World

അഞ്ച് മിനിറ്റ്; നിറവയറുമായി യുവതി ഓടിയത് 1.6 കിലോ മീറ്റര്‍; വീഡിയോ

ഒമ്പതാം മാസത്തില്‍ 1.6 കി.മീ ഓടിത്തീര്‍ക്കണമെന്നതായിരുന്നു പന്തയം

സമകാലിക മലയാളം ഡെസ്ക്


വെറും അഞ്ച് മിനിറ്റ്. ഒന്‍പതാം മാസത്തില്‍ യുവതി 1.6 കിലോ മീറ്റര്‍ ഓടാനെടുത്തത് ഇത്രമാത്രം സമയം. ഭര്‍ത്താവ് മൈക്കല്‍ മെലറാണ് യുവതി ഓടുന്ന വീഡിയോ പങ്കുവച്ചത്. 

മൈലറും ഭാര്യ മകെന്നയും തമ്മില്‍ നടന്ന ഒരു ബെറ്റാണ് ഇത്തരമൊരു സാഹസത്തിന് പിന്നില്‍. മകെന്നയുടെ രണ്ടാംമാസത്തിലാണ് മൈലര്‍ ബെറ്റിനെക്കുറിച്ച് പറയുന്നത്. ഒമ്പതാം മാസത്തില്‍ 1.6 കി.മീ ഓടിത്തീര്‍ക്കണമെന്നതായിരുന്നു മൈലറുടെ വെല്ലുവിളി.

ബെറ്റ് ജയിച്ചാല്‍ 100 ഡോളര്‍ ഭാര്യയ്ക്ക് സമ്മാനിക്കാമെന്ന് മൈലര്‍  വാഗ്ദാനം നല്‍കുകയും ചെയ്തു. അങ്ങനെയാണ് ഭാര്യ വെല്ലുവിളി സ്വീകരിച്ചതും ഒമ്പതാം മാസത്തില്‍ അഞ്ച് മിനിറ്റ് കൊണ്ട് 1.6 കിലോമീറ്റര്‍ ഓടിത്തീര്‍ത്തതും. മകെന്ന ഓടുന്നതിന്റെ വീഡിയോയും മൈലര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

നിരവധി പേരാണ് മകെന്നയെ അഭിനന്ദിച്ച് രംഗത്തെത്തിയത്. എന്നാല്‍ ഒമ്പതാം മാസത്തില്‍ ഓടുന്നതിലെ ആരോഗ്യപ്രശ്‌നങ്ങള്‍ ചിലര്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെ സുധാകരന് സീറ്റില്ല?, അഞ്ചിടത്ത് തീരുമാനം ഹൈക്കമാന്‍ഡിന്റേത്; രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന്

ഡോക്ടർ വന്ദന ദാസ് കൊലപാതകം : പ്രതി സന്ദീപിന്റെ ശിക്ഷാവിധി ഇന്ന്

നയതന്ത്ര ഉദ്യോ​ഗസ്ഥർ 24 മണിക്കൂറിനകം രാജ്യം വിടണം, ഇറാനോട് കടുപ്പിച്ച് ഖത്തർ, 'പേഴ്സൺ നോൺ ഗാറ്റ' പ്രഖ്യാപിച്ചു

Today's Rashi Phalam March 19 2026: സന്തോഷകരമായ നിമിഷങ്ങൾ,സാമ്പത്തിക നില മെച്ചപ്പെടും

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

SCROLL FOR NEXT