അഗ്‌നിപര്‍വ്വത സ്‌ഫോടനം ദൃശ്യം  
World

6 കിലോമീറ്റര്‍ ഉയരത്തില്‍ ചാരമേഘം, റഷ്യയില്‍ വന്‍ അഗ്‌നിപര്‍വ്വത സ്‌ഫോടനം, വിഡിയോ

അഗ്‌നിപര്‍വത്തില്‍ നിന്ന് പുകയും ചാരവും ഉയരുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു

Author : സമകാലിക മലയാളം ഡെസ്ക്

മോസ്‌കോ: 600 വര്‍ഷങ്ങള്‍ക്കിടെ ആദ്യമായി റഷ്യയില്‍ അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ചു. റഷ്യയിലെ കാംചത്കയിലെ ക്രാഷെനിന്നിക്കോവ് അഗ്‌നിപര്‍വതമാണ് പൊട്ടിത്തെറിച്ചത്. കഴിഞ്ഞയാഴ്ച 8.8 തീവ്രത രേഖപ്പെടുത്തിയ റഷ്യയുടെ കിഴക്കന്‍ മേഖലയില്‍ ഉണ്ടായ ഭൂകമ്പമാകാം അഗ്‌നിപര്‍വത സ്‌ഫോടനത്തിനു കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അഗ്‌നിപര്‍വത്തില്‍ നിന്ന് പുകയും ചാരവും ഉയരുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. റഷ്യയിലെ കാംചാത്ക ഉപഭൂഖണ്ഡ മേഖലയിലാണ് ഈ അഗ്‌നിപര്‍വതം സ്ഥിതിചെയ്യുന്നത്. സ്‌ഫോടനത്തിനു പിന്നാലെ വിമാനങ്ങള്‍ക്കുള്ള ഉയര്‍ന്ന അപകടസാധ്യത മുന്നറയിപ്പായ 'ഓറഞ്ച് ഏവിയേഷന്‍ കോഡ്' നല്‍കിയിട്ടുണ്ട്.

അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ചതിനെത്തുടര്‍ന്ന് 6,000 മീറ്റര്‍ ഉയരത്തില്‍ വരെ ചാരമേഘം എത്തിയതായി അധികൃതര്‍ അറിയിച്ചു. 1,856 മീറ്ററാണ് അഗ്‌നിപര്‍വതത്തിന്റെ ഉയരം. ചാര മേഘം കിഴക്ക് ദിശയില്‍ ശാന്തസമുദ്രത്തിലേക്കു നീങ്ങുന്നതിനാല്‍ ജനജീവിതത്തെ ബാധിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. അഗ്‌നിപര്‍വതത്തില്‍ നിന്ന് അവസാനമായി ലാവാ പ്രവാഹം ഉണ്ടായത് 1463ല്‍ ആണെന്നാണ് സൂചന.

Volcano AWAKENS in Russia’s Kamchatka

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

'എല്ലാ ആക്ടേഴ്‌സിന്റേയും ബക്കറ്റ് ലിസ്റ്റിലുള്ളതാണ് മുരളി ഗോപി എഴുതിയ കഥാപാത്രം'; അനന്തന്‍ കാടിനെക്കുറിച്ച് ശാന്തി

ഒരു കോടിയുടെ ഓൺലൈൻ തട്ടിപ്പ്; ലുക്കൗട്ട് നോട്ടീസിലുള്ള പ്രതി കണ്ണൂർ വിമാനത്താവളത്തിൽ കുടുങ്ങി; 1.4 കിലോ സ്വർണ്ണവുമായി കസ്റ്റംസ് പിടികൂടി

കാറിന്റെ വില 9 കോടി, 130 രൂപ ടോള്‍ വെട്ടിച്ച് കടന്നു കളയും!

സ്ത്രീകളുടെ സൗജന്യ യാത്രാസമയം മാറ്റണമെന്ന് പികെ ശ്രീമതി; ഒടുവില്‍ ക്ഷമാപണം

SCROLL FOR NEXT