World

നായയുടെ വെടിയേറ്റ് യുവതിക്ക് പരുക്ക്! അപകടം കാറില്‍ സഞ്ചരിക്കുമ്പോള്‍

റെയില്‍വേ ക്രോസില്‍ ട്രെയിന്‍ പോകാനായി കാര്‍ നിര്‍ത്തിയപ്പോഴാണ് അപകടമുണ്ടായത്

Author : സമകാലിക മലയാളം ഡെസ്ക്

ഒക്‌ലഹോമ: കാറില്‍ യാത്ര ചെയ്യുകയായിരുന്ന യുവതിക്ക് വളര്‍ത്തു നായയുടെ വെടിയേറ്റ് പരുക്ക്. അമേരിക്കയിലെ ഓക്‌ലഹോമയിലാണ് അപൂര്‍വമായ അപകടം സംഭവിച്ചത്. ടിന സ്പ്രിംഗര്‍ (44) എന്ന യുവതിക്കാണ് കഴിഞ്ഞ ദിവസം കാര്‍ യാത്രക്കിടെ അബദ്ധത്തില്‍ വെടിയേറ്റത്. ടിന സ്പ്രിംഗറും 79കാരനായ ബ്രെന്റ് പാര്‍ക്‌സും അദ്ദേഹത്തിന്റെ വളര്‍ത്തു നായയും കാറില്‍ സഞ്ചരിക്കുകയായിരുന്നു. ഈ യാത്രക്കിടെയാണ് യുവതിക്ക് അപകടം സംഭവിച്ചത്.

ടിന സ്പ്രിംഗറാണ് കാര്‍ ഓടിച്ചത്. ബ്രെന്റും മുന്‍ വശത്തെ സീറ്റിലാണ് ഇരുന്നത്. ഇരുവരുടേയും നടുക്കായി .22 കാലിബര്‍ തോക്ക് വച്ചിരുന്നു. പിന്നിലെ സീറ്റിലായിരുന്നു വളര്‍ത്തു നായ. റെയില്‍വേ ക്രോസില്‍ ട്രെയിന്‍ പോകാനായി കാര്‍ നിര്‍ത്തിയപ്പോഴാണ് അപകടമുണ്ടായത്. 

ലാബ്രഡോര്‍ ഇനത്തില്‍പ്പെട്ട ഏഴ് മാസം പ്രായമുള്ള വളര്‍ത്തു നായ ട്രെയിന്‍ കടന്നു പോയപ്പോള്‍ ശബ്ദം കേട്ട് പരിഭ്രാന്തിയിലായി. ഇതോടെ അപ്രതീക്ഷിതമായി കാറിന്റെ മുന്‍ സീറ്റിലേക്ക് നായ ചാടി. നായ മുന്നിലേക്ക് ചാടിയപ്പോള്‍ അബദ്ധത്തില്‍ വെടി പൊട്ടുകയായിരുന്നു. െ്രെഡവിങ് സീറ്റിലിരുന്ന ടിനയുടെ കാലിനാണ് വെടിയേറ്റത്. 

ബ്രെന്റ് പാര്‍ക്‌സ് അറിയിച്ചതിനെ തുടര്‍ന്നാണ് രക്ഷാപ്രവര്‍ത്തകര്‍ എത്തി യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രക്തം ധാരാളം നഷ്ടപ്പെട്ടെങ്കിലും ഇവര്‍ അപകടാവസ്ഥ തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. 

സംഭവത്തില്‍ ദുരൂഹതയില്ലെന്നും അപകടമാണ് സംഭവിച്ചതെന്നും പൊലീസ് അറിയിച്ചു. നായയെ പിന്നീട് ഉടമയോടൊപ്പം വിട്ടയച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: വീണ ഇന്ന് ഇഡിക്ക് മുന്നില്‍; ചോദ്യാവലിയുമായി അന്വേഷണ സംഘം

ലോകകപ്പ് അരങ്ങേറ്റത്തില്‍ ഇരട്ട ഗോളടിച്ച് ഹാളണ്ട്; ഇറാഖിനെതിരെ നോര്‍വെക്ക് തകര്‍പ്പന്‍ ജയം

പെലെയേയും പിന്തള്ളി എംബാപ്പെക്കുതിപ്പ്; ഗോള്‍വേട്ടയില്‍ മൂന്നാമന്‍

എംബാപ്പെയുടെ ഇരട്ടഗോളില്‍ സെനഗലിനെ വീഴ്ത്തി; ലോകകപ്പില്‍ ഫ്രാന്‍സിന് വിജയത്തുടക്കം

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്

SCROLL FOR NEXT