍ സ്‌കീം

ഇമിഗ്രേഷൻ ക്ലിയറൻസില്ലാതെ ഇറ്റാലിയൻ പൗരന്മാർ ജർമ്മനിയിലേക്ക് പറന്നു: എയർ ഇന്ത്യ സിഇഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ്

കൂപ്പുകുത്തി രൂപ, 30 പൈസയുടെ നഷ്ടം, നൂറ് തൊടുമോ?; ഓഹരി വിപണിയിലും ഇടിവ്