World

കോവിഡ് : അമേരിക്കന്‍ സംഗീതജ്ഞന്‍ ജോണ്‍ പ്രൈനിന്റെ നില അതീവ ഗുരുതരം

കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന്  വ്യാഴാഴ്ചയാണ് പ്രൈനിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂയോര്‍ക്ക് : കോവിഡ് ബാധിച്ച് ചികില്‍സയില്‍ കഴിയുന്ന പ്രശസ്ത അമേരിക്കന്‍ സംഗീതജ്ഞന്‍ ജോണ്‍ പ്രൈനിന്റെ ആരോഗ്യ നില അതീവ ഗുരുതരം. കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ വ്യാഴാഴ്ചയാണ് പ്രൈനിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 

പ്രൈന്‍ വെന്റിലേറ്ററിലാണെന്നും, സ്ഥിതി ഗുരുതരമായി തുടരുകയാണെന്നും വീട്ടുകാര്‍ അറിയിച്ചു. ശനിയാഴ്ച വൈകീട്ടോടെ ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുകയും തുടര്‍ന്ന് അന്നനാളത്തിലേക്ക് ട്യൂബ് ഇട്ടാണ് ശ്വസനം നടത്തുന്നത്.  

73 കാരനായ പ്രൈന്‍ രാജ്യത്തെ ഏറ്റവും പ്രശസ്ത ഫോക് സംഗീതജ്ഞരിലൊരാളാണ്. ഗാനരചയിതാവും ഗായകനുമായ പ്രൈന്‍ രണ്ടുമാസം മുമ്പാണ് സമഗ്രസംഭാവനയ്ക്കുള്ള ഗ്രാമി പുരസ്‌കാരം നേടിയത്. രണ്ടു തവണ അര്‍ബുദരോഗം പിടിപെട്ടിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തുലാവര്‍ഷം ഇന്നെത്തും; കേരളത്തില്‍ തീവ്രമഴയ്ക്ക് സാധ്യത; നാലു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Today's Rashi Phalam October 15| കെട്ടിടനിർമാണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പുരോഗതിയുണ്ടാകും

നെടുമ്പാശേരി അപകടം: സുഹൈലിന് മദ്യം നല്‍കിയ ബാറുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; പ്രായപരിധി ലംഘിച്ച് മദ്യപിച്ചതിനും കേസ്

ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഒക്ടോബര്‍ മാസത്തെ ഭണ്ഡാര വരവ് 6.01 കോടിരൂപ; 1കിലോ 749ഗ്രാം സ്വര്‍ണം

പയ്യന്നൂരിൽ വീട്ടിൽ തീപിടിത്തം; ടിവിയും ഫ്രിഡ്ജും ഉൾപ്പെടെയുള്ള ഉപകരണങ്ങൾ കത്തിനശിച്ചു