ടൊറന്റോ എയര്‍പോര്‍ട്ടില്‍ വീണ്ടും അപകടം; എയര്‍ കാനഡ വിമനത്തിന് തീപിടിച്ചു, യാത്രക്കാര്‍ സുരക്ഷിതര്‍, വിഡിയോ   എക്‌സ്
World

ടൊറന്റോ എയര്‍പോര്‍ട്ടില്‍ വീണ്ടും അപകടം; എയര്‍ കാനഡ വിമാനത്തിന് തീപിടിച്ചു, യാത്രക്കാര്‍ സുരക്ഷിതര്‍, വിഡിയോ

രണ്ടാഴ്ചയ്ക്കിടെ ടൊറന്റോ പിയേഴ്‌സണ്‍ എയര്‍പോര്‍ട്ടില്‍ നടക്കുന്ന രണ്ടാമത്തെ അപകടമാണിത്

സമകാലിക മലയാളം ഡെസ്ക്

ടൊറന്റോ: കാനഡയിലെ ടൊറന്റോയിലെ പിയേഴ്‌സണ്‍ വിമാനത്താവളത്തില്‍ വീണ്ടും അപകടം. എയര്‍ കാനഡ വിമാത്തിന് തീ പിടിച്ചതിനെ തുടര്‍ന്ന് അടിയര ലാന്‍ഡിങ് നടത്തി. ബോയിങ് ഫ്‌ളൈറ്റ് എസി872 എന്ന വിമാനത്തിനാണ് പുറപ്പെട്ട് മിനിറ്റുകള്‍ക്കകം തീ പിടിച്ചത്.

രാത്രി 8:46 ന് വിമാനം പുറപ്പെട്ടെ വിമാനം മിനിറ്റുകള്‍ക്കകം 9:50 ന് തിരിച്ചിറങ്ങി. വിമാനം പുറപ്പെടുമ്പോള്‍ വലത് എഞ്ചിനില്‍ നിന്ന് തീ പടരുന്ന ദൃശ്യങ്ങളും പുറത്തു വന്നു. ചെറിയ സ്‌ഫോടനത്തോടെ വിമാനത്തിന്റെ ടെയില്‍ കത്തിനശിച്ചു. അതേസമയം വിമാനത്തില്‍ ഉണ്ടായിരുന്ന 400 യാത്രക്കാര്‍ക്കും കാബിന്‍ ക്രൂവിനും പരിക്കുകളില്ലെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്യാന്‍ സാധിച്ചതോടെ വന്‍ അപകടം ഒഴിവായി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അപകടത്തെ തുടര്‍ന്ന് യാത്ര തടസപ്പെട്ട യാത്രക്കാര്‍ക്ക് ഇന്ന് രാത്രിയോടെ ടൊറന്റോയില്‍ നിന്ന് പുറപ്പെടുന്ന മറ്റൊരു വിമാനത്തില്‍ യാത്രയൊരുക്കുമെന്ന് എയര്‍ കാനഡ അറിയിച്ചു. എഞ്ചിന്‍ കംപ്രസര്‍ തകരാറാണ് തീപിടുത്തത്തിന് കാരണമായതെന്ന് എയര്‍ കാനഡ പ്രതിനിധി പറഞ്ഞു. വിമാനം ഇറങ്ങിയ ശേഷം സാധാരണ ഓപ്പറേറ്റിംഗ് പ്രക്രിയകള്‍ അനുസരിച്ച് എയര്‍പോര്‍ട്ട് റെസ്പോണ്‍സ് വിമാനം പരിശോധിച്ചയായും അദ്ദേഹം വ്യക്തമാക്കി.

രണ്ടാഴ്ചയ്ക്കിടെ ടൊറന്റോ പിയേഴ്‌സണ്‍ എയര്‍പോര്‍ട്ടില്‍ നടക്കുന്ന രണ്ടാമത്തെ അപകടമാണിത്. മെയ് 27 ന്, ഡല്‍ഹിയിലേക്ക് പുറപ്പെട്ട വിമാനം പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെ എഞ്ചിന്‍ തകരാര്‍ സംഭവിച്ചതിനെ തുടര്‍ന്ന് വഴിതിരിച്ച് വിട്ടിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സ്വര്‍ണം കവരാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് അവസരം ഒരുക്കി'; ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാര്‍ അറസ്റ്റില്‍

ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്!; ഈ മാസം 11 ദിവസം ബാങ്ക് അവധി, പട്ടിക ഇങ്ങനെ

ജീവന്‍ രക്ഷാസമരം പ്രഖ്യാപിച്ച് ഡോക്ടര്‍മാരുടെ സംഘടന; രോഗീപരിചരണം ഒഴികെയുള്ള ജോലികളില്‍ നിന്ന് വിട്ടുനില്‍ക്കും

പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു

എറണാകുളം-ബംഗളൂരു വന്ദേ ഭാരത് ട്രെയിന്‍ പ്രഖ്യാപിച്ച് റെയില്‍വേ; സമയക്രമം അറിയാം

SCROLL FOR NEXT