World

താനറിയാതെ ഭാര്യ ഡിഗ്രിക്ക് ചേര്‍ന്നു; കൈവിരലുകള്‍ അറുത്തുമാറ്റി പ്രവാസി ഭര്‍ത്താവിന്റെ ക്രൂരത

21 കാരിയായ ഭാര്യ ഹവ്വ അക്തറിന്റെ കൈവിരലുകളാണ് ഭര്‍ത്താവ് റാഫിഖുല്‍ ഇസ്ലാം മുറിച്ചു കളഞ്ഞത്

Author : സമകാലിക മലയാളം ഡെസ്ക്

ധാക്ക: തന്നെയറിയിക്കാതെ ഡിഗ്രിക്ക് ചേര്‍ന്നതിന് ഭാര്യയുടെ കൈവിരലുകള്‍ അറുത്തുമാറ്റി പ്രവാസിയായ ഭര്‍ത്താവ്. ബംഗ്ലാദേശിലാണ്‌ സംഭവം. 21 കാരിയായ ഭാര്യ ഹവ്വ അക്തറിന്റെ കൈവിരലുകളാണ് ഭര്‍ത്താവ് റാഫിഖുല്‍ ഇസ്ലാം മുറിച്ചു കളഞ്ഞത്.

വിദേശത്തായിരുന്ന ഭര്‍ത്താവ് റാഫിഖുല്‍ ഇസ്ലാം അവധിക്കെത്തിയപ്പോഴാണ് ഭാര്യ ബിരുദ പഠനത്തിന് ചേര്‍ന്നതിനെ പറ്റി അറിഞ്ഞത്.ഒരു സര്‍െ്രെപസ് ഉണ്ടെന്നും കണ്ണുകളടയ്ക്കണമെന്നും പറഞ്ഞതനുസരിച്ച് ഹവ്വ കണ്ണുകളടച്ചപ്പോള്‍ ഇയാള്‍ ഭാര്യയുടെ കൈവിരലുകള്‍ വെട്ടിയെടുക്കുകയായിരുന്നു.വെട്ടിയെടുത്ത വിരലുകള്‍ ഇയാള്‍ കുപ്പത്തൊട്ടിയില്‍ ഉപേക്ഷിച്ചു. പിന്നീട് ഡോക്ടര്‍മാര്‍ക്ക് വിരലുകള്‍ തുന്നിച്ചേര്‍ക്കാനാവാതിരിക്കാനാണ് ഇപ്രകാരം ചെയ്തതെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു.

അറസ്റ്റുചെയ്ത് കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. അതേസമയം ഭാര്യയുടെ വിരലുകള്‍ അറുത്തുമാറ്റിയെ പ്രതിയ്ക്ക് ജീവപര്യന്തം ശിക്ഷ വിധിക്കണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ രംഗത്തെത്തി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21

പകല്‍ സമയം 6 മിനിറ്റോളം ഇരുട്ടിലാകും; 75 വര്‍ഷത്തിനിടെ ആദ്യം, സൗദിയില്‍ നൂറ്റാണ്ടിലെ അപൂര്‍വ്വ പ്രതിഭാസം