World

ദാവൂദ് ഇബ്രാഹീം കോവിഡ് ബാധിച്ചു മരിച്ചു? ; സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്, അഭ്യൂഹങ്ങള്‍ പരക്കുന്നു

ദാവൂദ് ഇബ്രാഹീം കോവിഡ് ബാധിച്ചു മരിച്ചു? ; സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്, അഭ്യൂഹങ്ങള്‍ പരക്കുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിം കോവിഡ് ബാധിച്ചു മരിച്ചെന്നു സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. ഒരു ഇന്ത്യന്‍ ഇംഗ്ലീഷ് ടെലിവിഷന്‍ ചാനലാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ദാവൂദിന്റെ മരണം സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയായി.

ദാവൂദ് ഇബ്രാഹിമിനും ഭാര്യ മെഹജബീന്‍ ഷെയ്ഖിനും കോവിഡ് ബാധിച്ചെന്ന് ഇന്റലിജന്‍സ് വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്നലെ വാര്‍ത്ത വന്നിരുന്നു. എന്നാല്‍, ഇതു ശരിയല്ലെന്ന് ദാവൂദിന്റെ സഹോദരന്‍ അനീസ് ഇബ്രാഹിം വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞു. ദാവൂദിന്റെ സുരക്ഷാഗാര്‍ഡുകളെയും പരിചാരകരെയും ക്വാറന്റീനിലാക്കിയിരിക്കുകയാണെന്നായിരുന്നു നേരത്തെ വന്ന വാര്‍ത്തകള്‍. കറാച്ചിയിലെ ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ചാണ് ദാവൂദ് മരിച്ചെന്ന ചാനല്‍ വാര്‍ത്ത.

മുംബൈ സ്‌ഫോടനക്കേസ് പ്രതിയായ ദാവൂദ് കറാച്ചിയിലെ സൈനിക ആശുപത്രിയില്‍ ചികിത്സയിലാണെന്നായിരുന്നു റിപ്പോര്‍ട്ട്. നേരത്തെയും ദാവൂദ് മരിച്ചതായും അസുഖ ബാധിതനാണെന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT