ട്രംപിന് വെടിയേറ്റപ്പോള്‍  എപി
World

ട്രംപിനെ സംരക്ഷിക്കാന്‍ സ്ത്രീകള്‍ക്ക് എങ്ങനെ കഴിയും? രഹസ്യാന്വേഷണ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയതില്‍ വിമര്‍ശനം

സ്ത്രീകള്‍ വളരെ ഉയരം കുറഞ്ഞവരും വളരെ ദുര്‍ബലരും ചില സമയങ്ങളില്‍ അമിത ഭാരമുള്ളവരുമാണെന്നാണ് വലതുപക്ഷത്തിന്റെ വാദം.

സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടണ്‍: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് വെടിയേറ്റതിനെക്കുറിച്ചുള്ള അന്വേഷണം നടക്കുന്നതിനിടയില്‍ രഹസ്യാന്വേഷണ വിഭാഗത്തില്‍ സ്ത്രീകളെ ഉള്‍പ്പെടുത്തിയതില്‍ വിമര്‍ശനം. പ്രധാനമായും വലതുപക്ഷത്തില്‍ നിന്നു തന്നെയാണ് വിമര്‍ശനം ഉയരുന്നതെന്നാണ് ശ്രദ്ധേയം.

ട്രംപിനെപ്പോലുള്ള ഒരാളെ സംരക്ഷിക്കാന്‍ സ്ത്രീകള്‍ക്ക് എങ്ങനെ കഴിയുമെന്നാണ് ഇവരുടെ ചോദ്യം. സ്ത്രീകള്‍ വളരെ ഉയരം കുറഞ്ഞവരും വളരെ ദുര്‍ബലരും ചില സമയങ്ങളില്‍ അമിത ഭാരമുള്ളവരുമാണെന്നാണ് വലതുപക്ഷത്തിന്റെ വാദം. രഹസ്യ സേവനത്തില്‍ ഒരു സ്ത്രീയും ഉണ്ടാകരുത്. സേനകളില്‍ മികവ് കാണിച്ചവരില്‍ സ്ത്രീകളില്ലെന്നാണ് വലതുപക്ഷ പ്രവര്‍ത്തകനായ വാല്‍ഷ് എക്‌സില്‍ കുറിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ശനിയാഴ്ച പെന്‍സില്‍ വാനിയയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ ട്രംപിനെ സംരക്ഷിക്കുന്നവര്‍ക്കിടയില്‍ സ്ത്രീകളും ഉണ്ടായിരുന്നു. ഇതിനെതിരെയാണ് വലതുപക്ഷ പ്രവര്‍ത്തകര്‍ വ്യാപക എതിര്‍പ്പുമായി എത്തിയിരിക്കുന്നത്. നിരവധി സ്ത്രീകളാണ് ട്രംപിന്റെ സുരക്ഷാ സേനയില്‍ ജോലി ചെയ്യുന്നത്. സാമൂഹിക മാധ്യമങ്ങളിലുള്‍പ്പെടെ ഇതുസംബന്ധിച്ച് വ്യാപക ചര്‍ച്ചകളാണ് നടക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യക്കെതിരെ കളിക്കില്ല, ലോകകപ്പ് കളിക്കും'; പ്രഖ്യാപിച്ച് പാകിസ്ഥാന്‍

ആൻഫീൽഡിനെ ചുവപ്പിച്ച് എകിറ്റികെ; ലിവർപൂൾ വിജയ വഴിയിൽ

യുഎഇയിൽ പുതിയ സോഷ്യൽ മീഡിയ നിയമം: ഇൻഫ്ലുവൻസഴ്സർമാർക്കും ക്രിയേറ്റർമാർക്കും പരസ്യം ചെയ്യാൻ പെർമിറ്റ് വേണം,നിയമം ലംഘിച്ചാൽ 10 ലക്ഷം ദിർഹം പിഴ

കേന്ദ്ര ബജറ്റില്‍ കേരളത്തിന് നിരാശ, 'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചുവെന്ന് മുഖ്യമന്ത്രി; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'ഇടനാഴിയില്‍ ഒരു കാലൊച്ച'; ബജറ്റില്‍ തൊഴിലാളികള്‍ക്കും സാധാരണക്കാര്‍ക്കും പകരം പശുവും ആമയുമെന്ന് ശിവന്‍കുട്ടി

SCROLL FOR NEXT