World

പൂര്‍ണ്ണനഗ്നനായി കാട്ടുപന്നിക്ക് പിന്നാലെ, ലാപ്‌ടോപ്പുമായി പന്നിയുടെ 'പരക്കംപാച്ചില്‍'; ചിത്രങ്ങള്‍ വൈറല്‍

യുവാവ് പ്രകൃതിഭംഗി ആസ്വദിച്ചിരുന്നതിനിടയിലാണ് കാട്ടുപന്നി ലാപ്‌ടോപ്പ് അടങ്ങിയ പ്ലാസ്റ്റിക്ക് ബാഗ് കൈക്കലാക്കിയത്

Author : സമകാലിക മലയാളം ഡെസ്ക്

ബര്‍ലിന്‍: ലാപ്‌ടോപ്പ് മോഷ്ടിച്ച കാട്ടുപന്നിക്ക് പിന്നാലെ നഗ്നനായി പാഞ്ഞയാളുടെ ചിത്രങ്ങള്‍ വൈറല്‍. നേച്ചറിസ്റ്റ് ജീവിതരീതി പിന്തുടരുന്ന ആളാണ് അപ്രതീക്ഷിത ആക്രമണത്തില്‍ വെട്ടിലായത്. ജര്‍മനിയിലെ ഗ്രുന്‍വാള്‍ഡ് വനത്തിനോട് ചേര്‍ന്ന ട്യൂഫെല്‍സിയിലാണ് സംഭവം നടന്നത്.

പ്രകൃതിഭംഗി ആസ്വദിച്ച് സമയം ചിലവിടുന്നതിനിടയിലാണ് കാട്ടുപന്നി അദ്ദേഹത്തിന്റെ ലാപ്‌ടോപ്പ് അടങ്ങിയ പ്ലാസ്റ്റിക്ക് ബാഗ് കൈക്കലാക്കിയത്. ഇതോടെ കാട്ടുപന്നിയുടെ പിന്നാലെ പായുകയായിരുന്നു ഇയാള്‍.

പാര്‍ക്കില്‍ ഉണ്ടായിരുന്ന മറ്റ് ആളുകള്‍ക്ക് മുന്നിലൂടെയാണ് അദ്ദേഹം പാഞ്ഞത്. ഇതില്‍ ഒരാളാണ് സംഭവത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. ചിത്രങ്ങള്‍ പകര്‍ത്തിയ യുവതി സമ്മതം വാങ്ങിയശേഷമാണ് അവ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിലും ചിത്രങ്ങള്‍ ഏറെ വൈറലായി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'എല്‍എഡിഎഫ് അല്ലാതെ മറ്റാരുണ്ട്' എന്ന മുദ്രാവാക്യം ശരിയായില്ല, ജനങ്ങള്‍ക്കിടയില്‍ മറ്റൊരു ബോധം സൃഷ്ടിച്ചു: പി രാജീവ്

നീറ്റ് പുനഃപരീക്ഷ: ഇന്ത്യയില്‍ ടെലിഗ്രാം നിരോധിച്ചു

30 വര്‍ഷം എവറസ്റ്റിലെ ഡെത്ത് സോണില്‍; 'ഗ്രീന്‍ ബൂട്ട്‌സ്' ന്റെ മൃതദേഹം വീണ്ടെടുക്കാന്‍ ടെന്‍ഡര്‍ വിളിക്കുന്നു

'എന്നെ ലക്ഷ്യമാക്കി, എന്റെ സ്വകാര്യത ലംഘിക്കുന്ന പാപ്പരാസി വിഡിയോ പ്രവർത്തനങ്ങളോട്' മുന്നറിയിപ്പുമായി ഫാത്തിമ തഹിലിയ

രണ്ടിലെയും നായകന്‍ 'ഷെയിൻ നിഗം'; ആ സിനിമകള്‍ എന്റെ കഥകള്‍ മോഷ്ടിച്ചതാണ്; ആരോപണവുമായി ആര്‍ ശ്രീലേഖ

SCROLL FOR NEXT