ട്രംപും നെതന്യാഹുവും File
World

'യുഎസ് ഇല്ലായിരുന്നെങ്കില്‍ ഇസ്രയേല്‍ പണ്ടേ കത്തിയെരിഞ്ഞേനെ...'; നെതന്യാഹുവിനെ വിമര്‍ശിച്ച് ട്രംപ്

തന്റെ ഭരണകാലത്ത് ഇസ്രയേലിനുവേണ്ടി എടുത്ത തീരുമാനങ്ങള്‍ രാജ്യത്തിന് ശക്തമായ പിന്തുണ നല്‍കിയെന്നും ട്രംപ്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Bijeesh

വാഷിങ്ടണ്‍/പാരിസ്: ജി7 ഉച്ചകോടിക്കിടെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ വിമര്‍ശിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്ത്. അമേരിക്കയുടെ പിന്തുണയാണ് ഇസ്രയേലിന്റെ സുരക്ഷയ്ക്കും നിലനില്‍പ്പിനും നിര്‍ണായകമായതെന്നും, തന്റെ ഭരണകാലത്ത് ഇസ്രയേലിനുവേണ്ടി എടുത്ത തീരുമാനങ്ങള്‍ രാജ്യത്തിന് ശക്തമായ പിന്തുണ നല്‍കിയെന്നും അദ്ദേഹം അവകാശപ്പെട്ടു. താനില്ലെങ്കില്‍ ഇസ്രയേല്‍ ഉണ്ടായിരിക്കില്ലായിരുന്നു എന്ന ട്രംപിന്റെ പരാമര്‍ശം സമൂഹമാധ്യമങ്ങളിലും രാഷ്ട്രീയ ചര്‍ച്ചകളിലും വ്യാപകമായി പ്രചരിക്കുന്നുണ്ട്.

നെതന്യാഹുവുമായുള്ള ബന്ധത്തെക്കുറിച്ച് സംസാരിക്കവെയാണ് ട്രംപ് ഈ പരാമര്‍ശം നടത്തിയത്. ലെബനനില്‍ ഇസ്രയേല്‍ നടത്തുന്ന സൈനിക നടപടികളെ ട്രംപ് പരസ്യമായി വിമര്‍ശിക്കുകയും ചെയ്തു. ലെബനനിലെ ആക്രമണങ്ങളില്‍ സാധാരണക്കാര്‍ക്ക് ജീവന്‍ നഷ്ടമാകുന്നതുള്‍പ്പെടെ വലിയ നാശനഷ്ടങ്ങള്‍ ഉണ്ടാകുന്നതില്‍ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. നിലവിലെ സാഹചര്യത്തില്‍ ഹിസ്ബുല്ലയെ നേരിടുന്ന കാര്യത്തില്‍ കൂടുതല്‍ ഉത്തരവാദിത്തപരമായ സമീപനം സ്വീകരിക്കണമെന്ന് നെതന്യാഹുവിനോട് ട്രംപ് ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.

'ആര്‍ക്കെങ്കിലും വേണ്ടി തിരച്ചില്‍ നടത്തുമ്പോള്‍ ഒരു അപ്പാര്‍ട്ട്‌മെന്റ് ഒന്നാകെ തകര്‍ക്കുന്നത് ശരിയല്ല. അതില്‍ നിരപരാധികളും ഉണ്ടാകും. ഹിസ്ബുല്ല ഉയര്‍ത്തുന്ന ഭീഷണിയെല്ലാം വളരെ ചെറുതാണ്. യുഎസ് ഇല്ലെങ്കില്‍ ഇസ്രയേല്‍ ഇല്ല. ഞാനില്ലെങ്കിലും ഇസ്രയേല്‍ ഉണ്ടാകില്ല. കാരണം ഞാന്‍ ചെയ്തത് ചെയ്യാന്‍ വേറെ ഒരു പ്രസിഡന്റും തയ്യാറാകില്ല. എന്റെ ഇടപെടല്‍ ഇല്ലായിരുന്നെങ്കില്‍ ഇസ്രയേല്‍ പണ്ടേ കത്തിയെരിഞ്ഞേനെ' -ഫ്രാന്‍സില്‍ മാധ്യമങ്ങളോട് പ്രതികരിക്കവേ ട്രംപ് പറഞ്ഞു.

ഇറാനുമായി അമേരിക്ക മുന്നോട്ടുവയ്ക്കുന്ന സമാധാന കരാറില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്ന സാഹചര്യത്തില്‍, മേഖലയിലെ സൈനിക നീക്കങ്ങള്‍ നയതന്ത്ര ശ്രമങ്ങളെ ബാധിക്കരുതെന്ന നിലപാടും ട്രംപ് സ്വീകരിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. ട്രംപിന്റെ പ്രസ്താവനകള്‍ പുറത്തുവന്നതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ വിവിധ തരത്തിലുള്ള പ്രതികരണങ്ങളാണ് ഉയരുന്നത്. ചിലര്‍ അദ്ദേഹത്തിന്റെ പ്രസ്താവനയെ രാഷ്ട്രീയ സന്ദേശമായി വിലയിരുത്തുമ്പോള്‍, മറ്റുചിലര്‍ അതിനെ ആത്മപ്രശംസയെന്ന നിലയിലാണ് കാണുന്നത്.

Without me, there'd be no Israel: Trump as his public rift with Netanyahu grows

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി മാജിക്കില്‍ അര്‍ജന്റീന, ലോകകപ്പിലെ ആദ്യ ഹാട്രിക്; എതിരില്ലാത്ത മൂന്ന് ഗോളിന് അള്‍ജീരിയക്കെതിരെ ജയം

കുത്തിവയ്പ്പിന് പിന്നാലെ രോഗി മരിച്ചു; സൗദിയില്‍ മലയാളി നഴ്‌സിനും ഡോക്ടര്‍ക്കും കടുത്ത ശിക്ഷ

മൊബൈല്‍ ഫോണിന്റെ അമിത ഉപയോഗം വിവാഹമോചന കേസുകള്‍ വര്‍ധിക്കാന്‍ കാരണമാകുന്നു: ജസ്റ്റിസ് ജി ആര്‍ സ്വാമിനാഥന്‍

രാമനും രാവണനും ബദലായി മെസിയും റൊണാൾഡോയും; ഒറ്റപ്പാലത്തെ പാവക്കൂത്ത് പന്തലിൽ പന്തുരുളുന്നു

സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്; പവന് 200 രൂപ കുറഞ്ഞു

SCROLL FOR NEXT