പ്രതീകാത്മക ചിത്രം 
World

ഭര്‍ത്താവുമായി പിരിഞ്ഞു, കല്യാണ ഫോട്ടോയുടെ പണം തിരികെ വേണം; ഫോട്ടോഗ്രാഫര്‍ക്ക് മുന്നില്‍ വിചിത്ര ആവശ്യവുമായി യുവതി

വിവാഹമോചനത്തിന് പിന്നാലെ കല്യാണ ഫോട്ടോ ഷൂട്ടിന് ചെലവായ തുക ഫോട്ടോഗ്രാഫര്‍ തിരികെ നല്‍കണമെന്ന വിചിത്ര ആവശ്യവുമായി യുവതി

Author : സമകാലിക മലയാളം ഡെസ്ക്

വിവാഹമോചനത്തിന് പിന്നാലെ കല്യാണ ഫോട്ടോ ഷൂട്ടിന് ചെലവായ തുക ഫോട്ടോഗ്രാഫര്‍ തിരികെ നല്‍കണമെന്ന വിചിത്ര ആവശ്യവുമായി യുവതി. വിവാഹ മോചിതയായ തനിക്ക് കല്യാണ ഫോട്ടോകള്‍ ആവശ്യമില്ലെന്നും ഇതിനായി ചെലവായ തുക തിരികെ നല്‍കണമെന്നും യുവതി ആവശ്യപ്പെട്ടതായി ട്വിറ്ററിലൂടെയാണ് ഫോട്ടോഗ്രാഫര്‍ പുറത്തുവിട്ടത്.

സംഭാഷണത്തിന്റെ തുടക്കത്തില്‍ യുവതി തമാശ പറയുകയാണ് എന്നാണ് കരുതിയത്. എന്നാല്‍ സംഭാഷണം തുടര്‍ന്നതോടെ യുവതി കാര്യമായിട്ടാണ് പറയുന്നത് എന്ന് മനസിലായെന്നും ഫോട്ടോഗ്രാഫര്‍ പറയുന്നു. നിങ്ങള്‍ക്ക് ഇപ്പോഴും എന്നെ ഓര്‍മ്മയുണ്ടോ എന്ന കാര്യം എനിക്ക് അറിയില്ല. 2019ല്‍ ഡര്‍ബനില്‍ വച്ചായിരുന്നു എന്റെ വിവാഹം. വിവാഹത്തിന്റെ ഫോട്ടോ ഷൂട്ട് ചെയ്തത് നിങ്ങളായിരുന്നു. നിലവില്‍ ഞാന്‍ വിവാഹ മോചിതയാണ്. മുന്‍ ഭര്‍ത്താവുമൊന്നിച്ചുള്ള വിവാഹ ചിത്രങ്ങള്‍ ഇനി എനിക്ക് ആവശ്യമില്ല. അന്ന് നിങ്ങള്‍ ഭംഗിയായാണ് ജോലി നിറവേറ്റിയത്. എന്നാല്‍ വിവാഹ ബന്ധം വേര്‍പെട്ടതോടെ ആ ചിത്രങ്ങള്‍ ഇനി ആവശ്യമില്ല. ആ ചിത്രങ്ങള്‍ വേണ്ടാത്ത സ്ഥിതിക്ക് അന്ന് ഫോട്ടോ ഷൂട്ടിന് വേണ്ടി വന്ന ചെലവ് തിരിച്ചുതരണം' - ഫോട്ടോഗ്രാഫര്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച വാട്‌സ്ആപ്പ് ചാറ്റിലെ യുവതിയുടെ വാക്കുകള്‍.

സംഭവം സോഷ്യല്‍മീഡിയയില്‍ വൈറലായതോടെ, യുവതിയുടെ മുന്‍ഭര്‍ത്താവ് തന്നെ സമീപിച്ച് യുവതിക്ക് വേണ്ടി മാപ്പ് ചോദിച്ചതായും ഫോട്ടോഗ്രാഫര്‍ പറയുന്നു. ട്വീറ്റ് പങ്കുവെച്ച് മണിക്കൂറുകള്‍ക്കകം 3.8 ലക്ഷം പേരാണ് ഇത് കണ്ടത്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT