ദുബായ്: തൊഴില്‍ വിസ ലഭിക്കാനായി യുഎഇയിലേക്ക് മയക്കുമരുന്നു കടത്തിയ പാക്കിസ്ഥാന്‍ സ്വദേശി പിടിയില്‍. വയറ്റില്‍ 61 ഹെറോയിന്‍ ക്യാപ്‌സ്യൂളുകള്‍ ഒളിപ്പിച്ചെത്തിയ 29 കാരനെയാണ് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പിടികൂടിയത്. തൊഴില്‍ വിസ സംഘടിപ്പിച്ചുതരാം എന്ന വാഗ്ദാനത്തിലാണ് ഇയാള്‍ മയക്കുമരുന്ന് കടത്തിന് കൂട്ടുനിന്നത്.
സന്ദര്‍ശക വിസയിലാണ് ഇയാള്‍ എത്തിയത്. പാകിസ്ഥാനില്‍ നിന്ന് ഒരാളാണ് തന്നെ ഇത് ഏല്‍പ്പിച്ചതെന്നും യുഎഇയില്‍ എത്തുമ്പോള്‍ മറ്റൊരാള്‍ ഇവ കൈപ്പറ്റുമെന്നും പറഞ്ഞിരുന്നതായും ഇയാള്‍ പൊലീസിനോട് പറഞ്ഞു. മയക്കുമരുന്നാണെന്ന് അറിഞ്ഞിട്ടുതന്നെയാണ് ഇവ കടത്തിയതെന്നും ഇയാള്‍ സമ്മതിച്ചു.
ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ച് പിടിയിലായ ഉടന്‍ തന്നെ ആറ് ഗുളികകള്‍ ഇയാള്‍ പുറത്തെടുത്തു. ശേഷിക്കുന്നവ ആശുപത്രിയില്‍ കൊണ്ടുപോയാണ് ആന്റി നാര്‍ക്കോട്ടിക്‌സ് അധികൃതര്‍ പുറത്തെടുത്തത്. 717.8 ഗ്രാം ഹെറോയിനാണ് ആകെ ഇതിലുണ്ടായിരുന്നത്. പ്രതിയെ ദുബായ് ഫസ്റ്റ് ഇന്‍സ്റ്റന്റ്‌സ് കോടതിയില്‍ ഹാജരാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates