World

അളിയന്റെ ബിഎംഡബ്ല്യുവില്‍ കറങ്ങി; മൂത്രമൊഴിക്കാനായി റോഡരികില്‍ ഇറങ്ങി; തോക്ക് ചൂണ്ടി കാര്‍ കവര്‍ന്നു

കാറിന് 40 ലക്ഷം രൂപ വായ്പയുണ്ടെന്ന് ഇയാള്‍ പറഞ്ഞു. പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

നോയിഡ:  റോഡരികില്‍ ബിഎംഡബ്ല്യു കാര്‍ നിര്‍ത്തി മൂത്രമൊഴിക്കാനായി ഇറങ്ങിയ യുവാവിനെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി കാറുമായി മോഷ്ടാവ് കടന്നുകളഞ്ഞതായി പരാതി.  നോയിഡയിലാണ് സംഭവം. റിഷഭ് അറോറ എന്ന സ്‌റ്റോക്ക് ബ്രോക്കര്‍ ഓടിച്ച കാറാണ് നഷ്ടപ്പെട്ടത്. ഇയാള്‍ പാര്‍ട്ടി കഴിഞ്ഞ് തിരിച്ചുവരികയായിരുന്നു. ഇയാളുടെ ഭാര്യ സഹോദരന്റേതാണ് ആഡംബര കാര്‍. കാറിന് 40 ലക്ഷം രൂപ വായ്പയുണ്ടെന്ന് ഇയാള്‍ പറഞ്ഞു. പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധിച്ചു.

മൂത്രമൊഴിക്കാനായി ഇയാള്‍ റോഡരികില്‍ നിര്‍ത്തി പുറത്തിറങ്ങി. മൂത്രമൊഴിക്കുന്നതിനിടെ ഒരാള്‍ ബൈക്കിലെത്തി തന്റെ പിന്നില്‍ തോക്ക് അമര്‍ത്തി ഭീഷണിപ്പെടുത്തി കാര്‍ തട്ടിയെടുക്കുകയായിരുന്നുവെന്ന് ഇയാളുടെ പരാതിയില്‍ പറയുന്നു.  ഇയാളെ നേരിട്ടറിയുന്ന ആരോ ആണ് സംഭവത്തിന് പിന്നിലെന്ന് സംശയിക്കുന്നതായും പൊലീസ് അറിയിച്ചു. മോഷണത്തില്‍ ഒന്നില്‍ കൂടുതല്‍ ആളുണ്ടാകാമെന്നും പൊലീസ് പറഞ്ഞു. സംഭവത്തില്‍ പൊലീസ് കേസെടുത്തു. കാര്‍ കണ്ടെടുത്ത് പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും തിരച്ചില്‍ തുടങ്ങിയെന്നും പൊലീസ് പറഞ്ഞു.  കഴിഞ്ഞ ഒരാഴ്ചയായി ഭാര്യ സഹോദരന്റെ ആഢംബര കാര്‍ ഇയാളാണ് ഉപയോഗിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം