World

കൊറോണയെ പ്രതിരോധിക്കാന്‍ സ്വയം ചികിത്സ; ഭര്‍ത്താവ് മരിച്ചു; ഭാര്യ ഗുരുതരാവസ്ഥയില്‍

അക്വോറിയം ശുചീകരിക്കാന്‍ ഉപയോഗിക്കുന്ന ക്ലോറോക്വയ്ന്‍ ഫോസ്‌ഫേറ്റാണ് ദമ്പതിമാര്‍ പ്രതിരോധ മരുന്നായി ഉപയോഗിച്ചത്‌ 

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂയോര്‍ക്ക്: കോവിഡ് 19നെ  പ്രതിരോധിക്കാന്‍ സ്വയംചികിത്സ നടത്തിയ ദമ്പതിമാരില്‍ ഭര്‍ത്താവ് മരിച്ചു. അവശനിലയിലായ ഭാര്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യു.എസിലെ മാരിക്കോപ്പ കൗണ്ടി സ്വദേശികളായ ദമ്പതിമാരാണ് കൊറോണയെ പ്രതിരോധിക്കാന്‍ സ്വയംചികിത്സ നടത്തിയത്. 

ക്ലോറോക്വയ്ന്‍ ഫോസ്‌ഫേറ്റാണ് അറുപത് വയസ് പ്രായംവരുന്ന ദമ്പതിമാര്‍ സ്വയംചികിത്സയ്ക്കായി ഉപയോഗിച്ചത്. ഇതേതുടര്‍ന്ന് ഇരുവര്‍ക്കും ശക്തമായ ഛര്‍ദിയുണ്ടായി. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഭര്‍ത്താവ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ഭാര്യയുടെ നില ഗുരുതരമാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. 

അക്വോറിയം ശുചീകരിക്കാന്‍ ഉപയോഗിക്കുന്ന ക്ലോറോക്വയ്ന്‍ ഫോസ്‌ഫേറ്റാണ് ദമ്പതിമാര്‍ പ്രതിരോധ മരുന്നായി ഉപയോഗിച്ചതെന്ന് യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മലേറിയ പ്രതിരോധ മരുന്നിലടക്കം ഉപയോഗിക്കുന്ന ക്ലോറോക്വയ്ന്‍ കൊറോണയ്‌ക്കെതിരായ പോരാട്ടത്തില്‍ നിര്‍ണായക പങ്കുവഹിക്കുമെന്ന് യുഎസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നേരത്തെ പറഞ്ഞിരുന്നു. ഇതിനെത്തുടര്‍ന്ന് പല ഓണ്‍ലൈന്‍ വെബ്‌സൈറ്റുകളിലും ക്ലോറോക്വയ്ന്‍ വില്‍പ്പന വര്‍ധിക്കുകയും ആളുകള്‍ വന്‍തോതില്‍ സംഭരിക്കുകയും ചെയ്തു. എന്നാല്‍ ക്ലോറോക്വയ്ന്‍ കൊറോണ വൈറസ് ബാധയ്‌ക്കെതിരായ പ്രതിരോധ മരുന്നായി ഉപയോഗിക്കാമെന്നതിന് യാതൊരു സ്ഥിരീകരണവുമില്ലെന്നാണ് ഡോക്ടര്‍ പറയുന്നത്.

ക്ലോറോക്വയ്ന്‍ ഉപയോഗിക്കുന്നത് അപകടകരമാണെന്നും ദയവുചെയ്ത് ആളുകള്‍  വിഡ്ഢിത്തം ചെയ്യരുതെന്നും ബാനര്‍ ഹെല്‍ത്ത് സിസ്റ്റം മെഡിക്കല്‍ ഡയറക്ടര്‍ ഡാനിയല്‍ ബ്രൂക്ക്‌സ് അഭ്യര്‍ഥിച്ചു. കൊറോണ വൈറസ് ബാധ സംശയിക്കുന്നവര്‍ ആശുപത്രികളില്‍ ചികിത്സ തേടണമെന്നും ഇന്റര്‍നെറ്റ് സഹായത്തോടെ സ്വയംചികിത്സ തിരഞ്ഞെടുക്കരുതെന്നും അദ്ദേഹം പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആളുകള്‍ കന്നുകാലികളെ റോഡില്‍ ഉപേക്ഷിക്കുന്നു, അവയെ ഭക്ഷണമാക്കിയാല്‍ വികാരം വ്രണപ്പെടുന്നു: സുപ്രീംകോടതി

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21