US President Donald Trump  
World

'സമാധാനത്തിന് മുകളില്‍ രാഷ്ട്രീയം പ്രതിഷ്ഠിച്ചു'; നൊബേല്‍ സമിതിക്ക് വൈറ്റ് ഹൗസിന്റെ വിമര്‍ശനം

'യുഎസ് പ്രസിഡന്റ് സമാധാന കരാറുകള്‍ ഉണ്ടാക്കുന്നത് തുടരുകയും യുദ്ധങ്ങള്‍ അവസാനിപ്പിക്കുകയും ജീവന്‍ രക്ഷിക്കുകയും ചെയ്യും'

Author : സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടണ്‍: 2025 ലെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചതിന് പിന്നാലെ വിമര്‍ശനവുമായി വൈറ്റ്ഹൗസ്. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് പുരസ്‌കാരം ലഭിക്കാതിരുന്ന സാഹചര്യത്തിലാണ് യുഎസിന്റെ വിമര്‍ശനം. സമാധാനത്തിനു മുകളില്‍ രാഷ്ട്രീയം സ്ഥാപിക്കുന്നുവെന്ന് നോബല്‍ കമ്മിറ്റി ഒരിക്കല്‍ കൂടിതെളിയിച്ചിരിക്കുന്നു എന്നാണ് വിഷയത്തില്‍ വൈറ്റ് ഹൗസിന്റെ പ്രതികരണം.

'യുഎസ് പ്രസിഡന്റ് സമാധാന കരാറുകള്‍ ഉണ്ടാക്കുന്നത് തുടരുകയും യുദ്ധങ്ങള്‍ അവസാനിപ്പിക്കുകയും ജീവന്‍ രക്ഷിക്കുകയും ചെയ്യും' എന്നാണ് വൈറ്റ് ഹൗസിന്റെ ഔദ്യോഗിക പ്രതികരണം. സമാധാനത്തിനുപകരം രാഷ്ട്രീയം തെരഞ്ഞെടുക്കാന്‍ നൊബേല്‍ സമിതി തീരുമാനിച്ചു എന്നും വൈറ്റ് ഹൗസ് വിമര്‍ശിച്ചിരുന്നു. എന്നാല്‍ നൊബേല്‍ പുരസ്‌കാരത്തെ കുറിച്ച് പ്രതികരിക്കാന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തയ്യാറായിട്ടില്ല. നൊബേല്‍ പുരസ്‌കാരത്തിന് അര്‍ഹനാണെന്ന് അന്താരാഷ്ട്ര വേദികളില്‍ ഉള്‍പ്പെടെ നേരത്തെ ട്രംപ് നിരന്തരം ആവശ്യം ഉന്നയിച്ചിരുന്നു.

വെനസ്വേലയിലെ മനുഷ്യാവകാശ പ്രവര്‍ത്തക മരിയ കൊരീന മച്ചാഡോയ്ക്ക് ആണ് 2025 ലെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം ലഭിച്ചത്. ജനാധിപത്യ പോരാട്ടങ്ങള്‍ക്കുള്ള അംഗീകാരമായാണ് മരീനയ്ക്ക് പുരസ്‌കാരം നല്‍കിയത്. നിലവില്‍ വെനസ്വേലയിലെ പ്രതിപക്ഷ നേതാവാണ് മരിയ കൊരീന മച്ചാഡോ.

Once again, the Nobel Committee has proved they place politics over peace. White House reacts to Nobel Peace Prize announcement.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണ്ടും ആനക്കലി; കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞു; പാപ്പാനെ ചവിട്ടിക്കൊന്നു

അറിഞ്ഞില്ലേ? കെഎസ്ഇബി വര്‍ക്കര്‍ ആകാൻ അവസരം; പത്താം ക്ലാസ് യോഗ്യത, 985 ഒഴിവുകൾ, അവസാന തീയതി ജൂൺ 6

കൈകൾ പരസ്പരം കൂട്ടിക്കെട്ടിയ നിലയിൽ; തിരുവനന്തപുരത്ത് യുവതിയും യുവാവും ആത്മഹത്യ ചെയ്തു

ഉച്ചയ്ക്ക് ശേഷം എനർജി കുറയുന്നോ? ഡയറ്റിൽ ഈ ഭക്ഷണങ്ങൾ ചേർക്കൂ

'ട്രംപിന് എന്തെങ്കിലും മാനസിക പ്രശ്‌നമുണ്ടോ?' വൈറലായി യുഎസ് പതിരോധ സെക്രട്ടറിയുടെ മറുപടി

SCROLL FOR NEXT