World

ഈസ്റ്റർ ചടങ്ങുകൾ വിശ്വാസികളില്ലാതെ നടത്തും, പ്രാർത്ഥനകൾ ഓൺലൈനായി കാണാം; വത്തിക്കാൻ  

വൈറസ് ഭീഷണിയുടെ പശ്ചാതലത്തിൽ ഈസ്റ്റർ പരിപാടികൾ വിശ്വാസികളില്ലാതെ നടത്തുമെന്ന് വത്തിക്കാൻ

Author : സമകാലിക മലയാളം ഡെസ്ക്

വത്തിക്കാൻ സിറ്റി: കൊറോണ വൈറസ് ഭീഷണിയുടെ പശ്ചാതലത്തിൽ ഈസ്റ്റർ ആഴ്ചയിലെ പരിപാടികൾ വിശ്വാസികളില്ലാതെ നടത്തുമെന്ന് വത്തിക്കാൻ. വൈറസ് ഭീഷണി കണക്കിലെടുത്ത് വിശുദ്ധ വാരത്തിലെ ചടങ്ങുകളും ആഘോഷങ്ങളും വിശ്വാസികളുടെ നേരിട്ടുള്ള പങ്കാളിത്തമില്ലാതെ നടത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്. ഈസ്റ്റർ ഞായർ വരെ മാർപാപ്പയുടെ നേതൃത്വത്തിലുള്ള പ്രാർത്ഥനകളും ചടങ്ങുകളും വത്തിക്കാന്റെ ഔദ്യോഗിക വാർത്താ വെബ്സൈറ്റിലൂടെ ഓൺലൈനായി കാണാനാകും. 

കൊറോണ വൈറസ് ബാധയുടെ പശ്ചാതലത്തിൽ സംസ്ഥാനത്തും പള്ളികളിലെ ചടങ്ങുകൾ വെട്ടിച്ചുരുക്കിയിട്ടുണ്ട്. മിക്ക പള്ളികളിലും പ്രസം​ഗം അടക്കമുള്ള ഭാ​ഗങ്ങൾ പരമാവധി കുറച്ചാണ് ഞായറാഴ്ച കുർബാന നടത്തിയത്. ആരാധനയ്ക്കെത്തിയ വിശ്വാസികളുടെ എണ്ണത്തിലും കുറവുണ്ടായിരുന്നു. കുർബാനയിൽ നാവിൽ വെച്ചുനൽകുന്ന ഓസ്തി കൈകളിലാണ് നൽകിയത്. നോമ്പുകാലത്ത് നടക്കാറുള്ള കുരുശ്ശിന്റെ വഴി അടക്കമുള്ളവയും ഒഴിവാക്കി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT