ഡോണള്‍ഡ് ട്രംപ്, അസിം മുനീര്‍  
World

പശ്ചിമേഷ്യന്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ മധ്യസ്ഥതവഹിക്കാന്‍ പാകിസ്ഥാന്‍; ഇറാനും യുഎസും ഇസ്ലാമാബാദില്‍ ചര്‍ച്ചനടത്തും, റിപ്പോര്‍ട്ട്

സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടണ്‍: ഇറാനും യുഎസ്-ഇസ്രയേല്‍ സഖ്യവും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാന്‍ പാകിസ്ഥാന്‍ മധ്യസ്ഥ ശ്രമങ്ങള്‍ നടത്തുന്നുവെന്ന് റിപ്പോര്‍ട്ട്. ഇസ്ലാമാബാദില്‍ വെച്ച് ഇരുരാജ്യങ്ങളിലെയും ഉന്നത പ്രതിനിധികള്‍ കൂടിക്കാഴ്ച നടത്തിയേക്കുമെന്നും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും പാകിസ്ഥാന്‍ സൈനിക മേധാവി അസിം മുനീറും തമ്മില്‍ സംസാരിച്ചതായുമാണ് റിപ്പോര്‍ട്ട്.

മേഖലയിലെ സമാധാനത്തിനായി നയതന്ത്രനീക്കങ്ങള്‍ തുടരുകയാണെന്നും എന്നാല്‍, അന്തിമ തീരുമാനമാകാതെ മാധ്യമവാര്‍ത്തകളെ വിശ്വസിക്കരുതെന്നും യുഎസ് വ്യക്തമാക്കി. വിഷയത്തില്‍ വൈറ്റ് ഹൗസ് വക്താവ് കരോലിന്‍ ലീവിറ്റ് ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിട്ടില്ല. ഇത്തരം ചര്‍ച്ചകള്‍ അതീവ രഹസ്യസ്വഭാവമുള്ളതാണെന്നും, മാധ്യമങ്ങളിലൂടെ ഇത്തരം കാര്യങ്ങളില്‍ യുഎസ് ചര്‍ച്ചനടത്തില്ലെന്നും കരോളിന്‍ ലീവിറ്റ് വ്യക്തമാക്കി. അതേസമയം, ഡോണള്‍ഡ് ട്രംപും അസിം മുനീറും തമ്മില്‍ സംസാരിച്ചുവെന്ന കാര്യം വൈറ്റ് ഹൗസ് സ്ഥിരീകരിച്ചിട്ടുണ്ട്.

സംഘര്‍ഷം ഇല്ലാതാക്കാന്‍ തങ്ങള്‍ സജീവമായി ഇടപെടുന്നുണ്ടെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് പ്രതികരിച്ചിട്ടുണ്ട്. പാകിസ്ഥാന്‍ വിദേശകാര്യ ഓഫീസിന്റെ വക്താവ് താഹിര്‍ അന്ദ്രാബി വിജയത്തില്‍ പ്രതികരിച്ചിട്ടില്ല.

യുദ്ധം അവസാനിപ്പിക്കാന്‍ ചര്‍ച്ച വേണമെന്ന് ആവശ്യപ്പെട്ട് ചില സുഹൃത് രാജ്യങ്ങളില്‍നിന്ന് സന്ദേശങ്ങള്‍ ലഭിച്ചതായി ഇറാന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധമാണെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയന്‍ വ്യക്തമാക്കി. ഫെബ്രുവരി 28-ന് ആരംഭിച്ച യുദ്ധത്തില്‍ ഇതിനകം രണ്ടായിരത്തിലധികം ആളുകള്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. മേഖലയിലെ സമാധാനത്തിനായി പാകിസ്ഥാന്‍, ഈജിപ്ത്, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങള്‍ മധ്യസ്ഥശ്രമങ്ങള്‍ തുടരുകയാണ്.

West Asia conflict: Pakistan seeks to mediate peace talks with US, Iran

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ചെറ്റ എന്ന് വിളിച്ചിട്ടില്ല, 'ചെറ്റത്തരം' എന്നുമുതലാണ് ഇത്രമാത്രം അശ്ലീലമായി മാറിയത്?; സിപിഎം- ബിജെപി ഡീല്‍ ആരോപണം വിചിത്രം'

'എന്തുണ്ട് ചേട്ടാ, സുഖമല്ലേ?'; വൈറൽ ആരാധകനെ നേരിൽ കാണാനെത്തി സഞ്ജു, ഒടുവിൽ കപ്പയും മീൻകറിയും കഴിച്ച് മടക്കം (വിഡിയോ)

മാസ വരുമാനമായി 17,000 രൂപ നേടാം; പോസ്റ്റ് ഓഫീസില്‍ ഇങ്ങനെ നിക്ഷേപിക്കൂ!

'കോടികൾ കടം വാങ്ങി വഞ്ചിച്ചു'; 'പള്ളിച്ചട്ടമ്പി' നിർമാതാക്കൾക്കെതിരെ പരാതി, റിലീസ് ത‌ടയണമെന്നാവശ്യം

പരിശോധനകളിലൂടെ കണ്ടെത്താൻ ആകില്ല, ലക്ഷണങ്ങളിലൂടെ തിരിച്ചറിയണം; എന്താണ് കട്ടപ്പനയിലെ ഒന്നര വയസ്സുകാരെ ബാധിച്ച കവാസാക്കി

SCROLL FOR NEXT