World

പത്രക്കാരുടെ അത്താഴം ട്രംപിന് വേണ്ട

മാധ്യമങ്ങളോടുള്ള നീരസം മാറാതെ ട്രംപ്

Author : സമകാലിക മലയാളം ഡെസ്ക്

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് മാധ്യമങ്ങളോടുള്ള നീരസം മാറുന്നില്ല. വൈറ്റ്ഹൗസ് കറസ്‌പോണ്ടന്റ്‌സ് അസോസിയേഷന്‍ നല്‍കുന്ന അത്താഴ വിരുന്നില്‍ പങ്കെടുക്കില്ലെന്ന് ട്വിറ്ററിലൂടെ പ്രഖ്യാപിച്ചാണ് ട്രംപ് അവസാനമായി മാധ്യമങ്ങളോടുള്ള തന്റെ നീരസം വ്യക്തമാക്കിയത്.

കഴിഞ്ഞ 36 വര്‍ഷത്തിനിടയില്‍ ആദ്യമായാണ് അമേരിക്കന്‍ പ്രസിഡന്റ് പദവിയിലിരുക്കുന്നയാള്‍ ഈ അത്താഴവിരുന്നില്‍ പങ്കെടുക്കാതിരിക്കുന്നത്. 1921 മുതലാണ് പ്രസിഡന്റിനെ അത്താഴത്തിന് വിളിക്കുന്ന പതിവ് ആരംഭിച്ചത്.

1981ലാണ് അവസാനമായി ഈ അത്താഴത്തില്‍ ഒരു പ്രസിഡന്റ് പങ്കെടുക്കാതിരിക്കുന്നത്. അന്നത്തെ പ്രസിഡന്റായിരുന്ന റൊണാള്‍ഡ് റീഗന് വെടിയേറ്റതിനെ തുടര്‍ന്നാണ് അദ്ദേഹം പങ്കെടുക്കാതിരുന്നത്. ട്രംപിനെതിരായ വാര്‍ത്തകള്‍ കൊടുക്കുന്നു എന്നു കാണിച്ച് ബിബിസി, സിഎന്‍എന്‍ അടക്കമുള്ള ചില പ്രമുഖ മാധ്യമങ്ങള്‍ക്ക് വൈറ്റ് ഹൗസില്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

ഞാനും ജയനും ഇണ പിരിയാത്ത ഇരട്ടകളെപ്പോലെ, അവസാനം അവന്റെ മഞ്ഞപ്പിത്തവും എനിക്കും കിട്ടി: കുഞ്ചാക്കോ ബോബന്‍

പരിപ്പ് കഴിച്ചാൽ ​ഗ്യാസ് കയറ്റം, ഒഴിവാക്കാൻ ചില ടിപ്സ്

ലക്ഷ്യംതെറ്റിയ സ്പേസ്എക്സിന്റെ റോക്കറ്റ് ചന്ദ്രനില്‍ ഇടിച്ചിറങ്ങും; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍

ഈ വര്‍ഷം ഫയല്‍ ചെയ്തത് 5.9 കോടി ആദായനികുതി റിട്ടേണുകള്‍