സിംഗപ്പൂര്‍ ഷാംഗി വിമാനത്താവളം 
World

ലോകത്തത്തെ മികച്ച 10 വിമാനത്താവളങ്ങള്‍; ഒന്നാമതെത്തി സിംഗപ്പൂര്‍ ഷാംഗി, 30 വിമാനത്താവളങ്ങളുടെ പട്ടികയില്‍ ഡല്‍ഹി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വിമാനത്താവളങ്ങളുടെ നിലവാരത്തില്‍ വീണ്ടും ഒന്നാമതെത്തി സിംഗപ്പൂര്‍ ഷാംഗി വിമാനത്താവളം. പ്രമുഖ ഏവിയേഷന്‍ സര്‍വേ ഏജന്‍സിയായ സ്‌കൈട്രാക്‌സ് പുറത്തുവിട്ട 2026ലെ റിപ്പോര്‍ട്ടിലാണ് ഷാംഗി വിമാനത്താവളം ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചത്. 13-ാം തവണയാണ് ഷാംഗി ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളമായി തെരഞ്ഞെടുക്കപ്പെടുന്നത്. കൂടാതെ മികച്ച ഡൈനിങ്, ഇമിഗ്രേഷന്‍ സര്‍വീസ്, ഏഷ്യയിലെ മികച്ച വിമാനത്താവളം എന്നീ പുരസ്‌കാരങ്ങളും സ്വന്തമാക്കി.

ഷാംഗി എയര്‍പോര്‍ട്ട് (സിംഗപ്പൂര്‍), ഇഞ്ചിയോണ്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് (ദക്ഷിണ കൊറിയ), ടോക്കിയോ ഹനേഡ എയര്‍പോര്‍ട്ട് (ജപ്പാന്‍), ദോഹ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് (ഖത്തര്‍), ടോക്കിയോ നരിത്ത എയര്‍പോര്‍ട്ട് (ജപ്പാന്‍), പാരിസ് ചാള്‍സ് ഡി ഗാള്‍ എയര്‍പോര്‍ട്ട് (ഫ്രാന്‍സ്), മ്യൂണിക്ക് എയര്‍പോര്‍ട്ട് (ജര്‍മ്മനി), ഇസ്താംബുള്‍ എയര്‍പോര്‍ട്ട് (തുര്‍ക്കി), സൂറിച്ച് എയര്‍പോര്‍ട്ട് (സ്വിറ്റ്‌സര്‍ലന്‍ഡ്), വാന്‍കൂവര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് (കാനഡ) എന്നീ വിമാനത്താവളങ്ങളാണ് നിലവാരത്തിന്റെ കാര്യത്തില്‍ ആദ്യ പത്തില്‍ ഇടം പിടിച്ചത്.

2026ലെ സ്‌കൈട്രാക്‌സ് റാങ്കിങ്ങില്‍ ഇന്ത്യന്‍ വിമാനത്താവളങ്ങളും മികച്ച നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്. ലോകത്തെ മികച്ച 100 വിമാനത്താവളങ്ങളുടെ പട്ടികയില്‍ ഇന്ത്യയില്‍ നിന്ന് നാല് വിമാനത്താവളങ്ങള്‍ ഇടംപിടിച്ചിട്ടുണ്ട്. ലോകത്തെ മികച്ച 30 വിമാനത്താവളങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ച ഏക ഇന്ത്യന്‍ വിമാനത്താവളമാണ് ഡല്‍ഹി വിമാനത്താവളം.

ഇന്ത്യയിലെയും ദക്ഷിണേഷ്യയിലെയും ഏറ്റവും മികച്ച വിമാനത്താവളമെന്ന ഖ്യാതി തുടര്‍ച്ചയായ എട്ടാം വര്‍ഷവും ഡല്‍ഹി വിമാനത്താവളം നിലനിര്‍ത്തി. ലോക റാങ്കിങ്ങില്‍ 28-ാം സ്ഥാനത്തേക്ക് ഡല്‍ഹി ഉയര്‍ന്നു.യാത്രക്കാരോടുള്ള ജീവനക്കാരുടെ മികച്ച പെരുമാറ്റത്തിനും സേവനത്തിനുമുള്ള പുരസ്‌കാരം ഹൈദരാബാദ് വിമാനത്താവളം സ്വന്തമാക്കി. ലോക റാങ്കിങ്ങില്‍ ഹൈദരാബാദ് 43-ാം സ്ഥാനത്തേക്ക് എത്തി. ഇന്ത്യയിലെയും ദക്ഷിണേഷ്യയിലെയും ഏറ്റവും മികച്ച പ്രാദേശിക വിമാനത്താവളമായി ബംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളം തെരഞ്ഞെടുക്കപ്പെട്ടു. ആഗോളതലത്തില്‍ 41-ാം സ്ഥാനത്താണ് ബംഗളൂരു.

പുതുതായി പ്രവര്‍ത്തനമാരംഭിച്ച ഗോവയിലെ മോപ്പ വിമാനത്താവളം (ഗോവ മനോഹര്‍ അന്താരാഷ്ട്ര വിമാനത്താവളം) ശുചിത്വത്തിന്റെ കാര്യത്തില്‍ വലിയ നേട്ടം കൈവരിച്ചു. ഇന്ത്യയിലെയും ദക്ഷിണേഷ്യയിലെയും ഏറ്റവും വൃത്തിയുള്ള വിമാനത്താവളമായി തിരഞ്ഞെടുക്കപ്പെട്ട ഗോവ, ആഗോള റാങ്കിങ്ങില്‍ 64-ാം സ്ഥാനത്താണ്. സൗകര്യങ്ങളിലും സേവനത്തിലും വലിയ മാറ്റങ്ങള്‍ വരുത്തിയ മുംബൈ ഛത്രപതി ശിവാജി മഹാരാജ് വിമാനത്താവളം ഏഴ് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ആഗോള റാങ്കിങ്ങില്‍ 66-ാം സ്ഥാനത്തെത്തി.

World’s top 10 airports 2026: Singapore Changi Airport adjudged the best

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പാകിസ്ഥാനെ പോലെ ദല്ലാള്‍ പണിയെടുക്കുന്ന രാജ്യമല്ല ഇന്ത്യ; ഏത് സാഹചര്യവും നേരിടാന്‍ രാജ്യം സജ്ജം'

പുറപ്പെടാന്‍ വൈകി; കെഎസ്ആര്‍ടിസി ബസ് ഓടിച്ചുപോകാന്‍ പൊലിസുകാരന്റെ ശ്രമം; മദ്യലഹരിയില്‍ എന്ന് ആരോപണം; കസ്റ്റഡിയില്‍

മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥിക്കെതിരെ പരാതിയുമായി കെ സുരേന്ദ്രന്‍

'ചട്ടങ്ങളുടെ വ്യക്തമായ ലംഘനം'; രാജീവ് ചന്ദ്രശേഖറിന്റെ പത്രിക സ്വീകരിച്ചതിനെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കും :കെ സി വേണുഗോപാല്‍

വെടിനിര്‍ത്തലിനുള്ള ട്രംപിന്റെ 15 ഉപാധികള്‍ തള്ളി ഇറാന്‍; പകരം അഞ്ച് ഉപാധികള്‍

SCROLL FOR NEXT