World

കനേഡിയന്‍ പ്രധാനമന്ത്രിയുടെ അമ്മ താമസിക്കുന്ന അപ്പാര്‍ട്ട്‌മെന്റില്‍ തീപിടിത്തം; മാര്‍ഗരറ്റ് ട്രൂഡോ ആശുപത്രിയില്‍ 

കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ അമ്മയ്ക്ക് തീ പൊളളലേറ്റു.

Author : സമകാലിക മലയാളം ഡെസ്ക്

ഒട്ടാവ: കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ അമ്മയ്ക്ക് തീ പൊളളലേറ്റു. താമസിക്കുന്ന അപ്പാര്‍ട്ട്‌മെന്റിലെ തീപിടിത്തത്തെ തുടര്‍ന്ന് ഉയര്‍ന്ന പുക ശ്വസിച്ച് ശ്വാസംമുട്ട് അനുഭവപ്പെടുകയും പൊളളലേല്‍ക്കുകയും ചെയ്ത മാര്‍ഗരറ്റ് ട്രൂഡോയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. അന്തരിച്ച മുന്‍ പ്രധാനമന്ത്രി പിയറി ട്രൂഡോയുടെ ഭാര്യ കൂടിയാണ് മാര്‍ഗരറ്റ് ട്രൂഡോ.

കാനഡയിലെ മോണ്‍ട്രിയലിലെ അപ്പാര്‍ട്ട്‌മെന്റില്‍ വച്ച് ഇന്നലെ രാത്രിയാണ് സംഭവം. ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എന്നാണ് അടിയന്തര പ്രതികരണ വിഭാഗം അറിയിച്ചത്. കെട്ടിടത്തിന് താഴെ നിരവധി ഫയര്‍ എന്‍ഞ്ചിനുകള്‍ നിര്‍ത്തിയിട്ടതിന്റെ ചിത്രങ്ങള്‍ പുറത്തുവരികയും ചെയ്തു. എന്നാല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇതിനോട് ഇതുവരെ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.

റേഡിയോ കാന്‍ഡയാണ് ജസ്റ്റിന്‍ ട്രൂഡോയുടെ അമ്മ ആശുപത്രിയില്‍ ആണെന്ന കാര്യം ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. പുക ശ്വസിച്ചത് മൂലം ശ്വാസംമുട്ട് അനുഭവപ്പെട്ട മാര്‍ഗരറ്റ് ട്രൂഡോയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന് പുറമേ തീപിടിത്തത്തില്‍ പൊളളലേല്‍ക്കാനുളള സാധ്യതയും റേഡിയോ കാന്‍ഡ തളളി കളയുന്നില്ല.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെളിവുകള്‍ പ്രധാനപ്പെട്ടതെങ്കില്‍ ഇങ്ങനെ പുറത്തുവിടുമോ? ഇന്നത്തെ ദിവസം എന്തിന് തെരഞ്ഞെടുത്തു?; വീണയ്‌ക്കെതിരായ ആരോപണം ശുദ്ധ അസംബന്ധം'

5000 രൂപ വരെ ഗ്യാരണ്ടീഡ് പെന്‍ഷന്‍, 35 വയസുകാരന്‍ മാസം എത്ര അടയ്ക്കണം?; അറിയാം സര്‍ക്കാര്‍ സ്‌കീം

ഇമിഗ്രേഷൻ ക്ലിയറൻസില്ലാതെ ഇറ്റാലിയൻ പൗരന്മാർ ജർമ്മനിയിലേക്ക് പറന്നു: എയർ ഇന്ത്യ സിഇഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ്

കൂപ്പുകുത്തി രൂപ, 30 പൈസയുടെ നഷ്ടം, നൂറ് തൊടുമോ?; ഓഹരി വിപണിയിലും ഇടിവ്

'അമേരിക്കൻ യാത്ര സംഘാടകരുടെ ചെലവിൽ, സർക്കാർ ചെലവിലല്ല കേട്ടോ !': സൈബർ പ്രചാരണങ്ങൾക്ക് മറുപടിയുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല