World

ഇത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ യഥാര്‍ത്ഥ സ്വഭാവം; സ്ഥിതി നിരീക്ഷിച്ചുവരികയാണ്; ചൈനീസ് കടന്നു കയറ്റത്തില്‍ അമേരിക്ക

നേരത്തെ, ചൈനീസ് കടന്നുകയറ്റത്തില്‍ ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതില്‍ പ്രസിഡന്റ് ട്രംപ് അനുശോചനം രേഖപ്പെടുത്തിയിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടണ്‍: ഇന്ത്യക്കും മറ്റ് രാജ്യങ്ങള്‍ക്കും എതിരെയുള്ള ചൈനയുടെ കടന്നുകയറ്റം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ യഥാര്‍ത്ഥ സ്വഭാവം വെളിപ്പെടുത്തുന്നതാണെന്ന് അമേരിക്ക. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ഉദ്ധരിച്ച് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കെയ്‌ലി മക്എനാനിയാണ് ഇത് പറഞ്ഞത്. ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തില്‍ അമേരിക്ക സ്ഥിതിഗതികള്‍ വീക്ഷിച്ചുവരികയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

'ഞങ്ങള്‍ സ്ഥിഗതികള്‍ സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണ്. ഇന്ത്യക്ക് എതിരായ ചൈനയുടെ നിലപാട് മറ്റു രാജ്യങ്ങള്‍ക്ക് എതിരെ ചൈന സ്വീകരിച്ചുവരുന്ന കടുന്നുകയറ്റത്തിന്റെ രീതിയിലാണെന്ന് പ്രസിഡന്റ് പറഞ്ഞു. ഈ പ്രവൃത്തി ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ യഥാര്‍ത്ഥ സ്വഭാവം തുറന്നുകാട്ടുന്നതാണ്.'  മാധ്യമപ്രവര്‍ത്തകരുമായുള്ള കൂടിക്കാഴ്ചയില്‍ പ്രസ് സെക്രട്ടറി പറഞ്ഞു. നേരത്തെ, ചൈനീസ് കടന്നുകയറ്റത്തില്‍ ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതില്‍ പ്രസിഡന്റ് ട്രംപ് അനുശോചനം രേഖപ്പെടുത്തിയിരുന്നു.

59 ചൈനീസ് ആപ്പുകള്‍ നിരോധിച്ച വിഷയത്തിലും അമേരിക്ക ഇന്ത്യയെ പിന്തുണച്ചു. നടപടി ഇന്ത്യയുടെ ആഭ്യന്തര സുരക്ഷ ശക്തിപ്പെടുത്തുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ പ്രതികരിച്ചു. ആപ്പുകള്‍ നിരോധിച്ച ഇന്ത്യന്‍ തീരുമാനത്തെ സ്വാഗതം ചെയ്യുന്നെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആളുകള്‍ കന്നുകാലികളെ റോഡില്‍ ഉപേക്ഷിക്കുന്നു, അവയെ ഭക്ഷണമാക്കിയാല്‍ വികാരം വ്രണപ്പെടുന്നു: സുപ്രീംകോടതി

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21