ദുബൈ: അഞ്ച് വർഷത്തോളം ദുബൈയിൽ ജോലി ചെയ്ത ശേഷം, വളരെ അപ്രതീക്ഷിതമായി ജോലി നഷ്ടപ്പെട്ട് ഇന്ത്യയിലേക്ക് മടങ്ങേണ്ടി വരുന്ന ഒരു പ്രവാസി കഴിഞ്ഞ ദിവസം സമൂഹ മാധ്യമത്തിൽ എഴുതിയ കാര്യങ്ങൾ വലിയ ചർച്ചയായി മാറുകയാണ്. ജോലി നഷ്ടമായത് മുതൽ തന്റെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങളാണ് അയാൾ പോസ്റ്റിലൂടെ പറയുന്നത്.
ഒരു നിമിഷം കൊണ്ട് എല്ലാം മാറി മറിഞ്ഞു
'2019-ൽ ദുബൈയിലേക്ക് താമസം മാറിയ ശേഷം, ഓവർടൈം ജോലിയെടുത്തും അവധി ദിവസങ്ങൾ ഒഴിവാക്കിയും ഞാൻ സമ്പാദിച്ച പണം വീട്ടിലേക്ക് അയച്ചിരുന്നു. കഴിഞ്ഞ മാസം അവർ എന്നെ പുറത്താക്കി. അതും ഒരു നിമിഷം കൊണ്ട്. ഒരു മീറ്റിങ്, 'കമ്പനി പുനഃസംഘടന' എന്നായിരുന്നു അവർ പറഞ്ഞ കാരണം. ഒരു കുറ്റവാളിയെപ്പോലെ സെക്യൂരിറ്റി എന്നെ പുറത്താക്കി' കമ്പനിയിൽ നിന്നും മനുഷ്യത്വമില്ലാത്ത രീതിയിൽ ഉള്ള പെരുമാറ്റം തന്നെ വേദനിപ്പിച്ചു എന്നും അത് കൊണ്ടാണ് ഇങ്ങനെ ഒരു പോസ്റ്റ് എഴുതുന്നത് എന്നും അയാൾ പറയുന്നു.
ചെലവ് കൂടുതൽ അവസരം കുറവ്
'ദുബൈയിൽ വലിയ ശമ്പളം ലഭിക്കും. പക്ഷേ വാടക, DEWA ബില്ലുകൾ, പലചരക്ക് സാധനങ്ങൾ, പെട്രോൾ എന്നിവയ്ക്കെല്ലാം അവ ചെലവാകുന്നതായും അദ്ദേഹം പറഞ്ഞു.
നൂറുകണക്കിന് ജോലികൾക്ക് അപേക്ഷിച്ചിട്ടും പുതിയ അവസരങ്ങൾ ഒന്നും തന്നെ ലഭിച്ചില്ല. വർധിച്ചുവരുന്ന ജീവിതച്ചെലവുകളും കാരണം ഇന്ത്യയിലേക്ക് മടങ്ങുകയല്ലാതെ മറ്റ് മാർഗ്ഗമില്ലെന്ന് അയാൾ ആ പോസ്റ്റിൽ പറയുന്നു.
ജീവിതത്തിലെ ഓരോ ഭാഗങ്ങളും വിറ്റു
നാട്ടിലേക്ക് മടങ്ങുന്നത്തിനായി പണം കണ്ടെത്താൻ തനിക്കേറെ ഇഷ്ടപെട്ട പല വസ്തുക്കളും വിറ്റെന്നും അപ്പോഴുണ്ടായ മാനസിക വിഷമത്തെ പറ്റിയും അയാൾ ഇങ്ങനെ എഴുതി.
'ഒരു മെത്ത, ഒരു ചെടി, ഒരു ചെറിയ ടിവി' എല്ലാം വിറ്റു. 'തന്റെ ജീവിതത്തിലെ ഓരോ ഭാഗങ്ങളും വിൽക്കുന്നത് പോലെയാണ് അത് അനുഭവപ്പെട്ടത് '
ദുബൈ നിന്നെ എനിക്ക് നഷ്ടമാകും
ദുബൈയുടെ നഗരവീഥികൾ എല്ലാം സുപരിചിതമായ തനിക്ക് അതൊക്കെ ഇനി നഷ്ടമാകും എന്നും അയാൾ എഴുതിച്ചേർത്തു.
'രാവിലെ കരക് ചായയുടെ ഗന്ധം, ബുർജ് ഖലീഫയിലെ ലൈറ്റ് ഷോ, ഷെയ്ഖ് സായിദ് റോഡിലെ ട്രാഫിക്കിന്റെ സമ്മർദ്ദം, ഇവയെല്ലാം എനിക്ക് നഷ്ടമാകും'.
'വരൂ, വീട് വീടാണ്' അച്ഛൻ എന്ന ശക്തി
നാട്ടിലേക്ക് മടങ്ങുന്നു എന്ന് പറഞ്ഞപ്പോൾ അച്ഛൻ തന്നോട് പറഞ്ഞ കാര്യങ്ങളും അച്ഛന്റെ സ്നേഹവുമാണ് അവസാന വരികളിൽ ഉള്ളത്. ഈ പോസ്റ്റിനെ ഇത്ര ഹൃദയ സ്പർശിയാക്കിയതും ആ വരികൾ തന്നെയാണ്
'ഒഴിഞ്ഞ കൈകളുമായാണ് ഞാൻ നാട്ടിലേക്ക് മടങ്ങുന്നത് '. 'വരൂ, വീട് വീടാണ്' എന്ന് പറഞ്ഞ് അച്ഛൻ തന്നെ ആശ്വസിപ്പിക്കാൻ ശ്രമിച്ചെങ്കിലും, ആ വാക്കുകൾക്ക് പിന്നിലെ നിസ്സഹായത തനിക്ക് മനസ്സിലായി '
പ്രവാസ സമൂഹത്തിന്റെ സ്നേഹം
യുവാവിന്റെ പോസ്റ്റിന് താഴെ പ്രവാസ സമൂഹത്തിലെ ആളുകൾ വളരെ സ്നേഹത്തോടെയും കരുതലോടെയുമാണ് പ്രതികരിക്കുന്നത്. ഒരു വാതിൽ അടയുമ്പോൾ മറ്റൊന്ന് തുറക്കുമെന്നും, തളരരുത്, ഒപ്പമുണ്ടാകുമെന്നും, മുന്നോട്ട് ജീവിക്കാൻ വേണ്ട ശക്തി ദൈവം നൽകും എന്നുള്ള ആശ്വാസ വാക്കുകൾ ആണ് പലരും പങ്കു വെച്ചിട്ടുള്ളത്.
തൊഴിൽ നഷ്ടമായി എന്ത് ചെയ്യണമെന്ന് അറിയാതെ നിൽക്കുന്ന ആയിരക്കണക്കിന് പ്രവാസികളിൽ ഒരാൾ മാത്രമാണ് കാര്യങ്ങൾ തുറന്നു പറഞ്ഞത്. മറ്റുള്ളവരും ഇതേപോലെയുള്ള അവരുടെ വിഷമങ്ങൾ മനസിൽ ഒതുക്കി അടുത്ത കമ്പനിയിൽ ജോലിക്ക് അപേക്ഷിക്കാനായി ഈ നിമിഷം യാത്ര ചെയ്യുന്നവർ ആയിരിക്കും.
After working in Dubai for five years, an expatriate unexpectedly lost his job and had to return to India. His post on social media is becoming a big topic of discussion. He talks about what has happened in his life since losing his job.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates