യെവ്‌ഗെനി പ്രിഗോഷിന്‍, പുടിന്‍ 
World

വാഗ്നര്‍ തലവന്‍ കൊല്ലപ്പെട്ടു? ഇനി പുറംലോകം കാണില്ലെന്ന് അമേരിക്കന്‍ മുന്‍ സൈനിക ഉദ്യോഗസ്ഥന്‍

റഷ്യയില്‍ പട്ടാള അട്ടിമറിക്ക് ശ്രമിച്ച വാഗ്നര്‍ ഗ്രൂപ്പ് തലവന്‍ യെവ്ഗ്നി പ്രിഗോഷിന്‍ കൊല്ലപ്പെട്ടിട്ടുണ്ടാകാമെന്ന് യുഎസ് മുന്‍ സൈനിക ഉദ്യോഗസ്ഥന്‍

സമകാലിക മലയാളം ഡെസ്ക്

ഷ്യയില്‍ പട്ടാള അട്ടിമറിക്ക് ശ്രമിച്ച വാഗ്നര്‍ ഗ്രൂപ്പ് തലവന്‍ യെവ്ഗ്നി പ്രിഗോഷിന്‍ കൊല്ലപ്പെട്ടിട്ടുണ്ടാകാമെന്ന് യുഎസ് മുന്‍ സൈനിക ഉദ്യോഗസ്ഥന്‍. കൊല്ലപ്പെട്ടിട്ടില്ലെങ്കില്‍ അദ്ദേഹത്തെ റഷ്യ ജയിലില്‍ അടച്ചിട്ടുണ്ടാകണമെന്നും അദ്ദേഹം സംശയം പ്രകടിപ്പിച്ചു. 

യുഎസ് മുന്‍ ജനറല്‍ റോബര്‍ട്ട് അബ്രാംസ് ആണ് പ്രിഗോഷിന്‍ ജീവിച്ചിരിപ്പുണ്ടോ എന്ന സംശയം പ്രകടിപ്പിച്ചിരിക്കുന്നത്. പ്രിഗോഷിനുമായി റഷ്യന്‍ പ്രസിഡന്റ് പുടിന്‍ ചര്‍ച്ച നടത്തിയെന്ന ക്രൈംലിന്റെ അവകാശവാദത്തിന് പിന്നാലെയാണ് അമേരിക്കന്‍ മുന്‍ ജനറലിന്റെ പ്രതികരണം. 

'പ്രിഗോഷിനെ ഇനി പുറത്തുകാണുമോ എന്ന കാര്യത്തില്‍ സംശയമുണ്ട്. ഒന്നുങ്കില്‍ അദ്ദേഹത്തെ ജയിലില്‍ അടയ്ക്കുകയോ മറ്റേതെങ്കിലും വിധത്തില്‍ കൈകാര്യം ചെയ്തിരിക്കാമെന്നും ഞാന്‍ സംശയിക്കുന്നു. അദ്ദേഹം ജീവനോടെയുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല'- റോബര്‍ട്ട് അബ്രാംസ് പറഞ്ഞു. 

അട്ടിമറി നീക്കത്തിന് ശേഷം പ്രിഗോഷിന്‍ എവിടെയാണെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. ബെലാറൂസ് പ്രസിഡന്റിന്റെ മധ്യസ്ഥ ശ്രമങ്ങള്‍ക്കൊടുവില്‍ വാഗ്നര്‍ ഗ്രൂപ്പ് അട്ടിമറി നീക്കത്തില്‍ നിന്ന് പിന്‍മാറിയതിന് പിന്നാലെ, പ്രിഗോഷിന്‍ ബലാറൂസിലേക്ക് പോകുമെന്ന് റഷ്യ വ്യക്തമാക്കിയിരുന്നു. പ്രിഗോഷിന്‍ തങ്ങളുടെ രാജ്യത്തേക്ക് വരുമെന്ന് ആദ്യം പറഞ്ഞ ബലാറൂസ് പ്രസിഡന്റ് അലക്‌സാണ്ടര്‍ ലുകാഷെന്‍കോവ്, പിന്നീട് പ്രിഗോഷിന്‍ ബലാറൂസിലേക്ക് എത്തിയിട്ടില്ലെന്ന് വ്യക്തമാക്കി. 

ഇതിന് പിന്നാലെയാണ് പ്രിഗോഷിനുമായി പുടിന്‍ കൂടിക്കാഴ്ച നടത്തിയെന്ന് ക്രൈംലിന്‍ അറിയിച്ചത്. എന്നാല്‍ എവിടെവെച്ചാണ് ഇവര്‍ തമ്മില്‍ കൂടിക്കാഴ്ച നടത്തിയത് എന്ന് റഷ്യ വ്യക്തമാക്കിയിരുന്നില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രണ്ട് കേന്ദ്ര ബജറ്റുകള്‍ കൂടി കഴിഞ്ഞു, എയിംസ് കണ്ടില്ല സര്‍!'; ഭൂമി ഏറ്റെടുത്ത് നല്‍കിയില്ലെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി

ഇന്ത്യ- ന്യൂസിലൻഡ‍് ടി20; ​ഗ്രീൻഫീൽഡിൽ കുടിവെള്ളത്തിന് അമിതവില; കർശന നടപടിയുണ്ടാകും; ഖേദം പ്രകടിപ്പിച്ച് കെസിഎ

കാരിക്ക് വന്നു, തുടരെ മൂന്നാം ജയവുമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്; ചെല്‍സിയും കുതിക്കുന്നു

'ജനങ്ങളെ കഷ്ടപ്പെടുത്തുന്നു'; എസ്ഐആറിൽ അടിയന്തര ഇടപെടൽ വേണമെന്ന് മമത സുപ്രീം കോടതിയിൽ

'ഇനി സ്‌കൂളില്‍ പോകണം'; വിനോദിനിക്ക് കൃത്രിമക്കൈ ഘടിപ്പിച്ചു, സമ്മാനങ്ങളുമായി വി ഡി സതീശന്‍

SCROLL FOR NEXT