ഫയല്‍ ചിത്രം 
World

കിം ജോങ് ഉന്നിനെതിരെ ചുമരെഴുത്ത്; നാട്ടുകാരുടെ കയ്യക്ഷരം പരിശോധിക്കാന്‍ ഉത്തരകൊറിയ

ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉന്നിനെതിരെ ചുമരെഴുത്ത് നടത്തിയവരെ കണ്ടുപിടിക്കാൻ ഭരണകൂടം

Author : സമകാലിക മലയാളം ഡെസ്ക്


സിയോൾ: ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉന്നിനെതിരെ ചുമരെഴുത്ത് നടത്തിയവരെ കണ്ടുപിടിക്കാൻ ഭരണകൂടം. ഉത്തരകൊറിയൻ നഗരത്തിൽ കിം ജോങ് ഉന്നിന് എതിരെ അസഭ്യ ഭാഷയിലാണ് ചുമരെഴുത്തുകൾ പ്രത്യക്ഷപ്പെട്ടത്. ഇത് എഴുതിയവരെ കണ്ടെത്താൻ ആളുകളുടെ കയ്യക്ഷരം പരിശോധിക്കുന്നു. 

പ്യൊങ്ചൻ ജില്ലയിലെ ഒരു അപ്പാർട്ട്മെൻറിൻറെ ചുമരിലാണ് കിമ്മിനെ അധിക്ഷേപിക്കുന്ന തരത്തിൽ ചുമരെഴുത്ത് പ്രത്യക്ഷപ്പെട്ടത്. പിന്നാലെ അധികൃതർ ഇത് മായിച്ചു കളഞ്ഞു. എന്നാൽ ഇത് എഴുതിയാളെ കണ്ടുപിടിക്കാൻ നഗരവാസികളുടെ മുഴുവൻ കൈയ്യക്ഷരം പരിശോധിക്കുകയാണ്. 

ആയിരക്കണക്കിനു പേരുടെ കയ്യക്ഷരം പരിശോധിക്കും

വ്യാപാര സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരുടെയും വിദ്യാർഥികളുടെയും ഉൾപ്പെടെ ആയിരക്കണക്കിനു പേരുടെ കയ്യക്ഷരം പരിശോധിക്കും എന്നാണ് ഉത്തരകൊറിയൻ മാധ്യമങ്ങളിലെ റിപ്പോർട്ട്. 2020ലും ഇത്തരത്തിൽ ചുമരെഴുത്ത് പ്രത്യക്ഷപ്പെട്ടപ്പോൾ കണ്ടെത്താൻ കയ്യക്ഷര പരിശോധന നടത്തിയിരുന്നു. 

അതേ സമയം ആണവായുധവും അമേരിക്കയുമല്ല പ്രാഥമിക പരി​ഗണന പട്ടികയിൽ വരിക എന്ന് ഉത്തരകൊറിയൻ കിം ജോങ് ഉൻ അടുത്തിടെ പ്രസ്താവിച്ചിരുന്നു. രാജ്യം ഇനി ശ്രദ്ധയൂന്നുക ജനങ്ങൾക്ക് ഭക്ഷണവും ജീവിതനിലവാരവും ഉറപ്പുവരുത്താനാകുമെന്നും അധികാരമേറ്റതിന്റെ പത്താം വാർഷികത്തിൽ രാഷ്ട്രത്തോട് നടത്തിയ പ്രഭാഷണത്തിൽ കിം പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ആ 787 പേരുടെ ലിസ്റ്റ് മുഖ്യമന്ത്രി പ്രസിദ്ധീകരിക്കണം'; എല്‍ഡിഎഫിന്റെ പേഴ്സണല്‍ സ്റ്റാഫ് നിയമനം പെരുപ്പിച്ചു കാണിക്കുന്നുവെന്ന് പിണറായി

ആസൂത്രണ ബോര്‍ഡ് പരീക്ഷാ ക്രമക്കേട്: മൊഴിയെടുക്കലിന് ഹാജരാകണം, പിഎസ്‌സി ചെയര്‍മാന് എസ്‌ഐടി നോട്ടീസ്

ഐആര്‍സിടിസി അഴിമതി: ലാലു പ്രസാദ്, റാബ്‌റി, തേജസ്വി എന്നിവര്‍ക്കെതിരെ കുറ്റം ചുമത്താന്‍ കോടതി ഉത്തരവ്

ഷഫാലി വര്‍മയ്ക്ക് അര്‍ധ സെഞ്ച്വറി; ഏഷ്യ കപ്പ് സെമിയില്‍ ബംഗ്ലാദേശിന് 150 റണ്‍സ് വിജയലക്ഷ്യം ഉയര്‍ത്തി ഇന്ത്യ

വീടിനകത്ത് ​ഗ്യാസ് കുറ്റിക്കടുത്തു നിന്ന് പാമ്പു കടിയേറ്റു; യുവതിക്ക് ദാരുണാന്ത്യം