വെടി വെപ്പ് നടന്ന സ്ഥലത്ത് ഇസ്രയേലി പൊലീസ് പരിശോധന നടത്തുന്നു എക്സ്
World

ഇസ്രയേലിലെ ബസ് സ്റ്റേഷനിൽ വെടി വെപ്പ്; യുവതി മരിച്ചു, 10 പേർക്ക് പരിക്ക്

തീവ്രവാ​ദി ആക്രമണമെന്നു സംശയിക്കുന്നതായി ഇസ്രയേലി പൊലീസ്

Author : സമകാലിക മലയാളം ഡെസ്ക്

ജെറുസലേം: ഇസ്രയേലിൽ അക്രമിയുടെ വെടി വെപ്പിൽ യുവതി കൊല്ലപ്പെട്ടു. സംഭവത്തിൽ 10 പേർക്ക് പരിക്കേറ്റു. പലരുടേയും നില ​ഗുരുതരമാണ്. അക്രമിയെ പൊലീസ് സംഘം വെടിവച്ചു കൊന്നു. ഒരാഴ്ചക്കിടെ ഇസ്രയേലിൽ സാധാരണക്കാർക്ക് നേരെ നടക്കുന്ന രണ്ടാമത്തെ വെടി വെപ്പാണിത്.

ബീർഷെബയിലെ സെൻട്രൽ ബസ് സ്റ്റേഷനിലാണ് അക്രമമുണ്ടായത്. സംഭവത്തിനു പിന്നിൽ തീവ്രവാ​ദി ആക്രമണമെന്നു സംശയിക്കുന്നതായി ഇസ്രയേലി പൊലീസ് വ്യക്തമാക്കി.

അക്രമിയുടെ വെടി വെപ്പിൽ 25കാരിയാണ് മരിച്ചത്. സ്ഥലത്ത് വൻ പൊലീസ് സംഘം തുടരുകയാണ്.

ഒരാഴ്ച മുൻപ് ലൈറ്റ് റെയിൽവേ സ്റ്റേഷനു സമീപമാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ 8 പേർ മരിച്ചു. 7 പേർക്കു പരിക്കുമേറ്റിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സുഗതന് അനുകൂലമായ കത്ത്: ചെന്നിത്തലയ്ക്ക് അതൃപ്തി; ആഭ്യന്തര വകുപ്പ് അണ്ടര്‍ സെക്രട്ടറിക്കെതിരെ അന്വേഷണം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും

'നിവിന്‍ പോളിയെ കണ്ടപ്പോള്‍, അദ്ദേഹത്തിന് ഓര്‍മയുണ്ടോ എന്നറിയില്ല'; ക്രിക്കറ്ററാകാന്‍ ആഗ്രഹിച്ചു, സംവിധായകനാകാന്‍ കാരണം: ജെയ്‌സണ്‍ സഞ്ജയ്

'സംഘപരിവാർ അജണ്ടകൾക്ക് മുന്നിൽ യുഡിഎഫ് ഓച്ഛാനിച്ചു നിൽക്കുന്നു; പി എം ശ്രീ നടപ്പിലാക്കാനുള്ള തീരുമാനം കേരളത്തോടുള്ള വഞ്ചന'