യുഎഇയിൽ വിസിറ്റിംഗ് വിസയിൽ ഉള്ളവർക്ക് മുന്നറിയിപ്പ് ( UAE visiting visa )  FILE
World

യുഎഇയിൽ വിസിറ്റിംഗ് വിസയിൽ ഉള്ളവർക്ക് മുന്നറിയിപ്പ്; ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

വിസ കാലാവധി കഴിഞ്ഞും രാജ്യത്ത് തങ്ങിയാൽ സന്ദർശകർക്ക് വലിയ പിഴ അടയ്ക്കേണ്ടി വരും.

സമകാലിക മലയാളം ഡെസ്ക്

യുഎഇയിൽ വിസിറ്റിംഗ് വിസ (UAE visiting visa ) യിൽ കഴിയുന്ന ആളുകൾക്ക് മുന്നറിയിപ്പുമായി ട്രാവൽ ഏജൻസികൾ. വിസ അവസാനിക്കുന്നതിനു മുൻപ് അത് പുതുക്കാൻ വേണ്ട നടപടിക്രമങ്ങൾ സ്വീകരിച്ചില്ലെങ്കിൽ ഭാവിയിൽ വലിയ പ്രശനങ്ങളിലേക്ക് നയിച്ചേക്കും.

ഇറാൻ - ഇസ്രായേൽ സംഘർഷത്തെ തുടർന്ന് ആണ് ഇത്തരത്തിൽ ഒരു മുന്നറിയിപ്പ് ഏജൻസികൾ നൽകുന്നത്. നിരവധി രാജ്യങ്ങൾ അവരുടെ വ്യോമാതിർത്തികൾ സംഘർഷത്തെ തുടർന്ന് അടച്ചത് കൊണ്ട് തന്നെ യുഎഇയിൽ നിന്നുള്ള വിമാന സർവീസുകളും പലതും റദ്ദാക്കിയിട്ടുണ്ട്. വരും ദിവസങ്ങളിലും സമാനമായ സ്ഥിതിയാണെങ്കിൽ കൂടുതൽ സർവീസുകൾ റദ്ദാക്കും.

വേനലവധി കൂടി കണക്കിലെടുത്തു മിക്ക വിമാന സർവീസുകളും പൂർണമായി നേരത്തെ തന്നെ ബുക്ക് ചെയ്തിരിക്കുകയും വിമാന നിരക്കിൽ വർധന വരുകയും ചെയ്തിട്ടുണ്ട്.

ഇതോടെ വിസ കാലാവധിക്ക് മുൻപേ നാട്ടിലേക്ക് തിരിച്ചു പോകാമെന്ന് കരുതിയ ആളുകൾ വലിയ പ്രതിസന്ധിയിലായിട്ടുണ്ട്. അത് കൊണ്ട് വിസ കാലാവധി അവസാനിക്കും മുൻപേ അത് പുതുക്കുകയോ അല്ലെങ്കിൽ സമയബന്ധിതമായി നാട്ടിലേക്ക് തിരികെയെത്താനുള്ള നടപടി സ്വീകരിക്കുകയോ ചെയ്യണം എന്നാണ് ഏജൻസികൾ നൽകുന്ന നിർദ്ദേശം.

വിസ കാലാവധി കഴിഞ്ഞും രാജ്യത്ത് തങ്ങിയാൽ സന്ദർശകർക്ക് വലിയ പിഴ അടയ്ക്കേണ്ടി വരും. ഇതും മുൻകൂട്ടി കണ്ടാണ് വേണ്ട നടപടികൾ സ്വീകരിക്കാൻ എജൻസികൾ നിർദ്ദേശം നൽകുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസും ലീഗും ചേര്‍ന്ന് ധ്രുവീകരണത്തിന് ശ്രമിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം പരാതി നല്‍കും

ശബരിമലയില്‍ റെക്കോര്‍ഡ് വരുമാനം, 200 കോടി പിന്നിട്ടു; അരവണ നിയന്ത്രണം തുടരും

എസ്‌ഐആര്‍: വോട്ടര്‍പട്ടികയില്‍ ഒഴിവാക്കുന്നവരുടെ വിവരങ്ങൾ പ്രസിദ്ധീകരിച്ചു

കിഫ്ബിയിൽ ഡെപ്യൂട്ടി ചീഫ് പ്രോജക്ട് എക്സാമിനർ ഒഴിവ്

തലശേരിയില്‍ സിപിഎം പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ചു; നിയുക്ത ബിജെപിക്ക് കൗണ്‍സിലര്‍ക്ക് തടവുശിക്ഷ

SCROLL FOR NEXT