World

കോവിഡ് വാക്‌സിന്‍ ജൂലൈ മുതല്‍ ഉപയോഗിച്ചുവരുന്നു; നിര്‍ണായക വെളിപ്പെടുത്തലുമായി ചൈന

യുഎഇ, പെറു, മൊറോക്കോ, അര്‍ജന്റീന എന്നിവിടങ്ങളിലായിരുന്നു വാക്‌സിന്റെ മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

ബെയ്ജിങ്: ജൂലൈ മുതല്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ ഉപയോഗിച്ചുവരികയാണെന്ന വെളിപ്പെടുത്തലുമായി ചൈന. ആരോഗ്യ പ്രവര്‍ത്തകര്‍രിലും സൈനികരിലുമാണ് പരീക്ഷണാടിസ്ഥാനത്തില്‍ വാക്‌സീന്‍ ഉപയോഗിക്കുന്നതെന്ന് ചൈനീസ് നാഷനല്‍ ഹെല്‍ത്ത് കമ്മിഷന്റെ കീഴിലുള്ള ശാസ്ത്ര സാങ്കേതിക വികസന കേന്ദ്രം ഡയറക്ടര്‍ ഷെങ് സോങ്‌വേ പറഞ്ഞു. ജൂലൈ 22നാണ് വാക്‌സിന് അനുമതി നല്‍കിയതെന്നും അദ്ദേഹം വ്യക്തമാക്കി. സിനോഫാര്‍മിന്റെ ചൈന നാഷണല്‍ ബയോടെക് ഗ്രൂപ്പ് കമ്പനി വികസിപ്പിച്ചെടുത്ത വാക്‌സീന്‍ ആണ് ഉപയോഗിക്കുന്നത്. 

ചൈനീസ് സ്‌റ്റേറ്റ് മീഡിയ ബ്രോഡ്കാസ്റ്ററിന്റെ പരിപാടിയിലായിരുന്നു നിര്‍ണായക വെളിപ്പെടുത്തല്‍. മുന്‍നിര മെഡിക്കല്‍ ഉദ്യോഗസ്ഥര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ക്ലിനിക്കുകളിലെ മെഡിക്കല്‍ ജീവനക്കാര്‍, കസ്റ്റംസ്, അതിര്‍ത്തി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്കാണ് വാക്‌സിന്‍ നല്‍കുന്നതെന്നും ഷെങ് സോങ്‌വേ വ്യക്തമാക്കി.

യുഎഇ, പെറു, മൊറോക്കോ, അര്‍ജന്റീന എന്നിവിടങ്ങളിലായിരുന്നു വാക്‌സിന്റെ മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടന്നത്. ശൈത്യകാലത്ത് വൈറസ് പടരാതിരിക്കുന്നതിനു വേണ്ടിയായിരിക്കും വാക്‌സിന്റെ അടുത്തഘട്ടത്തിലെ ഉപയോഗമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയില്‍ രോഗവ്യാപനം തടയാന്‍ സാധിച്ചാല്‍ കര്‍ഷകര്‍ ഉള്‍പ്പെടെ മറ്റു മേഖലയിലുള്ളവര്‍ക്ക് വാക്‌സിന്‍ വിതരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ, സൈനികരില്‍ മാത്രം ഉപയോഗിക്കുന്നതിന് ജൂണില്‍ മറ്റൊരു വാക്‌സിനും അനുമതി നല്‍കിയിരുന്നു. സര്‍ക്കാരിന്റെ കീഴിലുള്ള അക്കാഡമി ഓഫ് മിലിട്ടറി സയന്‍സിന് കീഴിലുള്ള ബെയ്ജിങ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ബയോടെക്‌നോളജിയും കാന്‍സിനോ ബയോളജിക്‌സും ചേര്‍ന്നാണ് ഈ വാക്‌സിന്‍ വികസിപ്പിച്ചത്. നിലവില്‍ ലോകത്ത് കോവിഡ് വാക്‌സിനുകളില്‍ ഏറ്റവുമധികം പരീക്ഷണം നടക്കുന്നത് ചൈനയിലാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT